HOME
DETAILS

താരീഖ് അന്‍വര്‍ ടെലിഫോണ്‍ വഴി നേതാക്കളില്‍ നിന്നും അഭിപ്രായം തേടി തുടങ്ങി, കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ച പ്രഖ്യാപിക്കും

  
backup
June 06, 2021 | 4:37 AM

%e0%b4%a4%e0%b4%be%e0%b4%b0%e0%b5%80%e0%b4%96%e0%b5%8d-%e0%b4%85%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b5%86%e0%b4%b2%e0%b4%bf%e0%b4%ab%e0%b5%8b%e0%b4%a3%e0%b5%8d

തിരുവനന്തപുരം: കെ.പി.സി.സി അധ്യക്ഷനെ ഈ ആഴ്ചയോടെ പ്രഖ്യാപിക്കും. അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നവരുമായി ബന്ധപ്പെട്ട് നേതാക്കളില്‍ നിന്നും അഭിപ്രായം തേടുന്നതിനായി എ.ഐ.സി.സി നടപടികള്‍ തുടങ്ങി.


ലോക്ക്ഡൗണിന് ശേഷം അധ്യക്ഷനെ നിശ്ചയിക്കാനുള്ള ചര്‍ച്ചകള്‍ക്കായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തുമെന്നാണ് ആദ്യം അറിയിച്ചതെങ്കിലും രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരോട് ഫോണില്‍ ബന്ധപ്പെട്ടാണിപ്പോള്‍ അഭിപ്രായം തേടുന്നത്. ഇതില്‍ എം.പിമാരോടും എം.എല്‍.എമാരോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞിട്ടുണ്ട്. രണ്ട് ദിവസം കൊണ്ട് രാഷ്ട്രീയകാര്യ സമിതി അംഗങ്ങളെയും താരീഖ് അന്‍വര്‍ ബന്ധപ്പെടും.
പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ നിയമിച്ചതില്‍ നേതാക്കളുടെ അസംതൃപ്തി പരിഹരിക്കുന്നതിനായി അദ്ദേഹം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയേയും നേരില്‍ കാണാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഇരുവരുമായി സംസാരിച്ച ശേഷം കെ.പി.സി.സി പ്രസിഡന്റിനെ പ്രഖ്യാപിച്ചാല്‍ മതിയെന്ന നിര്‍ദേശമാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി കേരളത്തിന്റെ ചുമതലയുള്ള സെക്രട്ടറി താരീഖ് അന്‍വറിന് നല്‍കിയിരിക്കുന്നത്. നേരിട്ട് എത്താനായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ ഓണ്‍ലൈനിലൂടെയോ ഫോണില്‍ ബന്ധപ്പെട്ടോ ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ അറിയിക്കും.


അധ്യക്ഷനെ പ്രഖ്യാപിക്കുന്നത് വൈകുന്നതില്‍ കേരളത്തിലെ നേതാക്കള്‍ക്കും അതൃപ്തിയുണ്ട്. രണ്ട് ദിവസമായി താരീഖ് അന്‍വര്‍ സംസാരിച്ചവരില്‍ അധ്യക്ഷ സ്ഥാനത്തേക്ക് പേര് നിര്‍ദേശിച്ചത് ചുരുക്കം നേതാക്കള്‍ മാത്രമാണ്. അതില്‍ കെ.സുധാകരനാണ് മുന്‍തൂക്കം. ഐ ഗ്രൂപ്പില്‍ നിന്ന് കെ.സുധാകരന്റെ പേര് നിര്‍ദേശിക്കപ്പെടുമ്പോഴും എ ഗ്രൂപ്പ് മൗനം പാലിക്കുകയാണ്. ഹൈക്കമാന്‍ഡിന് തീരുമാനിക്കാമെന്നായിരുന്നു എം.എല്‍.എമാരടക്കം പലരും സ്വീകരിച്ച നിലപാട്. താനും ആരുടേയും പേര് നിര്‍ദേശിച്ചിട്ടില്ലെന്ന് കെ.മുരളീധരന്‍ എം.പി വ്യക്തമാക്കി. പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്നും ഹൈക്കമാന്‍ഡ് ആരെ തീരുമാനിച്ചാലും പിന്തുണയ്ക്കുമെന്നും മുരളീധരന്‍ പറയുന്നു. അതേസമയം കെ.സുധാകരനെ എതിര്‍ക്കുന്നവര്‍ കൊടിക്കുന്നില്‍ സുരേഷിന്റെ പേരിനൊപ്പം പി.സി വിഷ്ണുനാഥിന്റെ പേരും എ.ഐ.സി.സി നേതൃത്വത്തെ അറിയിച്ചതായും സൂചനയുണ്ട്. തലമുറമാറ്റമാണ് ഉദ്ദേശമെങ്കില്‍ വിഷ്ണുനാഥിനെ പരിഗണിക്കണമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അവള്‍ 'സ്റ്റേബിള്‍' എന്ന് അധികാരികള്‍, പ്രതികരിക്കാന്‍ അനുവാദമില്ലാതെ കുടുംബം; ആശുപത്രിയില്‍ കനത്ത പൊലിസ് വലയം; ജന്തര്‍മന്ദര്‍ ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ കുറിച്ച വിവരങ്ങള്‍ പുറത്തുവിടാതെ ബന്ധപ്പെട്ടവര്‍

National
  •  3 days ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 days ago
No Image

പാസ്‌പോര്‍ട്ട് റാങ്കിങ്ങില്‍ വീണ്ടും കൂപ്പുകുത്തി ഇന്ത്യ; 75 ാം സ്ഥാനത്ത് നിന്ന് വീണത് 81 ലേക്ക് 

National
  •  3 days ago
No Image

അണഞ്ഞു പാണ്ഡിത്യപ്രഭ

organization
  •  3 days ago
No Image

ജൂലൈ മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണം നാളെ മുതല്‍; 1095 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  3 days ago
No Image

ആ വെളിച്ചവും മാഞ്ഞു

Kerala
  •  3 days ago
No Image

'വിദ്യാര്‍ഥികളെ പിന്തുണക്കാനായിരുന്നെങ്കില്‍ ജന്തര്‍മന്ദറില്‍ എത്തുമായിരുന്നു, ഇനിയും ജനതയെ വിഡ്ഢിയാക്കാനാവില്ല' മോദിയുടെ വസതിക്കു മുന്നില്‍ നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധത്തെ രൂക്ഷമായി വിമര്‍ശിച്ച്  വാങ്ചുക്കിന്റെ ഭാര്യ

National
  •  3 days ago
No Image

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഗുജറാത്തിലും മഹാരാഷ്ട്രയിലും കനത്ത മഴ: കേരളത്തില്‍ നിന്നുള്ള ട്രെയിനുകള്‍ വഴിതിരിച്ചു വിടുന്നു

National
  •  3 days ago
No Image

ഡല്‍ഹിയിലെ സി.ജെ.പി സമരത്തിന് പിന്തുണ; സംസ്ഥാന വ്യാപകമായി എസ്.എഫ്.ഐ പ്രതിഷേധം,സംഘര്‍ഷം, ജലപീരങ്കി

Kerala
  •  3 days ago
No Image

സമസ്ത ജന.സെക്രട്ടറി പ്രൊഫ.കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ വഫാത്തായി

organization
  •  3 days ago