കുവൈത്ത് വീണ്ടും തെരഞ്ഞെടുപ്പിലേക്ക്; നിലവിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു
കുവൈത്ത് സിറ്റി: കുവൈത്തിലെ പാര്‍ലമെന്റ് പിരിച്ചുവിട്ടു. ഭരണഘടനാ കോടതി കഴിഞ്ഞ മാസം പുന:സ്ഥാപിച്ച പാര്‍ലമെന്റിനെയാണ് കിരീടാവകാശി പിരിച്ചുവിട്ടത്. രാജ്യത്ത് അടുത്തമാസം പൊതുതെരഞ്ഞെടുപ്പ് നടത്തുമെന്ന് കിരീടാവകാശി ശൈഖ് മിഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാ അറിയിച്ചു.
ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 107 അനുസരിച്ചാണ് 2020 ലെ ദേശീയ അസംബ്ലി പിരിച്ചുവിടാനുള്ള തീരുമാനം. രാജ്യത്തെ നിയമപരവും രാഷ്ട്രീയപരവുമായ ചില പരിഷ്‌കാരങ്ങള്‍ക്കൊപ്പം ഒരു പുതിയ തെരഞ്ഞെടുപ്പ് ആവശ്യമാണ്. ജനങ്ങളുടെ താല്‍പര്യം കണക്കിലെടുത്താണ് തീരുമാനമെന്നും കിരീടാവകാശി വ്യക്തമാക്കി. അമീര്‍ ശൈഖ് നവാസ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനെ പ്രതിനിധാനെ ചെയ്ത് കിരീടാവകാശി നടത്തിയ റമദാന്‍ പ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
2020ലെ പാര്‍ലമെന്റിനെ പുനഃസ്ഥാപിച്ചുകൊണ്ടാണ് കോടതി കഴിഞ്ഞമാസം ഉത്തരവ് പുറപ്പെടുവിച്ചത്. 2022 സെപ്റ്റംബറില്‍ തിരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്റിനെ അസാധുവാക്കിക്കൊണ്ടായിരുന്നു ഇത്. കോടതി തീരുമാനം റദ്ദാക്കിയാണ് പുതിയ തെരഞ്ഞെടുപ്പ് നടത്താന്‍ കിരീടാവകാശി ഉത്തരവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."