HOME
DETAILS

ദുരിതാശ്വാസഫണ്ട്, സ്വര്‍ണക്കടത്ത് കേസുകളില്‍ വിധി ഇന്ന്,മുഖ്യമന്ത്രിക്ക് നിര്‍ണായകം, ഉറ്റുനോക്കി കേരളം

  
Web Desk
April 12 2023 | 04:04 AM

judgment-in-relief-fund-gold-smuggling-cases-today-crucial-for-the-chief-minister

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ട് വകമാറ്റിയ കേസിന്റെ വിധിയറിയാന്‍ ഉറ്റുനോക്കി കേരളം. മൂന്നംഗ ഫുള്‍ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. രണ്ട് അംഗ ബെഞ്ചില്‍ ഭിന്നാഭിപ്രായമുള്ളതിനാല്‍ കേസ് മൂന്നംഗ ബഞ്ച് പരിഗണിക്കും എന്നായിരുന്നു വാദം പൂര്‍ത്തിയായി ഒരു വര്‍ഷത്തിനു ശേഷമുള്ള ലോകായുക്തയുടെ ഉത്തരവ്.
അതേ സമയം കഴിഞ്ഞ ദിവസം റിവ്യൂ ഹരജി പരിഗണിക്കവേ പരാതിക്കാരനെതിരെ രൂക്ഷ വിമര്‍ശനവും ലോകായുക്ത നടത്തി. ഹര്‍ജിക്കാരന്‍ ജഡ്ജിമാരെ അപകീര്‍ത്തിപെടുത്താന്‍ ശ്രമിക്കുകയാണെന്നും ആള്‍ക്കൂട്ട വിചാരണ നടക്കുന്നുവെന്നും ലോകയുക്ത വിമര്‍ശിച്ചിരുന്നു. മുഖ്യമന്ത്രി ലോകായുക്തയില്‍ സമ്മര്‍ദം ചെലുത്തുന്നത് ഹര്‍ജിക്കാരന്‍ നേരിട്ട് കണ്ടിട്ടുണ്ടോയെന്നും ലോകായുക്ത ചോദിച്ചു.
ഫുള്‍ ബെഞ്ചില്‍ നിന്ന് അനുകൂല വിധി ഉണ്ടാകില്ലെന്ന് കരുതിയാണോ ഇത്തരം ജഡ്ജിമാര്‍ക്ക് എതിരായ പരാമര്‍ശങ്ങളെന്നും വിശ്വാസമില്ലെങ്കില്‍ എന്തിന് ലോകായുക്തയെ സമീപിച്ചുവെന്നും കോടതി ചോദിച്ചു.
എന്നാല്‍ വിശ്വാസമുണ്ടെന്നും, ലോകായുക്ത നടപടികളെയാണ് വിമര്‍ശിക്കുന്നത് എന്നുമായിരുന്നു ഹര്‍ജിക്കാരന്റെ പ്രതികരണം.

അതേ സമയം നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത്, കറന്‍സി കടത്ത് കേസുകളില്‍ മുഖ്യമന്ത്രിയടക്കം ഉന്നതര്‍ക്കുള്ള പങ്ക് അന്വേഷിക്കാന്‍ ഇ.ഡിക്കും കസ്റ്റംസിനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹരജിയിലും ഹൈ്‌ക്കോടതി ഇന്ന് വിധി പറയും. മുഖ്യമന്ത്രി പിണറായി വിജയന്‍, മുഖ്യമന്ത്രിയുടെ കുടുംബാംഗങ്ങള്‍, മുന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കേസുകളില്‍ പങ്കുണ്ടെന്ന് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും വ്യക്തമാക്കിയിട്ടും കേന്ദ്ര ഏജന്‍സികളായ കസ്റ്റംസും ഇ.ഡിയുമടക്കം അന്വേഷണം നടത്തിയില്ലെന്നാരോപിച്ച് കോട്ടയം പാല സ്വദേശി അജി കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വിധി പറയുന്നത്.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ പരാതിക്കാരന്‍ ആര്‍.എസ് ശശികുമാര്‍ നല്‍കിയ റിവ്യൂഹരജിയും ഇന്ന് പരിഗണിക്കും. റിവ്യൂ ഹരജി രണ്ടംഗ ബെഞ്ച് ഇന്ന് 12 നും ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ഹരജി മൂന്നംഗ ഫുള്‍ ബെഞ്ച് ഉച്ചകഴിഞ്ഞ് മൂന്നിനുമാണ് പരിഗണിക്കുന്നത്. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ഭിന്നത ഉണ്ടായതും കേസ് ഫുള്‍ ബെഞ്ചിന് വിട്ടതും.
എന്നാല്‍ ഭിന്ന വിധിയില്‍ നിയമപ്രശ്‌നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ആര്‍.എസ് ശശികുമാര്‍ റിവ്യൂ ഹരജി നല്‍കിയത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ട നടപടി പുനഃപരിശോധിക്കുക, കേസിന്റെ സാധുത ഇനി പരിശോധിക്കരുത് തുടങ്ങിയവയായിരുന്നു ഹരജിയിലെ ആവശ്യങ്ങള്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  4 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  4 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  4 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  4 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  4 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  4 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  4 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  4 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  4 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  4 days ago