HOME
DETAILS

കാസര്‍കോടെന്താ കേരളത്തിലല്ലേ?

  
backup
August 21 2016 | 23:08 PM

%e0%b4%95%e0%b4%be%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%be-%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf

ഇടയ്ക്കിടെ നമ്മുക്കിടയിലേക്ക് ഓടിവരാറുള്ള ഒരു ചോദ്യമാണ് കാസര്‍കോടെന്താ കേരളത്തിലല്ലേയെന്നത്. ഭരണപരമായ അവഗണനയുടെ ദേശപരമായ മുന്‍വിധികളുടെ ഇരയായ ഈ കൊച്ചുജില്ല വികസനപാതയില്‍ ഇഴഞ്ഞു നീങ്ങാന്‍ തുടങ്ങിയിട്ട് മൂന്നുപതിറ്റാണ്ടോളമായി. ഈ അവഗണനയുടെ പിന്നിലുള്ള മര്‍മപ്രധാനമായ കാരണങ്ങള്‍ അപ്രസക്തമാണ്. ഇതേക്കുറിച്ച് ചോദിച്ചപ്പോഴൊക്കെ ഭരണപക്ഷം കൈമലര്‍ത്തി നിന്നിട്ടേയുള്ളൂ.
1984 മെയ് 24 ന് രൂപികൃതമായ ഈ ജില്ല മൂന്നുപതിറ്റാണ്ടോളമായി കേരള സര്‍ക്കാരില്‍ നിന്നും ആനുകൂല്യങ്ങളോ വികസന നീക്കങ്ങളോ അനുഭവിച്ചിട്ടില്ല. കേരള സര്‍ക്കാര്‍ ഈയിടെയായി പ്രഖ്യാപിച്ച നിര്‍ദിഷ്ട അതിവേഗ റെയില്‍പാത സാധ്യതാ പഠനത്തില്‍ നിന്നും മനപൂര്‍വം കാസര്‍കോടിനെ ഒഴിവാക്കി.ഇതിനു പിന്നിലും നിഗൂഢമായ രാഷ്രട്രീയ അജണ്ടകളുണ്ട്. കേരളത്തിന്റെ ഭൂപടം ആനുകൂല്യങ്ങളും വികസനവും പകുത്തുക്കൊടുക്കുമ്പോള്‍ കണ്ണൂര്‍ വരെ വെട്ടിച്ചുരുക്കുന്നതിന്റെ രഹസ്യം സര്‍ക്കാരിന് ഈ ജനതയോടുള്ള അവജ്ഞാബോധവും നീതിനിഷേധവും തന്നെ.  റെയില്‍ വേയില്‍ നിന്നും നേരിടുന്ന അവഗണനക്ക് തെല്ലൊരുശ്വാസമായിരുന്നു ബൈന്തൂര്‍-കാസര്‍കോഡ് എക്‌സ്പ്രസ്സ്. മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ അത് കണ്ണൂര്‍ വരെയാക്കിയവര്‍ കാസര്‍കോട്ടുകാര്‍ക്ക് അവഗണനയുടെ മറ്റൊരു രൂപം കൂടി കാട്ടിക്കൊടുത്തു, കൊച്ചുവേളി എക്‌സ്പ്രസ്സ് കണ്ണൂര്‍ വരെയാക്കിയതിനു പിന്നിലും ഇതേ കൈകളായിരുന്നു ചലിച്ചിരുന്നത്. പോകട്ടെ, ഇതിനു പിന്നില്‍ നിരത്താന്‍ കമ്പോള താത്പര്യ കാരണങ്ങള്‍ ഒരുപാടുണ്ടായേക്കാം. പ്രധാനമായി പറഞ്ഞത് അതിനു വേണ്ടി ഭീമമായ ചെലവ് വഹിക്കേണ്ടി വരുമെന്നതാണ്. പക്ഷേ ഈ വാദമൊക്കെ ദേശിയ ഗെംയിംസിലെ അഴിമതിക്കഥക്കുമുന്നില്‍ ഒലിച്ചു പോകും. കോടികള്‍ വെള്ളത്തിലും കീശയിലുമാക്കിയതൊക്കെ സസൂക്ഷ്മം വീക്ഷിച്ച കേരള ജനതക്ക് മനസിലാകുന്നതേയുള്ളു ഈ സൂക്ഷ്മതയുടെ പിന്നാമ്പുറങ്ങള്‍.
വര്‍ഷങ്ങളുടെ സ്വപ്നപദ്ധതിയായ മെഡിക്കല്‍ കോളേജ് ഇന്നും കടലാസ് കെട്ടുകളില്‍ ദ്രവിച്ചുകിടക്കുകയാണ്. ഇടയ്ക്ക് വെച്ച് ജില്ലയില്‍ നിന്നും മാറ്റാനുള്ള ശ്രമമുണ്ടായിരുന്നെങ്കിലും ഇവിടുത്തെ ചില ആത്മാര്‍ഥരായ രാഷ്രട്രീയ നേതാക്കളുടെ സമയബന്ധിത ഇടപെടല്‍ മൂലം തിരിച്ച് കാസര്‍കേട്ടേക്ക് തന്നെ കൊണ്ടുവരാന്‍ സാധിച്ചു. ഇതിനൊക്കെ പിന്നില്‍ ചരടുവലിക്കുന്നത് ചിലരുടെ കുത്സിത താത്പര്യങ്ങളാനെന്നത് പകല്‍ പോലെ വ്യക്തമാണ്.
ആഗോള ജനതയുടെ കണ്ണുകളെ കൊച്ചുകേരളത്തിലേക്ക് ക്ഷണിച്ചപ്പോഴും കാസര്‍കോട് ലാസ്റ്റ് ബെഞ്ചില്‍ തന്നെയായിരുന്നു. ഓരോ ജില്ലയിലും രണ്ടും മൂന്നും സ്റ്റേഡിയങ്ങള്‍ പണിതപ്പോഴും നീതിനിഷേധത്തിന്റെ ഇരയായ കാസര്‍കോടിന് ശൂന്യഹസ്തരായി നില്‍ക്കാനേ കഴിഞ്ഞുള്ളു. ലോകമനസാക്ഷിയെ ഒന്നടങ്കം വിറപ്പിച്ച ഹിരോഷിമക്കും നാഗസാകിക്കും പിന്നാലെ കേരളത്തിന് കണ്ണീരിന്റെ നാളുകള്‍ സമ്മാനിച്ച എന്‍ഡോസള്‍ഫാന്‍ ദു:ഖമഴ തിമിര്‍ത്തതും ഈ മണ്ണിലാണ്. കാലങ്ങള്‍ ഒരുപാട് കഴിഞ്ഞെങ്കിലും അതിന്റെ ഇരകള്‍ ഇന്നും നീതി നിഷേധത്തിന്റെ ബാക്കി പത്രങ്ങളായി നമുക്കിടയില്‍ ജീവച്ഛവങ്ങളായി അതിലുപരി ചോദ്യചിഹ്നങ്ങളായി കിടക്കുന്നുണ്ട്. അവരും നമ്മെപ്പോലെ മാംസവും മജ്ജയുമുള്ള മനുഷ്യരാണെന്ന സത്യംപോലും മാനിക്കാതെയാണ് ഭരണവര്‍ഗം അവരോട് പെരുമാറുന്നത്. ഒരുപക്ഷേ ഈ വിഷമഴ വര്‍ഷിച്ചത് കാസര്‍കോടിന്റെ മണ്ണിലായതുകൊണ്ടാകാം കാര്യം അത്ര ബീഭത്സമാകത്തത് നമുക്ക് ഇതൊക്കെ സഹിച്ചല്ലെ പറ്റൂ.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ മാലിന്യ ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

