'പൗരത്വം മതം നോക്കിയല്ല നല്‍കേണ്ടത്':മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വ അപേക്ഷ ക്ഷണിച്ചുള്ള കേന്ദ്ര വിജ്ഞാപനത്തിനെതിരെ മുസ്‌ലിം ലീഗ് സുപ്രിം കോടതിയില്‍
ന്യൂഡല്‍ഹി: മുസ്‌ലിം ഇതര മതസ്ഥര്‍ക്ക് പൗരത്വം നല്‍കാന്‍ കേന്ദ്രം പുറത്തിറക്കിയ വിജ്ഞാപനം ചോദ്യം ചെയ്ത് മുസ്‌ലിം ലീഗ് സുപ്രീംകോടതിയില്‍. കേന്ദ്ര വിജ്ഞാപനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ലീഗ് കോടതിയെ സമീപിക്കുന്നത്. ഹരജി ഇന്ന് ഫയല്‍ ചെയ്യും. വിജ്ഞാപനം നിയമവിരുദ്ധവും ഭരണഘടനവിരുദ്ധവുമെന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി. ഇത് ഭരണഘടന ഉറപ്പ് നല്‍കുന്ന തുല്യതയ്ക്ക് എതിരാണെന്നും ഹരജിയില്‍ ലീഗ് ചൂണ്ടിക്കാട്ടുന്നു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെയും പി.കെ കുഞ്ഞാലിക്കുട്ടി നേരത്തെ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.
പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് ശനിയാഴ്ചയാണ് കേന്ദ്രം വിജ്ഞാപനമിറക്കിയത്. ഗുജറാത്ത്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ 13 ജില്ലകളില്‍ താമസിക്കുന്ന ഹിന്ദു, സിങ്, ജൈന വിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ഥികളുടെ അപേക്ഷകളാണ് കേന്ദ്രം ക്ഷണിച്ചത്.
1955ലെ പൗരത്വ നിയമപ്രകാരം 2009ല്‍ രൂപീകരിച്ച ചട്ടങ്ങള്‍ അനുസരിച്ചാണ് നടപടികള്‍. 2019ല്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച ചട്ടങ്ങള്‍ ഇതുവരെ രൂപീകരിച്ചിട്ടില്ല. അഭയാര്‍ഥികള്‍ നല്‍കുന്ന അപേക്ഷകള്‍ അതതു ജില്ലാ കലക്ടര്‍മാര്‍ സമയബന്ധിതമായി പരിശോധിക്കണമെന്നും ഇവ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കണമെന്നുമാണ് നിര്‍ദേശം. അപേക്ഷയുടെ നിജസ്ഥിതി ബോധ്യപ്പെട്ടാല്‍ രജിസ്‌ട്രേഷന്‍ വഴിയോ നാച്വറലൈസേഷന്‍ വഴിയോ പൗരത്വം അനുവദിക്കണമെന്നും ഈ സര്‍ട്ടിഫിക്കറ്റില്‍ കലക്ടറോ ആഭ്യന്തര സെക്രട്ടറിയോ ഒപ്പുവെക്കണമെന്നുമാണ് നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."