രണ്ടാംതരംഗത്തില്‍ രോഗവ്യാപനം കൂടുതല്‍ 21-30 പ്രായക്കാര്‍ക്ക്
തിരുവനന്തപുരം: കൊവിഡ് രണ്ടാം തരംഗത്തില്‍ സംസ്ഥാനത്ത് രോഗവ്യാപനം കൂടുതലായി ഉണ്ടായത് 21 മുതല്‍ 30 വയസ് വരെയുള്ളവരിലാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്.
2,61,232 പേര്‍ക്കാണ് രോഗം ബാധിച്ചത്. 31 വയസ് മുതല്‍ 40 വയസ് വരെയുള്ള 2,52,935 പേര്‍ക്കും 41 മുതല്‍ 50 വയസ് വരെയുള്ള 2,33,126 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. രണ്ടാംവ്യാപനം കൂടുതലായും ചെറുപ്പക്കാരിലും മധ്യവയസ്‌കരിലുമാണ്.
മരണനിരക്ക് ഏറ്റവും കൂടുതലായി കാണപ്പെട്ടത് 81 മുതല്‍ 90 വയസുവരെയുള്ളവരിലാണ്. ഈ പ്രായക്കാരില്‍ 17,105 പേര്‍ക്ക് രോഗം ബാധിക്കുകയും 502 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്ക് 2.93 ശതമാനം. 71 മുതല്‍ 80 വയസുവരെയുള്ളവരില്‍ 1.94 ശതമാനവും 91 മുതല്‍ 100 വയസ് വരെയുള്ളവരില്‍ 1.55 ശതമാനവുമാണ് മരണനിരക്ക്.
കൊവിഡ്ബാധ മൂലം മരണം സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് രണ്ടാം തരംഗത്തില്‍ മറ്റു രോഗങ്ങളുണ്ടായിരുന്നില്ല. ചെറുപ്പക്കാരിലെ മരണനിരക്ക് രണ്ടാംതരംഗത്തില്‍ കൂടിയിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.മരണനിരക്ക് കൂടുതല്‍ കണ്ടുവരുന്നത് പ്രായാധിക്യമുള്ളവരിലും പ്രമേഹം, ഉയര്‍ന്ന രക്തസമ്മര്‍ദം, കാന്‍സര്‍, ഹൃദ്രോഗം, വൃക്കരോഗം, തൈറോയ്ഡ് എന്നീരോഗങ്ങളുള്ളവരിലാണ്. ഐ.ബി സതീഷിന്റെ ചോദ്യത്തിന് നിയമസഭയില്‍ മറുപടി നല്‍കുകയായിരുന്നു മന്ത്രി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."