നിരോധനാജ്ഞ നിലനില്‍ക്കെ നടത്തിയ ഉദ്ഘാടനം വിവാദമാകുന്നു
നാദാപുരം: നിരോധനാജ്ഞ നിലനില്‍ക്കെ സ്വകാര്യ സ്ഥാപനം ഉദ്ഘാടനം ചെയ്യാന്‍ നല്കിയ അനുമതി വിവാദമാകുന്നു. അസ്ലം വധത്തെത്തുടര്‍ന്നു മേഖലയില്‍ സംഘര്‍ഷാവസ്ഥ കണക്കിലെടുത്തു നാദാപുരം എ.എസ്.പിക്കു കീഴില്‍ വരുന്ന പത്തു പൊലിസ് സ്റ്റേഷന് പരിധിയില്‍ കഴിഞ്ഞ പതിമൂന്നിനാണ് ആക്റ്റ് പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പൊതു ജനങ്ങള്‍ ഒത്തു ചേരുന്ന എല്ലാ പരിപാടിയും ഇതിന്റെ ഭാഗമായി നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. നിരോധനാജ്ഞ ഇപ്പോഴും തുടരുകയാണ്.
വിലക്ക് പിന്‍വലിക്കുന്നതിന് പകരം മേഖലയില്‍ സംഘര്‍ഷം അയവു വന്നിട്ടില്ലാത്തതിനാല്‍ വീണ്ടു നീട്ടാനാണ് പൊലിസ് ആലോചിക്കുന്നത്. എന്നാല്‍ ഈ വിലക്ക് നിലനില്‍ക്കെ പ്രമുഖ നടിയെ പങ്കെടുപ്പിച്ചു കൊണ്ട് ഇന്നലെ നാദാപുരത്ത് നടത്തിയ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനച്ചടങ്ങിനു അനുവാദം നല്‍കിയതാണ് വിവാദത്തിനിടയാക്കിയത്. നിയമലംഘനം നടന്നിട്ടും പൊലിസ് സംരക്ഷണമാണ് പരിപാടിക്ക് ലഭിച്ചത്. മണിക്കൂറുകളോളം റോഡ് ഗതാഗതം തടസ്സപ്പെടുത്തിയുള്ള ചടങ്ങു വീക്ഷിക്കാന്‍ നിരവധിയാളുകളാണ് ടൗണില്‍ തടിച്ചു കൂടിയത്. മേഖലയില്‍ മറ്റു പൊതു പരിപാടികള്ക്കെല്ലാംവിലക്ക് നിലനില്‍ക്കെയാണ് അധികൃതരുടെ ഈ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."