വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി പ്രശ്‌നം പരിഹരിക്കണം: രാഹുൽ ഗാന്ധി
കൽപ്പറ്റ
വന്യജീവി സാങ്കേതങ്ങളുടെ ചുറ്റുമുള്ള പരിസ്ഥിതി ലോല മേഖലയുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധിയിലെ സാധ്യതകൾ ഉപയോഗപ്പെടുത്തി സംസ്ഥാന സർക്കാർ ഉടൻ പ്രശ്‌നപരിഹാരം കാണണമെന്ന് രാഹുൽ ഗാന്ധി എം.പി ആവശ്യപ്പെട്ടു. സംസ്ഥാന സർക്കാർ കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും വനം പരിസ്ഥിതി മന്ത്രാലയത്തെയും എത്രയും വേഗം സമീപിക്കണമെന്നാവശ്യപെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചതായും എം.പി അറിയിച്ചു.
വിധി പ്രകാരം ദേശീയ പാർക്കുകളുടെയും വന്യജീവി സാങ്കേതങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ പരിധിയിൽ വരും. ഇത് വയനാട് മണ്ഡലത്തിലെ ജനങ്ങളുടെ ജീവിതത്തിലും ഉപജീവനമാർഗത്തിലും ഗുരുതരമായ പ്രത്യാഘാതങ്ങളൾക്ക് വകവെക്കുമെന്ന ആശങ്ക വർധിച്ചുവരുകയാണ്. പശ്ചിമഘട്ടത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള പ്രദേശങ്ങളിലൊന്നായതിനാൽ ഒരു കിലോമീറ്റർ കുറഞ്ഞത് ബഫർ സോൺ നിലനിർത്തുന്നത് ജനങ്ങളുടെ ജീവിതമാർഗങ്ങളെ തടസപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."