ദുബായില്‍ ആണോ താമസം? പെരുന്നാള്‍ കളറാക്കാനുള്ള അടിപൊളി മാര്‍ഗങ്ങള്‍ ഇവയൊക്കെ
ആഘോഷങ്ങളുടെ നഗരമായ ദുബായില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ വിവിധ പദ്ധതികളാണ് യു.എ.ഇ ഗവണ്‍മെന്റ് പദ്ധതിയിടുന്നത്. രാജ്യത്തെ ഗവണ്‍മെന്റ് സെക്ടറിലും പ്രൈവറ്റ് സെക്ടറിലും തൊഴിലെടുക്കുന്നവര്‍ക്ക് റമളാന്‍ 29 മുതല്‍ ശവ്വാല്‍ മൂന്ന് വരെ അവധിയായിരിക്കുമെന്ന് യു.എ.ഇ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
അതിനാല്‍ തന്നെ ഏപ്രില്‍ 20 മുതല്‍ ആരംഭിക്കുന്ന ഒരു നീണ്ട അവധിയാണ് ദുബായിലുള്ളവരെ കാത്തിരിക്കുന്നത്.
നിങ്ങള്‍ ദുബായില്‍ താമസിക്കുന്നവരാണെങ്കില്‍, ദീര്‍ഘ യാത്രകള്‍ ഒഴിവാക്കി പെരുന്നാള്‍ ആഘോഷിക്കാനുള്ള നിരവധി മാര്‍ഗങ്ങള്‍ രാജ്യത്തുണ്ട്. അവയില്‍ ചില വഴികള്‍ ഇവയൊക്കെയാണ്.
1, ദുബായ് മുതല പാര്‍ക്ക്
മുതലകള്‍ എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് ഒരു തരത്തിലുള്ള ഭീകര രൂപികളാണല്ലോ. എന്നാല്‍ ഏപ്രില്‍ 18 മുതല്‍ പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുന്ന മുതല പാര്‍ക്ക് സന്ദര്‍ശിക്കുകന്നതിലൂടെ ഈ ജീവി വര്‍ഗത്തിന്റെ അത്ഭുതാവാഹകമായ ജീവിതത്തെ അടുത്തറിയാന്‍ സാധിക്കും.
20,000 സ്‌ക്വയര്‍ കിലോമീറ്ററില്‍ നീണ്ട് കിടക്കുന്ന ഈ പാര്‍ക്കില്‍ 250 നൈല്‍ നദിയില്‍ നിന്നുള്ള മുതലകളാണ് നിലവിലുള്ളത്. ദിവസവും രാവിലെ പത്ത് മുതല്‍ രാത്രി പത്ത് വരെ തുറക്കുന്ന ഈ പാര്‍ക്കില്‍ കുട്ടികള്‍ക്ക് (312 വയസ്) 75 ദിര്‍വും മുതിര്‍ന്നവര്‍ക്ക് 95 ദിര്‍ഹവുമാണ് പ്രവേശന ഫീസ്
2, ആഗോള ഗ്രാമം (ഗ്ലോബല്‍ വില്ലേജ്)
വിവിധ സംസ്‌കാരങ്ങളിലും രാജ്യങ്ങളിലുമുള്ളവര്‍ ഒന്നിച്ച് താമസിക്കുന്ന ലോകത്തിന്റെ ഒരു ചെറു പതിപ്പാണിത്. 90ലേറെ വ്യത്യസ്ത സംസ്‌കാരങ്ങളില്‍ പെടുന്നവരാണ് ഇവിടെ ഒരുമിച്ച് താമസിക്കുന്നത്.
ഏപ്രില്‍ 29ന് പൂട്ടുന്ന ആഗോള ഗ്രാമം സന്ദര്‍ശിക്കുന്നതിലൂടെ ലോകത്തിന്റെ ഒരു ചെറു പതിപ്പില്‍ ചെന്ന് പെട്ടത് പോലെയുള്ള അനുഭൂതി നുകരാം. മൂന്ന് വയസില്‍ താഴെയുള്ള കുട്ടികള്‍, മുതിര്‍ന്ന പൗരര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് ആഗോള ഗ്രാമത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.
