HOME
DETAILS

നാഴൂരിപ്പാലുകൊണ്ട് നാടാകെ കല്യാണം

  
backup
June 06 2021 | 18:06 PM

2303-3

ഡോ. ജോസ് സെബാസ്റ്റ്യന്‍


തൊപ്പിയില്‍നിന്ന് മുയലിനെ എടുത്തുകാണിക്കുന്ന മാജിക്കുകാരന്റെ ലാഘവത്തോടെയാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ തന്റെ കന്നിബജറ്റ് അവതരിപ്പിച്ചത്. ഒരു പൈസയുടെ നികുതിവര്‍ധനവ് ഇല്ല. ജനുവരിയില്‍ ഡോ. തോമസ് ഐസക്ക് പ്രഖ്യാപിച്ചതടക്കം ക്ഷേമ-വികസന പദ്ധതികളുടെ പ്രളയം. ആനന്ദലബ്ധിക്ക് ഇനിയെന്തുവേണം?


ഇന്ത്യയടക്കമുള്ള അവികസിത രാജ്യങ്ങളിലെ ബജറ്റ് പ്രക്രിയയുടെ ദുരന്തമാണിത്. ബജറ്റ് അവതരണം ജനങ്ങളും മാധ്യമങ്ങളും ആഘോഷിക്കും. അതിനുശേഷം എല്ലാം മറക്കും. വികസിത രാജ്യങ്ങളിലൊക്കെ ഗൗരവമേറിയ ഒരു പ്രക്രിയയാണ് ബജറ്റ് വീക്ഷിക്കപ്പെടുന്നത്. ബജറ്റും പുതുക്കിയ ബജറ്റും തമ്മിലുള്ള വിടവും അതിന്റെ കാരണങ്ങളുമൊക്കെ പൊതുവേദികളില്‍ ഗൗരവമായി ചര്‍ച്ച ചെയ്യപ്പെടുന്നു. കഴിഞ്ഞ ബജറ്റിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ചുള്ള ഒരു രേഖ മുന്നില്‍വച്ചുകൊണ്ടാണ് പുതിയ ബജറ്റിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിക്കുന്നതുതന്നെ. സാക്ഷരതയില്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്ന കേരളത്തില്‍ പോലും പഴയ ബജറ്റ് നിര്‍ദേശങ്ങള്‍ ഏറെക്കുറെ അതേരൂപത്തില്‍ തന്നെ ആവര്‍ത്തിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ ഉണ്ട്.


കൊവിഡിന്റെ ഈ കാലത്ത് ജനങ്ങളില്‍നിന്ന് നികുതി പിരിക്കാനാവില്ല എന്ന ധനമന്ത്രിയുടെ പ്രസ്താവന പ്രത്യക്ഷത്തില്‍ എത്രയോ സത്യം എന്നു തോന്നാം. പക്ഷേ, സൂക്ഷ്മവിശകലനത്തില്‍ 'ജനങ്ങള്‍' എന്നത് ഒരേ അച്ചില്‍ വാര്‍ത്തവരുടെ കൂട്ടമൊന്നുമല്ല. ഒരു വരുമാനവുമില്ലാത്തവര്‍ തൊട്ട് ലക്ഷങ്ങള്‍ തന്നെ പ്രതിമാസ വരുമാനമുള്ളവര്‍ 'ജനങ്ങള്‍'ക്കിടയിലുണ്ട്. കേരളത്തിന്റെ കാര്യത്തില്‍ മധ്യവര്‍ഗവും സമ്പന്നരുമാണ് ജനസംഖ്യയില്‍ പകുതിയെങ്കിലും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പെന്‍ഷന്‍കാരും സംഘടിത മേഖലയില്‍ തൊഴിലെടുക്കുന്നവരും ഒന്നും വരുമാനം നഷ്ടപ്പെട്ടവരല്ല. അവരില്‍നിന്ന് നികുതി പിരിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തുകയല്ലേ വേണ്ടത്? ഇനി, അഥവാ ഇക്കൂട്ടരെല്ലാം കനത്ത നികുതിഭാരത്താല്‍ വലയുകയാണെങ്കില്‍ നീതീകരണമുണ്ടായിരുന്നു. ഇക്കാര്യത്തെ സംബന്ധിച്ച് ആഴത്തിലുള്ള പഠനങ്ങള്‍ നടത്തിയ വ്യക്തിയെന്ന നിലയില്‍ പറയാം; കഴിഞ്ഞ 60 വര്‍ഷത്തിനിടെ പൊതുവിഭവ സമാഹരണത്തില്‍ കേരളം അമ്പേ പരാജയപ്പെടുകയായിരുന്നു. 1957-58 മുതല്‍ 1966-67 വരെയുള്ള പത്തു വര്‍ഷക്കാലം ഇന്ത്യയിലെ സംസ്ഥാനങ്ങള്‍ സമാഹരിച്ച പൊതുവിഭവങ്ങളില്‍ കേരളത്തിനു 4.45 ശതമാനം ഓഹരിയുണ്ടായിരുന്നു. 2019-20 ആയപ്പോഴേക്കും അതു 4.37 ശതമാനമായി കുറയുകയാണ് ഉണ്ടായത്. ഈ കാലഘട്ടത്തിനിടയില്‍ നികുതി നല്‍കാനുള്ള ശേഷിയില്‍ കേരളീയര്‍ കൊടുമുടി കേറി. ആളോഹരി ഉപഭോഗത്തില്‍ 1972-73ല്‍ 8-10 സ്ഥാനത്തായിരുന്ന കേരളം 1999-2000 മുതല്‍ ഒന്നാം സ്ഥാനത്താണ്.


