മകന്റെ മൃതദേഹം വിട്ടു നല്‍കാന്‍ 50,000 കൈക്കൂലി ചോദിച്ച് സര്‍ക്കാര്‍ ആശുപത്രി ജീവനക്കാരന്‍; പണം സ്വരൂപിക്കാന്‍ ഭിക്ഷയെടുത്ത് ദമ്പതികള്‍
സമസ്തിപൂര്‍ (ബിഹാര്‍): മകന്റെ മൃതദേഹം ആശുപത്രിയില്‍ നിന്ന് വിട്ടു കിട്ടാനുള്ള പണം സ്വരൂപിക്കാനായി തെരുവുകള്‍ തോറും ഭിക്ഷ യാചിച്ച് ദമ്പതികള്‍. മഹേഷ് ഭട്ട് എന്നയാളും ഭാര്യയുമാണ് തെരുവിലിറങ്ങിയത്. ബിഹാറിലെ സമസ്തിപൂരില്‍ നിന്നുള്ളതാണ് രംഗം. സര്‍ക്കാര്‍ ആശുപത്രിയിലാണ് ഇവരുടെ മകനുള്ളത്.
ആശുപത്രിയിലെ ഒരു ജീവനക്കാരന്‍ മൃതദേഹം വിട്ടു നല്‍കാന്‍ ഇവരോട് 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. കയ്യില്‍ പണമില്ലാതിരുന്ന ദമ്പതികള്‍ ഭിക്ഷക്കിറങ്ങുകയായിരുന്നു. ഇവര്‍ ഭിക്ഷ യാചിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
കുറച്ചു ദിവസമായി ഇവരുടെ മകനെ കാണാതായിരുന്നു. കഴിഞ്ഞ ദിവസം ഇവര്‍ക്ക് മകന്റെ മൃതദേഹം ആശുപത്രിയിലുണ്ടെന്ന് പറഞ്ഞ ഫോണ്‍ വരികയായിരുന്നു.
'കുറച്ച് ദിവസം മുമ്പ് എന്റെ മകനെ കാണാതായിരുന്നു. കഴിഞ്ഞ ദിവസം മകന്റെ മൃതദേഹം സമസ്തിപൂരിലെ സദര്‍ ഹോസ്പിറ്റലിലുണ്ടെന്ന് പറഞ്ഞ് ഫോണ്‍ വന്നു. എന്നാല്‍ മകന്റെ മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ 50,000 കൈക്കൂലി നല്‍കണമെന്ന് ആശുപത്രി ജീവനക്കാരന്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ പാവങ്ങളാണ്. ഇത്ര വലിയ തുക എങ്ങിനെ നല്‍കാനാണ്' മഹേഷ് താക്കൂര്‍ പറഞ്ഞതായി എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജീവനക്കാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയിലെ ഭൂരിഭാഗം ജീവനക്കാരും കരാര്‍ തൊഴിലാളികളാണ്. അവര്‍ക്കാണെങ്കില്‍ മിക്കവാറും ശമ്പളം സമയത്തിന് ലഭിക്കാറുമില്ല. ജീവനക്കാര്‍ രോഗികളുടെ ബന്ധുക്കളില്‍ പണം കൈപറ്റുന്ന സംഭവങ്ങള്‍ ഇവിടെ നേരത്തെയും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."