HOME
DETAILS

ഇന്ധന നിയന്ത്രണ സ്വിച്ചുകള്‍ ഓഫായിരുന്നു; അഹമ്മദാബാദ് വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്

  
Web Desk
July 12 2025 | 02:07 AM

Ahmedabad Plane Crash Preliminary Report Reveals Fuel Control Switches Were Off

ന്യൂഡല്‍ഹി: അഹമ്മദാബാദ് എയര്‍ ഇന്ത്യ വിമാനാപകടത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്ത്. വിമാനം പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം നിലച്ചതാണെന്നാണ് കണ്ടെത്തല്‍. വിമാനാപകടത്തെ സംബന്ധിച്ച് എയര്‍ ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയാണ് പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവിട്ടത്. എന്‍ജിനിലേക്ക് ഇന്ധനം എത്തിക്കുന്ന സംവിധാനത്തിന്റെ പ്രവര്‍ത്തനം നിലച്ചതാണ് എന്‍ജിനുകളുടെ പ്രവര്‍ത്തനം നിലക്കാനുള്ള കാരണമെന്നാണ് അനുമാനിക്കുന്നത്. കഴിഞ്ഞ മാസം 12നുണ്ടായ അപകടത്തില്‍ 260 പേരാണ് മരിച്ചത്.

റിപ്പോര്‍ട്ട് പ്രകാരം, വിമാനത്തിന്റെ എന്‍ജിനിലെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫ് ആയിരുന്നു, ഇതുമൂലം വിമാനത്തിന് പറന്നുയരാനാവശ്യമായ ശക്തി ലഭിച്ചില്ല. കോക്പിറ്റിലെ പൈലറ്റുമാരുടെ സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. ഒരു പൈലറ്റ് സഹപൈലറ്റിനോട് ഇന്ധന സ്വിച്ച് എന്തിന് ഓഫ് ചെയ്തുവെന്ന് ചോദിക്കുന്നുണ്ട്, അതിന് സഹപൈലറ്റ് താന്‍ അത് ഓഫ് ചെയ്തിട്ടില്ലെന്നാണ് മറുപടി നല്‍കിയിട്ടുള്ളത്. എന്നാല്‍, ഈ മറുപടി ആരാണ് പറഞ്ഞതെന്ന് വ്യക്തമല്ല. ടേക്ക് ഓഫ് സമയത്ത് വിമാനം നിയന്ത്രിച്ചിരുന്നത് സഹപൈലറ്റായിരുന്നു, പ്രധാന പൈലറ്റ് ഇത് നിരീക്ഷിക്കുകയായിരുന്നു. രണ്ട് എന്‍ജിനുകളിലേക്കുമുള്ള സ്വിച്ചുകള്‍ ഒരു സെക്കന്‍ഡിന്റെ വ്യത്യാസത്തില്‍ ഓഫ് പൊസിഷനിലേക്ക് മാറി, ഇതോടെ വിമാനത്തിന് പറന്നുയരാനുള്ള ശക്തി നഷ്ടപ്പെട്ടു.

സ്വിച്ചുകള്‍ ഉടന്‍ തിരികെ ഓണ്‍ പൊസിഷനിലേക്ക് മാറ്റി. ഒരു എന്‍ജിന്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു, എന്നാല്‍ നാല് സെക്കന്‍ഡിന് ശേഷം രണ്ടാമത്തെ സ്വിച്ച് ഓണ്‍ ആയെങ്കിലും ആ എന്‍ജിന് പറന്നുയരാനുള്ള ശക്തി ലഭിച്ചില്ല. വിമാനത്തില്‍ പക്ഷി ഇടിച്ചിട്ടില്ല, മറ്റ് സാങ്കേതിക തകരാറുകളും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കാലാവസ്ഥ അനുകൂലമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിമാനത്തിന്റെ ചിറകുകളിലെ ഫ്‌ലാപ്പുകള്‍ സാധാരണ നിലയില്‍ ക്രമീകരിച്ചിരുന്നു. വിമാനം 32 സെക്കന്‍ഡ് മാത്രമാണ് പറന്നത്. വിമാനത്താവളത്തിന് സമീപമുള്ള ബി.ജെ. മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ തകര്‍ന്നുവീഴുന്നതിന് മുമ്പ് വിമാനം 0.9 നോട്ടിക്കല്‍ മൈല്‍ ദൂരം മാത്രമാണ് സഞ്ചരിച്ചത്. അപകടം നടന്നത് ഉച്ചയ്ക്ക് 1:39നാണ്.