എവിടെ നിന്നാണ് കേരളം പൊതുവിഭവങ്ങള്‍ സമാഹരിക്കുന്നത്? മദ്യം, ഭാഗ്യക്കുറി, മോട്ടോര്‍ വാഹനങ്ങള്‍, പെട്രോള്‍ എന്നീ നാല് ഇനങ്ങളില്‍ നിന്നാണ് കേരളത്തിന്റെ തനതു വരുമാനത്തില്‍ 60 ശതമാനത്തിനുമേല്‍ സമാഹരിക്കുന്നത്. പാവപ്പെട്ടവരും പുറമ്പോക്കില്‍ കിടക്കുന്നവരും ഇത്രമാത്രം പൊതുവിഭവങ്ങള്‍ ഖജനാവില്‍ എത്തിക്കുന്ന മറ്റൊരു സംസ്ഥാനമില്ല. മദ്യത്തിന്റെയും ഭാഗ്യക്കുറിയുടെയും സംഭാവന 1970-71ല്‍ 14.77 ശതമാനമായിരുന്നെങ്കില്‍ ഇന്നത് 36 ശതമാനത്തിനുമേല്‍ ആണ്. ഇതിനര്‍ഥം ഈ കാലയളവില്‍ പൊതുവിഭവങ്ങളുടെ ഭാരം മധ്യവര്‍ഗവും സമ്പന്നരും ഇക്കൂട്ടരുടെ ചുമലുകളില്‍ എടുത്തുവച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നതാണ്.


പൗരജനങ്ങളില്‍നിന്ന് നികുതി പിരിച്ച് പുലര്‍ന്നുപോകുന്ന ഒരു സംവിധാനം മാത്രമാണ് സര്‍ക്കാര്‍ എന്ന സനാതന സത്യം. ജനങ്ങളില്‍ നിന്ന് മറച്ചുവച്ച് കടം വാങ്ങി കാര്യങ്ങള്‍ നടത്തുന്ന സംവിധാനമായി സര്‍ക്കാര്‍ ഇന്നു മാറിയിരിക്കുന്നു. 2001 മാര്‍ച്ച് അവസാനം 26,269 കോടിയായിരുന്ന മൊത്തം ബാധ്യത. ഇന്ന് മൂന്നര ലക്ഷം കോടി രൂപയോട് അടുത്തിരിക്കുന്നു. ഓരോ അഞ്ചു വര്‍ഷത്തിലും ബാധ്യത ഇരട്ടിക്കുകയാണ്.


കടമെടുപ്പും നികുതിപിരിവും ഒരുപോലെയല്ല. ഈവര്‍ഷം പിരിക്കാമായിരുന്ന, പിരിക്കേണ്ടിയിരുന്ന നികുതി വരുന്ന വര്‍ഷം പിരിക്കാനാവില്ല. അത് എന്നെന്നേക്കുമായി നഷ്ടപ്പെട്ടുകഴിഞ്ഞു. നേരേമറിച്ച്, കടമെടുക്കുന്ന തുക പലിശയടക്കം തിരികെ കൊടുക്കേണ്ടതാണ്. വര്‍ഷങ്ങളായി കടമെടുത്തുള്ള ചെലവാക്കല്‍ കേരളീയരില്‍ ഉണ്ടാക്കിയിട്ടുള്ള മനോഭാവം ഇതാണ്: 'അതൊക്കെ സര്‍ക്കാര്‍ നടത്തിക്കോളും'. നികുതിപിരിവ് അങ്ങേയറ്റം ബുദ്ധിമുട്ടായിട്ടുള്ള ഒരു സംസ്ഥാനമായി കേരളം മാറിക്കൊണ്ടിരിക്കുകയാണ്.


