HOME
DETAILS

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് ; സഭകളുടെ പ്രതികരണങ്ങള്‍ തെറ്റിദ്ധാരണ മൂലം: ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലിത്ത

  
backup
June 01 2021 | 20:06 PM

651321253416-2


കൊച്ചി: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിഷയത്തിലെ ക്രൈസ്തവ സഭകളുടെ നിലപാട് തള്ളിക്കൊണ്ടുള്ള യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപ്പൊലിത്തയുടെ ശബ്ദരേഖ ചര്‍ച്ചയാകുന്നു. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ക്രൈസ്തവ നിലപാടിനെ വിമര്‍ശിച്ചുള്ള തന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരേ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് അദ്ദേഹം ശബ്ദരേഖ പുറത്തുവിട്ടത്. സ്‌കോളര്‍ഷിപ്പ് വിഷയത്തില്‍ ക്രൈസ്തവ സഭകളുടെ പ്രതികരണങ്ങള്‍ തെറ്റിധാരണ മൂലമാണ്. ഇതില്‍ ന്യൂനപക്ഷ വിഷയങ്ങള്‍ ഒന്നുംതന്നെ ഇല്ലെന്ന് അറിയാത്തതാണ് വിവാദ പ്രതികരണങ്ങള്‍ക്കു കാരണം.


യു.പി.എ സര്‍ക്കാരിന്റെ കാലത്ത് മുസ്‌ലിം പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പഠിക്കാനും അതിനു പരിഹാരം കാണാനും നിയോഗിച്ച സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ പാലോളി കമ്മിറ്റി നിലവില്‍ വരികയും തുടര്‍ന്ന് അന്നത്തെ സര്‍ക്കാര്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തത്. അത് 80:20 എന്ന തരത്തില്‍ എങ്ങനെ വന്നു എന്നത് ദുരൂഹമാണ്. തങ്ങള്‍ക്ക് മാത്രമായ സംവരണ പദ്ധതിയില്‍ 20 ശതമാനം ക്രിസ്ത്യന്‍ പിന്നോക്ക വിഭാഗത്തിന് നല്‍കാനുള്ള തീരുമാനത്തെ മുസ്‌ലിംകള്‍ എതിര്‍ത്തിരുന്നില്ല എന്നതാണ് വാസ്തവം. സച്ചാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുസ്‌ലിംകള്‍ക്ക് അനുവദിച്ച സംവരണം തുടരട്ടേയെന്ന് വയ്ക്കുകയാണ് വേണ്ടത്. അല്ലാതെ അതിന്റെ പേരില്‍ അടികൂടുകയല്ല വേണ്ടത്. ഒരു സമുദായത്തിന് കിട്ടിക്കൊണ്ടിരിക്കുന്നത് ഇല്ലാതാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുവേണ്ടി മറ്റൊരു പ്രത്യേക പദ്ധതിയാണ് വേണ്ടത്. അതാണ് ആവശ്യപ്പെടേണ്ടത്. എന്നാല്‍ കാലാകാലങ്ങളില്‍ ക്രൈസ്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ക്രൈസ്തവ സഭകള്‍ മുന്നോട്ടുവന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിനേഷ് ഫോഗട്ട്, അരുണ റോയ്, പൂജ ശര്‍മ; ബി.ബി.സിയുടെ 100 വനിതകളില്‍ മൂന്ന് ഇന്ത്യക്കാര്‍

International
  •  10 days ago
No Image

'ആകാശത്തിരുന്ന് ഒരു സാലഡ് കഴിച്ചാലോ! ;  ബഹിരാകാശത്ത് ലറ്റിയൂസ് വളര്‍ത്തി സുനിത വില്യംസ്

Science
  •  10 days ago
No Image

സി.പി.എം ചിറ്റൂര്‍ ഏരിയാ സമ്മേളനത്തില്‍നിന്ന് വിമതർ വിട്ടുനിന്നു

Kerala
  •  10 days ago
No Image

ഹോട്ടലിലോ പൊതു ഇടങ്ങളിലോ ബീഫ് പാടില്ല;  സമ്പൂര്‍ണ നിരോധനവുമായി അസം

National
  •  10 days ago
No Image

ദേവേന്ദ്ര ഫഡ്‌നാവിസിന്റെ സത്യപ്രതിജ്ഞ ഇന്ന്

National
  •  10 days ago
No Image

ഇറാന്‍ യുദ്ധവിമാനം തകര്‍ന്നു വീണു; രണ്ട് പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

International
  •  10 days ago
No Image

വഴികളുണ്ട് കുരുതിക്ക് തടയിടാൻ

Kerala
  •  10 days ago
No Image

സ്ത്രീകള്‍, ആറ് കുഞ്ഞുങ്ങള്‍...'സുരക്ഷാ മേഖല' യില്‍ കഴിഞ്ഞ ദിവസം ഇസ്‌റാഈല്‍ കൊലപ്പെടുത്തിയത് 20 മനുഷ്യരെ 

International
  •  10 days ago
No Image

ഡിസംബർ അപകട മാസം: അപകടമേറെയും വൈകിട്ട് 6നും 9നുമിടയിൽ

Kerala
  •  10 days ago
No Image

രാജ്യത്തെ ഏറ്റവും മികച്ച അഞ്ചാമത്തെ പൊലിസ് സ്റ്റേഷനെന്ന നേട്ടം കൈവരിച്ച് ആലത്തൂര്‍ പൊലിസ് സ്റ്റേഷന്‍

Kerala
  •  11 days ago