3, മിറാക്കിള്‍ ഗാര്‍ഡന്‍
ദുബായില്‍ പെരുന്നാള്‍ ആഘോഷത്തിന് പറ്റിയ ഏറ്റവും കൗതുകകരമായ ഇടമാണ് മിറാക്കിള്‍ ഗാര്‍ഡന്‍. കുട്ടികള്‍ക്കൊപ്പം സന്ദര്‍ശിക്കാന്‍ പറ്റിയ ഏറ്റവും മികച്ചയിടമായ ഇവിടം, എന്ന് ക്ലോസ് ചെയ്യുമെന്നുള്ള ഔദ്യോഗികമായ അറിയിപ്പ് ഇത് വരേക്കും വന്നിട്ടില്ല.
4, ഹത്ത
സാഹസികതയെ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഇടമാണ് ഹത്ത. മെയ് 15ന് ക്ലോസ് ചെയ്യുന്ന ഇവിടം ചെറുപ്പക്കാര്‍ക്ക് പെരുന്നാള്‍ ആഘോഷിക്കാന്‍ പറ്റിയ ഇടമാണ്. മൗണ്ടന്‍ ബൈക്കിങ്, കയാക്കിങ്, മലകയറ്റം, സോര്‍ബ് ബാള്‍, കയര്‍ ഉപയോഗിച്ച് മല കയറല്‍ തുടങ്ങി നിരവധി ആക്ടിവിറ്റീസില്‍ ഏര്‍പ്പെടാനുള്ള അവസരം ഇവിടെയുണ്ട്.
5, ദെയ്‌റ മാര്‍ക്കറ്റ്
പെരുന്നാളിന് ഭക്ഷണം കഴിച്ച് ആഘോഷിക്കാന്‍ പറ്റിയ ഏറ്റവും മികച്ചയിടമാണ് ദെയ്‌റ മാര്‍ക്കറ്റ്. മാംസം, മത്സ്യം, പാല്‍ ഉത്പന്നങ്ങള്‍ മുതലായവ ഏറ്റവും മികച്ചത് നോക്കി തെരെഞ്ഞെടുക്കാന്‍ കഴിയുന്ന ഇവിടെ നിരവധി പ്രമുഖ റെസ്റ്റോറന്റുകളും കഫേകളുമുണ്ട്. 24 മണിക്കൂറും ഇവിടെ ഓപ്പണ്‍ ആണ്.
6, ഈദ് ഫയര്‍വര്‍ക്ക്‌സ്
ആഘോഷങ്ങളുടെ നഗരമായ ദുബായില്‍ പലയിടങ്ങളിലും പെരുന്നാളിന് പ്രൗഡ ഗംഭീരമായ വെടിക്കെട്ടുകള്‍ ഉണ്ടാകും. പെരുന്നാളിന്റെ തീയതി അറിയാന്‍ കഴിഞ്ഞാല്‍ മാത്രമാകും വെടിക്കെട്ട് പ്രകടനങ്ങള്‍ എന്നൊക്കെയുണ്ടാകും എന്ന് പറയാന്‍ സാധിക്കൂ. ദുബായ് ഫെസ്റ്റിവല്‍ സിറ്റി മാള്‍, ബ്ലൂ വാട്ടേഴ്‌സ് ഐലന്‍ഡ്, ഗ്ലോബല്‍ വില്ലേജ് എന്നിവിടങ്ങളില്‍ ആകും പ്രധാനമായും വെടിക്കെട്ടുകള്‍ സംഘടിക്കപ്പെടുക.
7,ബീച്ച് പിക്‌നിക്ക്
കടല്‍ തീരത്ത് പെരുന്നാള്‍ ആഘോഷിക്കുക എന്നത് സുന്ദരമായ കാര്യമാണ്. കുറഞ്ഞ ബഡ്ജറ്റില്‍ ബീച്ച് പിക്‌നിക്ക് നടത്താന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ ദുബായില്‍ ഉണ്ട്.
8, മൂണ്‍ ലേക്ക്
ദുബായില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട ഒരു ഇടമാണ് മൂണ്‍ ലേക്ക്. അല്‍ കുദ്ര മരുഭൂമിയില്‍ സ്ഥിതി ചെയ്യുന്ന ഇവിടം സൂര്യാസ്തമയ സമയത്ത് സന്ദര്‍ശിക്കാന്‍ പറ്റിയ ഇടമാണ്.
9, ലവ് ലേക്ക്
കുദ്ര മരുഭൂമിയില്‍ മൂണ്‍ ലേക്ക് പോലെ തന്നെ സന്ദര്‍ശിക്കേണ്ട മറ്റൊരു ഇടമാണ് ലവ് ലേക്ക്. ഹൃദയത്തിന്റെ ആകൃതിയുള്ളതിനാലാണ് തടാകത്തെ ലവ് ലേക്ക് എന്ന് പറയുന്നത്. ബാര്‍ബിക്യൂ തയ്യാറാക്കല്‍, സൂര്യാസ്തമയം കാണല്‍ എന്നിവക്ക് പറ്റിയ ഇടമാണ് ലവ് ലേക്ക്.
10, ദുബായ് മറീന വാക്ക്
പെരുന്നാളിന് കുടുംബ സമേതം ചെറുതായിട്ടൊന്ന് നടന്നാലോ അതിന് പറ്റിയ ഇടമാണ് ദുബായ് മറീന.രാത്രി നടത്തത്തിന് പറ്റിയ ഇവിടെ നിരവധി റെസ്റ്റോറന്റുകളുമുണ്ട്.
11, അവെന്‍ട്യൂറ പാര്‍ക്ക്
35,000 സ്‌ക്വയര്‍ മീറ്ററില്‍ നീണ്ട് കിടക്കുന്ന ഈ പാര്‍ക്കില്‍ മുഴുവന്‍ ഗഫ് മരങ്ങളാണുള്ളത്. കുട്ടികള്‍ക്കുള്ള വിവിധ ആക്ടിവിറ്റീസ് ഉള്ള ഇവിടെ ചെറിയ രീതിയിലുള്ള മല കയറ്റം, മൃഗശാല എന്നിവയും ഉണ്ട്.
എല്ലാ പ്രായക്കാര്‍ക്കും പ്രവേശനമുള്ള ഇവിടെ അര മണിക്കൂര്‍ ചെലവഴിക്കാന്‍ 95 ദിര്‍ഹമാണ് ഫീസ്
12, പാ മോണോ റെയ്ല്‍
പാ ജുമെയ്‌റയിലുള്ള എല്ലാ സ്ഥലങ്ങളേയും കൂട്ടിയിണക്കുന്ന യാത്രയാണ് പാ മോണോ റെയ്‌ലിലൂടെയുള്ളത്. പാ ഗേറ്റ് വേ സ്റ്റേഷനിലൂടെ ഇത്തിഹാദ് പാര്‍ക്ക്, നക്കീല്‍ മാള്‍, അറ്റ്‌ലാന്റീസ് അക്വാവെഞ്ചര്‍ വാട്ടര്‍ പാര്‍ക്ക് എന്നിവിടങ്ങളിലൂടെയാണ് ഈ ട്രെയിന്‍ യാത്ര പുരോഗമിക്കുന്നത്.
ഒറ്റ ട്രിപ്പിന് 5 ദിര്‍ഹവും റൗണ്ട് ട്രിപ്പിന് 10 ദിര്‍ഹവുമാണ് ഈ യാത്രക്കുള്ള ഫീസ്
13, വാട്ടര്‍ പാര്‍ക്ക് കൊണ്ട് സമ്പന്നമായ ദുബായില്‍ വാട്ടര്‍ പാര്‍ക്കുകളിലൂടെ സഞ്ചരിച്ച് പെരുന്നാള്‍ ആഘോഷിക്കാനുള്ള അവസരമുണ്ട്. 120 മുതല്‍ 300 ദിര്‍ഹം വരെ മുടക്കിയാല്‍ വാട്ടര്‍ പാര്‍ക്കില്‍ മനോഹരമായി പെരുന്നാള്‍ ആഘോഷിക്കാന്‍ സാധിക്കും.
14, ക്രൂയ്‌സ് ഷിപ്പുകളില്‍ സകുടുംബം പെരുന്നാള്‍ അടിച്ചു പൊളിച്ച് ആഘോഷിച്ചാല്‍ എങ്ങനെയുണ്ടാകും. അതിലുള്ള അവസരം ദുബായിലുണ്ട്. ഭക്ഷണവും ആഘോഷവുമായി ഒരു ദിസം മുതല്‍ നിരവധി ദിനങ്ങള്‍ നീണ്ട് നില്‍ക്കുന്ന ആഘോഷങ്ങളില്‍ പങ്കാളികളാവാം.
50 മുതല്‍ 500 ദിര്‍ഹം വരെ ബഡ്ജറ്റില്‍ പല റേഞ്ചിലുള്ള ആഘോഷങ്ങളില്‍ ക്രൂയ്‌സ് ഷിപ്പുകളില്‍ സഞ്ചരിക്കുക വഴി നമുക്ക് പങ്കാളികളാവാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."