തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരായ കേസുകൾ പൂഴ്ത്തുന്നു
അശ്‌റഫ് കൊണ്ടോട്ടി
മലപ്പുറം
അഴിമതി, വിജിലൻസ് നടപടികളിൽ വിധേയരായ തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെ കേസുകൾ സഹജീവനക്കാർ സേവന പുസ്തകത്തിൽ രേഖപ്പെടുത്താതെ പൂഴ്ത്തുന്നു.
തദ്ദേശസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കെതിരേ സ്വീകരിക്കുന്ന നടപടികളും ശിക്ഷകളും സേവനപുസ്തകത്തിൽ കൃത്യമായി രേഖപ്പെടുത്താതെ ഉദ്യോഗസ്ഥർ പരസ്പര ധാരണയുണ്ടാക്കുന്നതായാണ് സർക്കാർ അന്വേഷണത്തിൽ കണ്ടെത്തിയത്.
കേസിൽ കൃത്യതയില്ലാത്തതിനാൽ സർക്കാറും പഞ്ചായത്ത് ഡയറക്ടറും കോടതി അലക്ഷ്യ നടപടികൾക്ക് വിധേയരാവുന്നു.സർക്കാറിൽനിന്നും പഞ്ചായത്ത് ഡയറക്ടറേറ്റ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫിസ് തുടങ്ങിയവയിൽ നിന്നുമുണ്ടാകുന്ന സസ്‌പെൻഷൻ, ശിക്ഷാ നടപടികൾ, കൈക്കൂലിക്കേസുകൾ തുടങ്ങിയ വിവരങ്ങൾ ബന്ധപ്പെട്ട ജീവനക്കാരുടെ സേവന പുസ്തകത്തിൽ സമയത്തിന് രേഖപ്പെടുത്തണമെന്നാണ് ചട്ടം. കേസുകൾ കോടതിയിലെത്തുമ്പോഴാണ് സേവനപുസ്തകത്തിൽ ഇതു സംബന്ധിച്ച് രേഖപ്പെടുത്തിയിട്ടില്ലെന്ന് കണ്ടെത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."