uae
  •  2 months ago
No Image

ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഒരു ഗഡു ഡി.എ, ഡി.ആര്‍ അനുവദിച്ച് സര്‍ക്കാര്‍

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; കലക്ടര്‍ക്കൊപ്പം വേദി പങ്കിടാനില്ലെന്ന് റവന്യൂ മന്ത്രി; കണ്ണൂരിലെ പരിപാടികള്‍ മാറ്റി

Kerala
  •  2 months ago
No Image

പ്രിയങ്കയും രാഹുലും പുത്തുമലയില്‍; ഉരുള്‍പൊട്ടലില്‍ ജീവന്‍നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചു

Kerala
  •  2 months ago
No Image

'ഗസ്സ പഴയ സമ്പദ് വ്യവസ്ഥയിലേക്ക് തിരിച്ചെത്താന്‍ 350 വര്‍ഷമെടുക്കും' യു.എന്‍

International
  •  2 months ago
No Image

വയനാടിനായി ശബ്ദമുയര്‍ത്താന്‍ രണ്ട് പ്രതിനിധികള്‍ പാര്‍ലമെന്റിലുണ്ടാകും - രാഹുല്‍ 

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന്; മകള്‍ ആശാ ലോറന്‍സിന്റെ ഹരജി ഹൈക്കോടതി തള്ളി

Kerala
  •  2 months ago
No Image

മക്‌ഡോണാള്‍ഡ്‌സില്‍ ഭക്ഷ്യ വിഷബാധ; ഒരു മരണം, പത്തു പേര്‍ ആശുപത്രിയില്‍ 

International
  •  2 months ago
No Image

'ഇവിടെ മത്സരിക്കാന്‍ അവസരം എനിക്ക് കിട്ടിയ ആദരം, ചേര്‍ത്ത് നിര്‍ത്തണം' വയനാടിനെ കയ്യിലെടുത്ത് പ്രിയങ്ക

National
  •  2 months ago
No Image

അധോലോക നായകന്‍ ഛോട്ടാ രാജന് ജാമ്യം

National
  •  2 months ago