പ്രമേഹരോഗികള്‍ നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍...
ആഹാരത്തിലും ആഹാര സമയത്തിലും വ്യായാമങ്ങളിലും മറ്റുജീവിത ശൈലികളിലും വളരെയധികം ചിട്ടയും കൃത്യനിഷ്ഠയും പാലിക്കേണ്ടവരാണ് പ്രമേഹ രോഗികള്‍. എന്നാല്‍ റമദാന്‍ മാസത്തില്‍ ഇതിലെല്ലാം മാറ്റങ്ങളുണ്ടാകുന്നു.
ഏകദേശം 12 മുതല്‍ 15 മണിക്കൂര്‍ വരെയുള്ള ഉപവാസം ശരീരത്തിലെ ഉപാപചയ മാറ്റങ്ങള്‍ക്ക് കാരണമായേക്കാം. ഇത് പ്രമേഹ രോഗികള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. നോമ്പെടുക്കുമ്പോള്‍ പ്രമേഹ രോഗികള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് ദിവസവും പരിശോധിക്കേണ്ടതാണ്. ഇതിനനുസരിച്ച് വേണം ഭക്ഷണം ക്രമീകരിക്കാന്‍.
ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഇന്‍സുലിന്‍, ഗുളിക എന്നിവ നിര്‍ത്തരുത്. പകല്‍ സമയങ്ങളില്‍ ഒരുപാട് വിയര്‍ക്കാതെ നോക്കുക.
രക്തത്തില്‍ ഷുഗര്‍ കുറയുമ്പോഴുണ്ടാകുന്ന അവസ്ഥയാണ് ഹൈപ്പോ ഗ്ലൈസീമിയ. ഇത് കൈവിറയല്‍, അമിതമായി വിയര്‍ക്കുക, തല ചുററുക, ഹൃദയമിടിപ്പു കൂടുക തുടങ്ങിയ ലക്ഷണങ്ങളായാണ് പ്രത്യക്ഷപ്പെടുക. ഹൈപ്പര്‍ ഗ്ലൈസീമിയയാണ് മറ്റൊരു അവസ്ഥ. ഷുഗര്‍ കൂടുന്നതാണ് ഇത്. അമിതമായ ദാഹം, മൂത്രം പോകുക, ക്ഷീണം തുടങ്ങിവ ലക്ഷണങ്ങളാണ്. ഇവ ശദ്ധയില്‍പെട്ടാല്‍ ഉടന്‍തന്നെ ഉപവാസം അവസാനിപ്പിച്ച് ഡോക്ടറെ സമീപിക്കേണ്ടതാണ്.
സൂര്യോദയത്തിന് മുന്‍പുള്ള അത്താഴം ഒരിക്കലും ഒഴിവാക്കരുത്. അന്നജമടങ്ങിയ ഭക്ഷണമാണ് ഉത്തമം. നോമ്പുതുറക്കുമ്പോള്‍ കാരക്കയോ ലഘുഭക്ഷണമോ ആകാം. മധുരം, എണ്ണയില്‍ പൊരിച്ചെടുത്തവ, കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ എന്നിവ പരമാവധി ഒഴിവാക്കുക. നോമ്പ് തുറന്നതിനു ശേഷം ആവശ്യത്തിനുള്ള വെള്ളം കുടിക്കുക. കുറഞ്ഞത് 22.5 ലിറ്റര്‍ വെള്ളം കുടിക്കണം.
തവിടോടുകൂടിയ അരി, ഗോതമ്പ്, മുത്താറി എന്നിവയോടൊപ്പം പ്രോട്ടീന്‍ ധാരാളം അടങ്ങിയ പയര്‍, കടല, ഗ്രീന്‍പീസ്, മീന്‍, മുട്ട, കോഴിയിറച്ചി എന്നിവ ഉള്‍പ്പെടുത്തേണ്ടതാണ്. ഭക്ഷണം ഒറ്റയിരിപ്പിന് കഴിക്കാതെ ഇടവിട്ട് കഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."