കേരളത്തിലെ കടകമ്പോളങ്ങള്‍ ഇന്ന് അടഞ്ഞുകിടക്കുകയാണ്. ആയിരക്കണക്കിനു ജനങ്ങളുടെ തൊഴിലും വരുമാനവും ഇല്ലാതായി. അവരിലേക്ക് പണം എത്തിക്കുകയാണ് സമ്പദ്‌വ്യവസ്ഥ പുനരുജ്ജീവിപ്പിക്കാന്‍ ആവശ്യമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. പക്ഷേ, അതിനുള്ള മൂര്‍ത്തമായ ഒരു പദ്ധതിയും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുമില്ല. 1,600 രൂപയുടെ ക്ഷേമപെന്‍ഷന്‍ 2,500 രൂപയായി വര്‍ധിപ്പിച്ചിരുന്നെങ്കില്‍ അത് ഉടന്‍ വിപണിയിലെത്തി കടകമ്പോളങ്ങളെയും കയറ്റിറക്കിനെയും ഉത്തേജിപ്പിക്കുമായിരുന്നു. തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രതിമാസം 5,000 രൂപ വീതം ആറു മാസത്തേക്കെങ്കിലും ബാങ്ക് അക്കൗണ്ടുകള്‍ വഴി കൈമാറാമായിരുന്നു.അത്തരം നടപടികള്‍ക്ക് ബജറ്റില്‍ പണമില്ല. 1,31,000 കോടി വരുമാനമാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. 2020-21ലെ അനുഭവംവച്ചു പറയുകയാണെങ്കില്‍, ഈ സാമ്പത്തികവര്‍ഷം വരുമാനം 33-35 ശതമാനം കുറയും, ഉള്ള വരുമാനവും കടമെടുപ്പും കൊണ്ട്. 'ഏറ്റുപോയ' ചെലവുകളായ ശമ്പളം, പെന്‍ഷന്‍, പലിശ തുടങ്ങിയവ നടന്നുകഴിഞ്ഞ് കാര്യമായ മിച്ചമൊന്നും ഉണ്ടാകാന്‍ സാധ്യതയില്ല. ഇപ്പോള്‍ പ്രഖ്യാപിച്ചിട്ടുള്ള പദ്ധതികള്‍ ഒട്ടുമുക്കാലും അല്‍പസ്വല്‍പം മാറ്റംവരുത്തി അടുത്ത ബജറ്റില്‍ ഉള്‍പ്പെടുത്താമെന്നു ചുരുക്കം.അധിക വിഭവസമാഹരണത്തിനു കൃത്യമായ മൂന്ന് സ്രോതസുകള്‍ ചൂണ്ടിക്കാണിക്കാം. വസ്തുനികുതിയാണ് ഒന്നാമത്തേത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറിയിട്ടുള്ള വസ്തുനികുതിയാണ് ഏറ്റവും പ്രധാനം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്ന് വസ്തുനികുതി ഏറ്റെടുത്ത് ഉയര്‍ന്ന നിലയില്‍ വസ്തുനികുതി ചുമത്തിയാല്‍ 15,000 കോടി രൂപ സമാഹരിക്കാനാകും എന്നാണ് ഈ ലേഖകന്റെ ഏകദേശ കണക്ക്. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലെ ഫീസുകളുടെ വര്‍ധന, വൈദ്യുതി തീരുവയുടെ വര്‍ധനത, സര്‍ക്കാര്‍ ഭൂമിയുടെ പാട്ടം, ഖനനത്തിന്മേലുള്ള റോയല്‍റ്റി തുടങ്ങി പല സ്രോതസുകളുമുണ്ട്. ഇവയുടെ ഒക്കെത്തന്നെ കാര്യത്തില്‍ പാവപ്പെട്ടവരെയും ദുര്‍ബല വിഭാഗങ്ങളെയും പൂര്‍ണമായും ഒഴിവാക്കാന്‍ മാര്‍ഗങ്ങളുമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  7 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  8 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  8 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  9 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  9 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago