HOME
DETAILS
MAL
നിസാരമാക്കരുതൊന്നും
ADVERTISEMENT
backup
April 14 2023 | 18:04 PM
മൊയ്തീൻകുട്ടി
ഫൈസി വാക്കോട്
തിരുനബി (സ) യും സ്വഹാബികളും ഹുനൈൻ യുദ്ധം കഴിഞ്ഞ് മടങ്ങുകയാണ്. അവർ ഒരു മരുപ്രദേശത്തെത്തി. വിശ്രമത്തിനായി ഇറങ്ങി. മരമോ ചെടിയോ ഒന്നും അവിടെയില്ല. നബി അനുയായികളോട് പറഞ്ഞു, നിങ്ങളെല്ലാവരും കിട്ടുന്ന സാധനങ്ങൾ പെറുക്കിയെടുത്തു കൊണ്ടുവരിക, ചെറുതോ വലുതോ എന്തോ ആവട്ടെ...
അൽപസമയത്തിനുള്ളിൽ കൊണ്ടുവന്ന സാധനങ്ങൾ കുന്നുപോലെ കുമിഞ്ഞുകൂടി. നബി (സ) പറഞ്ഞു: 'ഇത് എന്താണെന്ന് നിങ്ങൾക്കറിയാമോ ? ഈ സാധനങ്ങൾ നിങ്ങൾ ഒരുമിച്ച് കൂട്ടിയ പോലെ ഓരോരുത്തരുടെയും പാപങ്ങൾ ഒരുമിച്ച് കൂട്ടപ്പെടും. അത്‌കൊണ്ട് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക. ചെറുതോ വലുതോ ആയ ഒരു പാപവും ചെയ്തുപോകരുത്. എല്ലാം കൃത്യമായി ഇവിടെ രേഖപ്പെടുത്തുന്നവരുണ്ട് " (തർഗീബ്).
ആഇശാ (റ) ബീവിയോട് നബി (സ) പറഞ്ഞു : ' നിസ്സാരമെന്ന് തോന്നുന്ന പാപങ്ങൾ നീ വളരെ സൂക്ഷിക്കണം. അവയെകുറിച്ചൊക്കെ അല്ലാഹുവിന്റെ ഭാഗത്ത് നിന്ന് ചോദ്യം ചെയ്യാനാളുണ്ട് (നസാഈ).
ചെറിയ പാപങ്ങൾ എത്രയാണ് ചെയ്ത് കൂട്ടുന്നത്. അതാണ് മനുഷ്യപ്രകൃതം. ഓരോന്ന് ചെയ്യുമ്പോഴും നിസാരമായി തോന്നും. ഒന്നിച്ചു കൂട്ടുമ്പോൾ അത് വലിയ പാപമായി മാറുന്നു. സ്വന്തം പത്‌നിയെ നബി (സ) തെര്യപ്പെടുത്തിയത് അതാണ്; ഉദാഹരണസഹിതം അനുയായികളേയും.
ഒരു ഒഴിഞ്ഞ സ്ഥലം. ഒരു കൂട്ടം ആളുകൾ അവിടെ വന്നിറങ്ങി. അവർക്ക് ഭക്ഷണം പാകം ചെയ്യണം. വിറകില്ല. ചെറിയ മരക്കൊമ്പുകൾ ഓരോരുത്തരും ഓരോരുത്തരും കൊണ്ടുവന്നു. വിറകിന്റെ വലിയൊരു കൂമ്പാരം അവിടെ ഉയർന്നുവന്നു. അവരത് കത്തിച്ചു. സാധനങ്ങൾ വേവിച്ചെടുത്തു (അഹ്മദ്). ഓരോ വിറുകകഷ്ണവും എത്ര നിസാരം. പക്ഷെ, അവ ധാരാളമായപ്പോൾ പാചകം ചെയ്യാൻ പാകത്തിലുള്ളതായി.
ആവർത്തനവും നിസാരവൽക്കരണവും പാപത്തെ കുറിച്ച സമീപനത്തിൽ മനുഷ്യനിൽ മാറ്റങ്ങളുണ്ടാക്കുന്നു. അപകടകരമാണത്. അനസ് (റ) പറയുന്നു: "നിങ്ങൾ ചില കാര്യങ്ങൾ ചെയ്യുന്നു. രോമത്തേക്കാൾ നിസാരമായാണ് നിങ്ങളതിനെ കാണുന്നത്. എന്നാൽ നബി (സ) യുടെ കാലത്ത് അവ വൻ കുറ്റങ്ങളായിട്ടായിരുന്നു ഞങ്ങൾ എണ്ണിയിരുന്നത് ' (ബുഖാരി).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
പ്രതിവര്‍ഷം 1000 രൂപ നിക്ഷേപം; ദേശീയ പെന്‍ഷന്‍ പദ്ധതി കുട്ടികളിലേക്കും; എന്‍.പി.എസ് വാത്സല്യക്ക് തുടക്കമായി
National
• 6 hours agoസാമ്പത്തിക പ്രതിസന്ധി; ട്രഷറി നിയന്ത്രണം കടുപ്പിച്ചു; അഞ്ച് ലക്ഷത്തിന് മുകളിലുള്ള ബില്ലുകള്‍ മാറാന്‍ ധനവകുപ്പിന്റെ അനുമതി തേടണം
Kerala
• 7 hours agoകങ്കണക്ക് വീണ്ടും തിരിച്ചടി; സിഖ് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ കോടതി നടിക്ക് നോട്ടീസയച്ചു
National
• 8 hours agoപേജറുകള്‍ക്ക് പിന്നാലെ വാക്കിടോക്കികളും പൊട്ടിത്തെറിച്ചു; ലെബനാനില്‍ വീണ്ടും സ്‌ഫോടനം
International
• 9 hours agoസഊദി അറേബ്യയിൽ സെപ്റ്റംബർ 22 വരെ ശക്തമായ മഴയ്ക്ക് സാധ്യത
Saudi-arabia
• 9 hours agoനിപയില്‍ ആശ്വാസം; മരിച്ച യുവാവിന്റെ മാതാവും, ബന്ധുക്കളും, ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെ നെഗറ്റീവായി
Kerala
• 10 hours agoഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; സര്‍വ്വാധികാരത്തിലേക്കുള്ള സംഘപരിവാറിന്റെ ഗൂഢനീക്കം: വി.ഡി സതീശന്‍
Kerala
• 10 hours agoഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനവുമായി ബന്ധപ്പട്ട് ബഹ്‌റൈനിൽ പരിശോധനകൾ ശക്തമായി തുടരുന്നു
bahrain
• 11 hours agoദേഹത്ത് കുമിളകള്‍, പനി; എന്താണ് എം പോക്‌സ്?... ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍
Kerala
• 11 hours agoഎം പോക്‌സ്: മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം
Kerala
• 12 hours agoADVERTISEMENT