പ്രവാചക നിന്ദാ പരാമര്‍ശം: ഡല്‍ഹി ജുമാ മസ്ജിദിന് പുറത്ത് വിശ്വാസികളുടെ പ്രതിഷേധം
ന്യൂഡല്‍ഹി: ബി.ജെ.പി നേതാക്കളുടെ പ്രവാചക നിന്ദാ പരാമര്‍ശത്തിനെതിരെ ഡല്‍ഹി ജുമാ മസ്ജിദില്‍ വന്‍ പ്രതിഷേധം. ജുമുഅ കഴിഞ്ഞിറങ്ങിയ വിശ്വാസികളാണ് പ്രതിഷേധിച്ചത്. ജമ്മു,ലക്‌നൗ, സഹറന്‍പൂര്‍ എന്നിവിടങ്ങളിലും വിശ്വാസികള്‍ പ്രതിഷേധിച്ചു. അതേസമയം പ്രതിഷേധിക്കാന്‍ ആഹ്വാനം ചെയ്തിട്ടില്ലെന്ന് ജുമാ മസ്ജിദ് ഷാഹി ഇമാം പ്രതികരിച്ചു. നൂപുര്‍ ശര്‍മയേയും നവീന്‍ ജിന്‍ഡാലിനേയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.
സഹറന്‍പൂരില്‍ നടന്ന പ്രതിഷേധത്തില്‍ നൂറുകണക്കിനാളുകളാണ് പങ്കെടുത്തത്. പ്രതിഷേധത്തിത്തിന്റെ ഭാഗമായി ഇവിടെ കടകള്‍ അടക്കുകയും ചെയ്തിരുന്നു.
ലക്‌നൗവിലും കാണ്‍പൂര്‍ ഫിറോസാബാദ് തുടങ്ങിയ സ്ഥലങ്ങളിലും പൊലിസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം കാണ്‍പൂരില്‍ പ്രതിഷേധം നടത്തിയ നിരവധി പേരെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു.
#WATCH People in large numbers protest at Delhi's Jama Masjid over inflammatory remarks by suspended BJP leader Nupur Sharma & expelled leader Naveen Jindal, earlier today
— ANI (@ANI) June 10, 2022
No call for protest given by Masjid, says Shahi Imam of Jama Masjid. pic.twitter.com/Kysiz4SdxH
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."