യുപിയില്‍ ഏറ്റുമുട്ടല്‍ കൊല; ആതിഖ് അഹമ്മദിന്റെ മകന് ആസാദും കൂട്ടാളിയും കൊല്ലപ്പെട്ടു
ഉത്തര്‍പ്രദേശ്: ഗുണ്ടാ നേതാവും മുന്‍ എം.എല്‍.എയുമായ അതിഖ് അഹമ്മദിന്റ മകനെ വധിച്ചു. യുപി പൊലീസുമായുള്ള ഏറ്റുമുട്ടലിലാണ് ആസാദ് അഹമ്മദിനെ കൊലപ്പെടുത്തിയത്. ഇയാളില്‍ നിന്നും വിദേശനിര്‍മ്മിത തോക്കുകള്‍ കണ്ടെടുത്തിട്ടുണ്ട്. ഝാന്‍സിയില്‍ വച്ചാണ് യുപി പൊലീസുമായി ഏറ്റുമുട്ടല്‍ ഉണ്ടായത്. ആസാദ് അഹമ്മദിന്റെ കൂട്ടാളി ഗുലാമും കൊല്ലപ്പെട്ടവെന്നാണ് വിവരം. ഉമേഷ് പാല് കൊലക്കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട രണ്ടു പേരും. ഇരുവര്‍ക്കും ഉത്തര്‍ പ്രദേശ് പൊലീസ് അഞ്ച് ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു.
ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സാണ് (എസ്ടിഎഫ്) ഏറ്റുമുട്ടലിലൂടെ ആസാദ് അഹമ്മദിനെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശ് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് ഡെപ്യൂട്ടി എസ്പി നവേന്ദു, ഡെപ്യൂട്ടി എസ്പി വിമല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഉമേഷ് പാല് കൊലക്കേസിലെ പ്രതികളെ വധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."