HOME
DETAILS

പ്രവാചക നിന്ദയില്‍ പ്രതിഷേധം പടരുന്നു, ഇന്ത്യ മാപ്പുപറയണമെന്ന് ആവശ്യം; മാപ്പു പറയില്ലെന്ന് ഇന്ത്യ

  
backup
June 07, 2022 | 1:08 PM

protests-are-spreading-over-the-blasphemy-of-the-prophet-demanding-that-india-apologize

ന്യുഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചകവിരുദ്ധ പ്രസ്താവനക്കെതിരേ പ്രതിഷേധം പടരുമ്പോള്‍ ഇന്ത്യ മാപ്പു പറയണമെന്ന ആവശ്യവുമായി അറബ് രാജ്യങ്ങള്‍. ഖത്തറും ചില രാജ്യങ്ങളും വിദേശത്തെ ഇസ്ലാമിക സംഘടനകളുമാണ് ഇന്ത്യ മാപ്പുപറയണമെന്ന ആവശ്യം മുന്നോട്ടുവെച്ചത്. ഇറാഖും ലിബിയയും പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ ഇന്ന് പ്രസ്താവനയിറക്കി. അതേ സമയം മാപ്പുപറയണമെന്ന ആവശ്യം അംഗീകരിക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.

പ്രസ്താവന നടത്തിയവര്‍ക്കെതിരെ ബി.ജെ.പി നടപടിയെടുത്തു. പാര്‍ട്ടി നിലപാടും വിശദീകരിച്ചു. ഈ സാഹചര്യത്തില്‍ കേന്ദ്രം മാപ്പു പറയേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നത്. ഇത്തരം വിഷയങ്ങളില്‍ മാപ്പു പറയുന്ന കീഴ് വഴക്കമില്ലെന്നാണ് നയതന്ത്ര വിദഗ്ധരും വിശദീകരിക്കുന്നത്. എന്നാല്‍ എഴുപത്തഞ്ച് ലക്ഷം ഇന്ത്യക്കാരുള്ള ഗള്‍ഫ് രാജ്യങ്ങളുടെ നിലപാടിനെ അങ്ങനെ തള്ളാനാവില്ലെന്ന് കേന്ദ്രത്തിനറിയാം. അതിനാല്‍ കരുതലോടെയാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളുടെ അതൃപ്തി ഉന്നതതലത്തിലെ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. സുഹൃദ് രാജ്യങ്ങളുമായി പ്രധാനമന്ത്രിയെകൊണ്ട് സംസാരിപ്പിക്കും. പ്രതിസന്ധി തീര്‍ക്കാന്‍ വിദേശകാര്യമന്ത്രിയുടെ നിരീക്ഷണത്തിലാണ് നീക്കം തുടരുന്നത്. ഉന്നത ഉദ്യോഗസ്ഥര്‍ ഗള്‍ഫ് രാജ്യങ്ങളിലെ നേതാക്കളെ കണ്ട് കാര്യങ്ങള്‍ വിശദീകരിക്കും. വിദേശകാര്യമന്ത്രി തലത്തിലും ആശയവിനിമയം നടക്കും. അവിടെയും വിഷയം തീര്‍ന്നില്ലെങ്കില്‍ യു.എ.ഇ സഊദി അറേബ്യ തുടങ്ങി സുഹൃദ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി സംസാരിക്കും. ഇതാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫോൺ ഉപയോഗം വീടിനുള്ളിൽ മതി; സ്ത്രീകൾക്ക് ക്യാമറ ഫോൺ വിലക്കി രാജസ്ഥാനിലെ ഖാപ് പഞ്ചായത്ത്

Kerala
  •  19 days ago
No Image

പ്രമുഖ യാത്രാ വ്ലോഗർ അനുനയ് സൂദിന്റെ മരണം അമിത ലഹരി ഉപയോഗം മൂലം; ലാസ് വെഗാസിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത് നവംബറിൽ

uae
  •  19 days ago
No Image

ക്രൂരതയുടെ 'വിദ്യാലയം': ഏഴാം ക്ലാസുകാരനെ തല്ലാൻ പത്താം ക്ലാസുകാർക്ക് ക്വട്ടേഷൻ നൽകി പ്രിൻസിപ്പൽ

crime
  •  19 days ago
No Image

കൈക്കൂലിക്കേസ്: ജയില്‍ ഡി.ഐ.ജി വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍ 

Kerala
  •  19 days ago
No Image

അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കും?; സ്വാഗതം ചെയ്ത് ബോര്‍ഡുകള്‍

Kerala
  •  19 days ago
No Image

ടി20 ലോകകപ്പിൽ അരങ്ങേറാൻ 5 ഇന്ത്യൻ യുവതുർക്കികൾ; കപ്പ് നിലനിർത്താൻ ഇന്ത്യൻ യുവനിര

Cricket
  •  19 days ago
No Image

ജയിൽ ഡിഐജിക്കെതിരെ കുരുക്ക് മുറുകുന്നു: കൈക്കൂലിക്ക് പിന്നാലെ അനധികൃത സ്വത്ത് സമ്പാദനത്തിനും കേസ്

crime
  •  19 days ago
No Image

ഭർത്താവിനെ ശ്വാസംമുട്ടിച്ച് കൊന്ന് ഹൃദയാഘാതമെന്ന് വരുത്താൻ ശ്രമം: പക്ഷേ സിസിടിവി ചതിച്ചു; കാമുകനും സുഹൃത്തും ഭാര്യയും പിടിയിൽ

crime
  •  19 days ago
No Image

'മെസ്സിയല്ല, ആ ബ്രസീലിയൻതാരമാണ് ബാഴ്സയിലെ വിസ്മയം'; മെസ്സിയെ തള്ളി മുൻ ബാഴ്‌സ താരം ബോജൻ

Football
  •  19 days ago
No Image

വീട്ടില്‍ അതിക്രമിച്ച് കയറി, വയോധികയുടെ മുഖത്ത് മുളകുപൊടി എറിഞ്ഞ് മുഖംമൂടി സംഘം, ആഭരണങ്ങള്‍ കവര്‍ന്നു

Kerala
  •  19 days ago