ഒമ്പത് വർഷത്തിന് ശേഷം ആ കത്തുകൾ തിരിച്ചെത്തി, അയച്ച കൈകളിലേക്ക്
കോഴിക്കോട്
അയച്ചത് കൃത്യസമയത്ത് എത്തിയില്ലെന്നും കിട്ടിയില്ലെന്നും ഒക്കെയുള്ള പരാതികൾ പതിവായി കേൾക്കുന്നതാണ്.
പക്ഷേ യു.എ.ഇയിലേക്ക് അയച്ച കത്തുകൾ ഒമ്പതുവർഷത്തിനു ശേഷം തിരിച്ചെത്തിയത് അതേ കൈകളിലേക്ക് തന്നെയാണെന്നതാണ് ഇവിടുത്തെ കൗതുകം. സമസ്ത കേരള ഇസ് ലാം മത വിദ്യാഭ്യാസ ബോർഡിൽ നിന്ന് 2013 ജനുവരി 30നും അതേവർഷം മെയ് ഒന്നിനും തേഞ്ഞിപ്പലം പോസ്റ്റോഫിസ് വഴി യു.എ.ഇയിലെ അബൂദബി മാലി ബ്‌നു അനസ് മദ്റസയിലേക്ക് അയച്ച രണ്ട് കത്തുകളാണ് ഇന്നലെ ഓഫിസിൽ ഒരു പോറലുമേൽക്കാതെ തിരിച്ചെത്തിയത്. പൊതുപരീക്ഷ മാർക്ക് ലിസ്റ്റും മറ്റു നിർദേശങ്ങളുമടങ്ങിയ കത്തായിരുന്നു അത്.
ഓഫിസ് പോസ്റ്റൽ സെക്ഷൻ ജീവനക്കാരൻ അബ്ദുൽ ലത്തീഫിൻ്റെ കൈപ്പടയിൽ എഴുതിയ കത്ത് ഒമ്പത് വർഷത്തിനുശേഷം ഇദ്ദേഹത്തിൻ്റെ കൈവശം തന്നെയാണ് തിരിച്ചെത്തിയതെന്നാണ് മറ്റൊരു കൗതുകം.
ഓഫിസിൽ 40 വർഷത്തോളമായി പോസ്റ്റൽ ഔട്ട് വേഡ് ഇൻ വേഡ് കൈകാര്യം ചെയ്യുന്ന ലത്തീഫിന് ഇതു പോലുള്ള അനുഭവങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.
അതേസമയം, മദ്റസകളിലേക്കും മറ്റും ഓഫിസിൽ നിന്നയക്കുന്ന കത്തുകൾ യഥാസ്ഥാനത്ത് കിട്ടുന്നില്ല എന്ന പരാതി കൂടിക്കൂടി വരികയാണെന്ന് ലത്തീഫ് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."