'പ്രകൃതി സംരക്ഷണം ബി.ജെ.പിക്ക് തമാശ, അവരുടെ മരം വളരുന്നത് സര്‍ക്കാര്‍ ഫയലുകളില്‍; യഥാര്‍ത്ഥത്തില്‍ നടുന്നത് വിദ്വേഷവും നുണകളും': രൂക്ഷവിമര്‍ശനവുമായി അഖിലേഷ് യാദവ്
ലഖ്‌നോ: ബി.ജെ.പി സര്‍ക്കാറിന്റെ പരിസ്ഥിതി സ്‌നേഹം വലിയ തമാശയാണെന്ന് സമാജ് വാദി പാര്‍ട്ടി പ്രസിഡന്റ് അഖിലേഷ് യാദവ്. ബി.ജെ.പി അധികാരത്തിലേറിയതിന് ശേഷം യു.പിയില്‍ പ്രകൃതിചൂഷണം വര്‍ധിക്കുകയാണുണ്ടായതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ബി.ജെ.പി സര്‍ക്കാറിന്റെത് അവകാശവാദങ്ങള്‍ മാത്രമാണ്. അവര്‍ നടുന്ന വൃക്ഷതൈകള്‍ സര്‍ക്കാര്‍ ഫയലുകളില്‍ മാത്രമാണ് വളരുന്നത്. ഈ വര്‍ഷം 30 കോടി തൈകള്‍ നടുമെന്നാണ് ബി.ജെ.പി സര്‍ക്കാറിന്റെ അവകാശവാദം. അങ്ങിനെയെങ്കില്‍ എല്ലാവീടുകളിലും ഒരു കാട് വളര്‍ന്നുവരുന്നതായി നാം കാണേണ്ടിവരുമെന്നും അഖിലേഷ് പരിഹസിച്ചു.
ഉത്തര്‍പ്രദേശില്‍ ബി.ജെ.പി എല്ലാ വര്‍ഷവും തൈകള്‍ നടുന്ന പ്രചാരണം നടത്താറുണ്ട്. എന്നാല്‍ ഇന്നുവരെ ആ പരിപാടി എവിടെയാണ് നടന്നതെന്നോ എത്ര തൈകള്‍ നട്ടെന്നോ ആര്‍ക്കുമറിയില്ല' അദ്ദേഹം ആരോപിച്ചു. യഥാര്‍ഥത്തില്‍ ബി.ജെ.പി നടുന്നത് വിദ്വേഷവും നുണകളുമാണെന്നും അഖിലേഷ് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."