HOME
DETAILS

ജില്ലാ ആശുപത്രി റോഡിലെ നടപാത തകര്‍ന്നു

  
backup
August 21 2016 | 21:08 PM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf-%e0%b4%b1%e0%b5%8b%e0%b4%a1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%a8



മാനന്തവാടി: ജില്ലാ ആശുപത്രി റോഡിലെ നടപാത തകര്‍ന്നു. കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍. സദാസമയവും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്ന മാനന്തവാടി ജില്ലാ ആശുപത്രിക്ക് സമീപമുള്ള നടപാതയാണ് തകര്‍ന്നത്. പ്ലാസ്റ്റിക് നൂല്‍ കൊണ്ട് വലിച്ചുകെട്ടിയ അധികൃതര്‍ ഇത്രയും ദിവസമായിട്ടും നടപാതയിലെ അപകടം ഒഴിവാക്കാന്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല.
ഇടുങ്ങിയ റോഡായതിനാല്‍ ഇരുവശത്തേക്കും വാഹനങ്ങള്‍ പോവുന്ന സമയത്ത് കാല്‍നടയാത്രക്കാര്‍ ഭീതിയിലാവുകയാണ്. കഴിഞ്ഞ ദിവസം ഈ റോഡിലാണ് ആംബുലന്‍സിന് സൈഡ് നല്‍കുന്നതിനിടെ ഓട്ടോറിക്ഷ കാല്‍നടയാത്രക്കാരനെ തട്ടിയത്. ഇതേ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍മാരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചെന്നാരോപിച്ച് ഡ്രൈവര്‍മാര്‍ ടൗണില്‍ പ്രകടനവും നടത്തിയിരുന്നു.
മാനന്തവാടി ജില്ലാ ആശുപത്രിക്ക് പുറമെ ഗവ. യു.പി സ്‌കൂള്‍, രജ്‌സ്ട്രാര്‍ ഓഫിസ്, പൊതുമരാമത്ത് വിഭാഗം ഓഫിസ്, വെറ്ററിനറി ആശുപത്രി, വില്ലേജ് ഓഫിസ്, ജില്ലാ മെഡിക്കല്‍ ഓഫിസ്, പഴശ്ശി മ്യൂസിയം തുടങ്ങിയ സ്ഥാപനങ്ങള്‍ സ്ഥിതിചെയ്യുന്നത് ഈ റോഡിലാണ്.
വിദ്യാര്‍ഥികളും രോഗികളുമടക്കം നൂറുകണക്കിനാളുകള്‍ ഉപയോഗിക്കുന്ന ഈ നടപാത തകര്‍ന്നിട്ട് ദിവസങ്ങളായിട്ടും നവീകരിക്കാത്ത അധികൃതരുടെ നിലപാടിനെതിരേ പ്രതിഷേധം വ്യാപകമായിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോലിക്കെത്തിയതിൻ്റെ പിറ്റേന്ന് 37 പവൻ സ്വർണം കവർച്ച നടത്തി മുങ്ങിയ പ്രതികൾ പിടിയിൽ

latest
  •  2 days ago
No Image

ഖത്തർ ദേശീയ ദിനം; ഡിസംബർ 18, 19 തീയതികളിൽ ജനന റജിസ്ട്രേഷൻ ഓഫിസുകൾക്ക് അവധി

qatar
  •  2 days ago
No Image

രേണുകാ സ്വാമി കൊലക്കേസ്: കന്നട നടന്‍ ദര്‍ശനും കൂട്ടുപ്രതി പവിത്ര ഗൗഡയ്ക്കും ജാമ്യം

National
  •  2 days ago
No Image

വെൽകം ടു സഊദി 34; ഫിഫ ലോകകപ്പ് ആതിഥേയത്വം, പാസ്പോർട് സ്റ്റാംപ് പുറത്തിറക്കി സഊദി 

Saudi-arabia
  •  2 days ago
No Image

അല്ലു അര്‍ജുന്‍ ജയിലിലേക്ക്; 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് കോടതി

National
  •  2 days ago
No Image

ആലപ്പുഴയില്‍ മകന്റെ കുത്തേറ്റ പിതാവ് ചികിത്സയ്ക്കിടെ മരിച്ചു, മകന്‍ അറസ്റ്റില്‍

Kerala
  •  2 days ago
No Image

എയർപോർട്ട് റോഡുകളിലൂടെയുള്ള സഞ്ചാരം കുറക്കണമെന്ന് അഭ്യർത്ഥിച്ച് ദുബൈ പൊലിസ്

uae
  •  2 days ago
No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  2 days ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  2 days ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  2 days ago