ഫോണ്‍ നഷ്ടപ്പെട്ടാലും നമ്പര്‍ ദുരുപയോഗം ചെയ്യുമെന്ന പേടി വേണ്ട, സിം കാര്‍ഡ് ലോക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം
സിം കാര്‍ഡ് ലോക്ക് ചെയ്യാം, ചെയ്യേണ്ടത് ഇത്രമാത്രം
എപ്പോഴെങ്കിലും നമ്മുടെ ഫോണ്‍ നഷ്ടപ്പെട്ടാല്‍ അതെങ്ങനെ തിരിച്ചുകിട്ടും എന്ന് മാത്രമേ നാം ചിന്തിക്കാറുള്ളു. സിം കാര്‍ഡിനെക്കുറിച്ച് ചിന്തിക്കാറേയില്ല. ബാങ്ക് അക്കൗണ്ട്, സോഷ്യല്‍ മീഡിയ അക്കൗണ്ട്, ഇ മെയില്‍ എന്നിവയെല്ലാം നമ്മുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്നത്. ഫോണ്‍ നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ മറ്റൊരാള്‍ക്ക് ഈസിയായി നിങ്ങളുടെ നമ്പര്‍ ദുരുപയോഗം ചെയ്യാന്‍ സാധിക്കും. ഒരു ഒടിപി വഴി നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പടെ ഹാക്ക് ചെയ്യാനും സാധിക്കും.
എപ്പോഴും മുന്‍കരുതലെന്ന പാലെ സിം ലോക്ക് ചെയ്ത് വയ്ക്കുന്നത് നല്ലതാണ്. ഫോണിലെ സിം കാര്‍ഡ് സുരക്ഷിതമായി വെയ്ക്കാന്‍ വഴിയുണ്ട്. എങ്ങനെയെന്ന് നോക്കാം. ഫോണിലെ സെറ്റിങ്‌സ് ഓപണ്‍ ചെയ്യുക. തുടര്‍ന്ന് സിം ലോക്ക്, ലോക്ക് സിം ഓപ്ഷന്‍ സര്‍ച്ച് ചെയ്ത് തിരഞ്ഞെടുക്കുക. തുടര്‍ന്ന് സിം ലോക്കിനുള്ള ഓപ്ഷനില്‍ നിന്ന് ഏത് സിമ്മാണോ ലോക്ക് ചെയ്യേണ്ടത് ആ നമ്പര്‍ സെലക്ട് ചെയ്യുക. ശേഷം സിം ലോക് എനേബിള്‍ ചെയ്യുക.
തുടര്‍ന്ന് വരുന്ന സ്‌ക്രീനില്‍ പിന്‍ നമ്പര്‍ സെറ്റ് ചെയ്യുക. അതില്‍ 1234 അല്ലെങ്കില്‍ 0000 എന്ന് ടൈപ്പ് ചെയ്യുക. പിന്നീട് താഴെ കാണുന്ന chenge sim card pin എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്ത് പുതിയ പാസ്‌വേര്‍ഡ് സെറ്റ് ചെയ്യുക. ഇങ്ങനെ ചെയ്ത് കഴിഞ്ഞാല്‍ മൊബൈല്‍ ഫോണ്‍ ഓഫാക്കി ഓണാക്കിയാലോ ഈ സിം കാര്‍ഡ് മറ്റൊരു ഫോണിലിട്ടാലോ പിന്‍ നമ്പറില്ലാതെ ഉപയോഗിക്കാന്‍ കഴിയില്ല. കൂടാതെ ഫോണിലേക്ക് വരുന്ന ഒടിപിയോ മറ്റോ സുരക്ഷിതമാക്കിവയ്ക്കാന്‍ മെസേജ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് app info സെലക്ട് ചെയ്ത് notification ക്ലിക്ക് ചെയ്യുക. തുടര്‍ന്ന് കാണുന്ന ലിസ്റ്റില്‍ നിന്ന് lock screen notification ഓഫാക്കുക ഇങ്ങനെ ചെയ്യുന്നത് വഴി ഒടിപിയും മറ്റു മെസേജുകളും ലോക്ക് സ്‌ക്രീനില്‍ കാണില്ല.
SIM card can be locked
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."