സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് രീതി പരിഷ്കരിക്കുന്നു; സ്റ്റിക്കറിന് പകരം ഇനി പ്രിൻറൗട്ട് മാത്രം
റിയാദ്: സഊദിയിലേക്കുള്ള വിസ സ്റ്റാമ്പിങ് നടപടിക ളിൽ പരിഷ്കരണം വരുന്നു. ഇത് വരെ പാസ്പോർട്ടിൽ പതിച്ചിരുന്ന വിസ സ്റ്റിക്കർ ഒഴിവാക്കി പകരം പ്രിൻറൗട്ട് മാത്രമായിരിക്കും ഉണ്ടാകുക. സഊദി സിവിൽ എവിയേഷൻ ഇത് സംബന്ധിച്ച നിർദേശം വിമാനകമ്പനികൾക്ക് നൽകി. വിസ സ്റ്റിക്കർ ഇല്ലാത്ത യാത്രക്കാർക്കും ബോർഡിങ് നൽകണമെന്ന് സഊദിയിലേക്ക് സർവ്വീസ് നടത്തുന്ന വിമാനകമ്പനികൾക്ക് നൽകിയ നിർദേശത്തിൽ വ്യക്തമാക്കി. സ്റ്റിക്കര്‍ പതിക്കുന്ന സമ്പ്രദായം റദ്ദാക്കിയതായും പകരം എ4 സൈസ് പേപ്പറില്‍ വിസ വിവരങ്ങള്‍ വിമാനത്താവളങ്ങളില്‍ കാണിച്ചാല്‍ മതിയെന്നും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.
ഇന്ത്യക്ക് പുറമെ യുഎഇ, ഈജിപ്ത്, ജോര്‍ദാന്‍, ഇന്തോനേഷ്യ, ഫിലിപൈന്‍സ്, ബംഗ്ലാദേശ് എന്നിവിടങ്ങളില്‍ നിന്നുള്ള എല്ലാ സന്ദര്‍ശക, തൊഴില്‍, താമസ വിസകള്‍ക്കുമാണ് പാസ്‌പോര്‍ട്ടില്‍ സ്റ്റിക്കര്‍ പതിക്കല്‍ ഒഴിവാക്കിയത്. സഊദിയിലേക്കുള്ള ഇത്തരം വിസ യാത്രക്കാർക്ക് പാസ്സ്പോർട്ടിൽ സ്റ്റിക്കർ പതിക്കുന്നതിനു പകരം വിസ വിവരങ്ങൾ ഉൾപ്പെടുന്ന A4 പേപ്പർ ആണ് ഉണ്ടാകുകയെന്നും അതിലെ ക്യു ആർ കോഡ് പരിശോധിച്ച് വിസയുടെ സാധുത ഉറപ്പ് വരുത്തി യാത്രാനുമതി നൽകണമെന്നുമാണ് സിവിൽ എവിയെഷൻ വിമാനകമ്പനികൾക്ക് നൽകുന്ന സർക്കുലറിൽ വ്യക്തമാക്കുന്നത്.
ഇത്തരം വിസകളിൽ വരുന്ന എല്ലാ യാത്രക്കാരെയും വിസ സാധുത പരിശോധിച്ച് കൊണ്ടുപോകാൻ എല്ലാ വിമാനക്കമ്പനികൾക്കും അനുമതിയുണ്ടെന്നും ഗാകയുടെ പുതിയ സർക്കുലർ തീരുമാനം മെയ് ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്നും സിവിൽ എവിയേഷൻ അതോറിറ്റി വ്യക്തമാക്കി. അതേസമയം ഡൽഹിയിലെ സഊദി എംബസിയിൽ നിന്നോ മുംബൈ സഊദി കോണ്‍സുലേറ്റില്‍ നിന്നോ ഇതുവരെ അറിയിപ്പുകള്‍ എത്തിയിട്ടില്ല. സർക്കുലർ നിർദേശം പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ വിമാനകമ്പനികൾക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുമെന്നും സർക്കുലർ മുന്നറിയിപ്പ് നൽകി.
Revising the visa stamping procedure for Saudi Arabia
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."