വിമാനത്തെ മുന്നോട്ട് നയിക്കാന്‍ സഹായിക്കുന്ന ത്രസ്റ്റ് ലിവറുകള്‍ സാധാരണ നിലയിലായിരുന്നു. ബ്ലാക്ക് ബോക്‌സിലെ വിവരങ്ങള്‍ പ്രകാരം, അപകടം നടക്കുന്നതുവരെ ത്രസ്റ്റ് ലിവറുകള്‍ ഫോര്‍വേഡ് പൊസിഷനില്‍ തന്നെയായിരുന്നു. രണ്ട് ഫ്യൂവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളും 'റണ്‍' പൊസിഷനിലായിരുന്നു. അട്ടിമറിയുടെ യാതൊരു തെളിവുകളും റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടില്ല.

The initial investigation report into the Ahmedabad plane crash reveals that the fuel control switches were turned off, leading to engine failure. Authorities are conducting further inquiry into possible human error or technical faults.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലെൻ മാക്സ്‌വെല്ലിൻ്റെ എക്കാലത്തെയും മികച്ച ഏകദിന ഇലവനിൽ സച്ചിനില്ല; പക്ഷേ വന്‍ ട്വിസ്റ്റ്

Cricket
  •  15 hours ago
No Image

ആത്മഹത്യയ്ക്ക് ശ്രമിച്ച വിദ്യാര്‍ഥിനിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകവെ കാര്‍ അപകടം; 20 കാരിക്ക് ദാരുണാന്ത്യം, അമ്മയ്ക്കും സഹോദരനും പരുക്ക്

Kerala
  •  15 hours ago
No Image

ബിഹാറില്‍ എന്‍.ഡി.എയുടെ തോല്‍വി ഉറപ്പ്, നിതീഷ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരില്ല, ജെ.ഡി(യു)വിന് ലഭിക്കുക 25ല്‍ താഴെ സീറ്റ്- പ്രശാന്ത് കിഷോര്‍

National
  •  15 hours ago
No Image

തമിഴ്നാട്ടിൽ ഹിന്ദി നിരോധിക്കാൻ സുപ്രധാന ബിൽ നിയമസഭയിൽ അവതരിപ്പിക്കാൻ സ്റ്റാലിൻ സർക്കാർ

National
  •  15 hours ago
No Image

ഹിന്ദി ഭാഷ നിരോധിക്കാനൊരുങ്ങി തമിഴ്‌നാട്; ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും

National
  •  15 hours ago
No Image

സ്കൂട്ടറിലെത്തി 86-കാരിയുടെ മുഖത്തേക്ക് മുളകുപൊടി വിതറി മാല കവർന്ന യുവതിയും കൂട്ടാളിയും പിടിയിൽ

crime
  •  16 hours ago
No Image

വിദ്യാർത്ഥി കൊണ്ടുവന്ന പെപ്പർ സ്പ്രേ അടിച്ചു, 7 സ്കൂൾ വിദ്യാർത്ഥികൾക്കും അധ്യാപികയ്ക്കും ദേഹാസ്വാസ്ഥ്യം,മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Kerala
  •  16 hours ago
No Image

'എ.കെ.ജി സെന്ററിനായി ഭൂമി വാങ്ങിയത് നിയമപ്രകാരം, 30 കോടി രൂപ ചെലവിട്ട് കെട്ടിടം പണിതു'; സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കി എം.വി ഗോവിന്ദന്‍

Kerala
  •  17 hours ago
No Image

ഹിജാബ് വിവാദം:  മന്ത്രി കാര്യങ്ങള്‍ പഠിക്കാതെ സംസാരിക്കുന്നുവെന്ന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അന്വേഷണ റിപ്പോര്‍ട്ട് സത്യവിരുദ്ധം, കോടതിയെ സമീപിക്കുമെന്നും സ്‌കൂള്‍ അധികൃതര്‍

Kerala
  •  17 hours ago
No Image

കൊല്ലത്ത് ഒൻപതാം ക്ലാസുകാരി പ്രസവിച്ചു; പെണ്‍കുട്ടിയെ പീഡിപ്പിച്ചത് കുട്ടിയുടെ അമ്മയ്ക്കൊപ്പം താമസിച്ചിരുന്ന ഹോട്ടൽ ജീവനക്കാരൻ, പ്രതി അറസ്റ്റിൽ

crime
  •  17 hours ago