HOME
DETAILS

ജീവനക്കാർ ; കോടതി കയറി കൃഷിവകുപ്പിലെ പൊതു സ്ഥലംമാറ്റ നടപടികൾ പ്രതിസന്ധിയിൽ

  
backup
June 11 2022 | 06:06 AM

%e0%b4%9c%e0%b5%80%e0%b4%b5%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b5%bc-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%95%e0%b4%af%e0%b4%b1%e0%b4%bf-%e0%b4%95%e0%b5%83%e0%b4%b7


നടപടികൾ ഓഫ്‌ലൈനിൽ ആക്കണമെന്ന് ഇടത് അനുകൂല യൂനിയൻ
അഴിമതിക്ക് കളമൊരുക്കാനെന്ന് സ്വതന്ത്ര ജീവനക്കാരുടെ കൂട്ടായ്മ
എൻ.സി ഷെരീഫ്
മഞ്ചേരി
കൃഷിവകുപ്പ് ജീവനക്കാരുടെ പൊതു സ്ഥലംമാറ്റ നടപടികൾ മാർച്ച് ഒന്ന് മുതൽ ആരംഭിച്ചെങ്കിലും കരട് പട്ടിക പോലും പ്രസിദ്ധീകരിക്കാനാകാതെ പ്രതിസന്ധിയിൽ. ഇടതുപക്ഷ അനുകൂല ജീവനക്കാരുടെ സംഘടനയും സ്വതന്ത്ര ജീവനക്കാരുടെ കൂട്ടായ്മയും തമ്മിലുള്ള പോര് കോടതി കയറിയതോടെയാണ് നടപടികൾ നിർത്തിവയ്ക്കേണ്ടി വന്നത്.
സ്ഥലംമാറ്റ നടപടികൾ ഓഫ്‌ലൈനായി നടത്തണമെന്നാണ് ഇടത് അനുകൂല ജീവനക്കാരുടെ ആവശ്യം. ഇത് ഭരണ സ്വാധീനം ഉപയോഗിച്ച് ഇടപെടൽ നടത്താനാണെന്ന് മറ്റു ജീവനക്കാർ പറയുന്നു. ഓൺലൈനിൽ സുതാര്യമായി നടപടികൾ പൂർത്തിയാക്കണമെന്നാണ് ഇവരുടെ നിലപാട്.


സ്ഥലംമാറ്റ നടപടികൾ പൂർണമായും ഓൺലൈനിലേക്ക് മാറ്റണമെന്ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിൽ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ഇടത് അനുകൂല ജീവനക്കാരുടെ സംഘടനാ നേതാക്കൾ വകുപ്പ് മന്ത്രിയെ സമീപിച്ചു. രാഷ്ട്രീയ ഇടപെടൽ കൂടിയായതോടെ മാർച്ച് 27ന് സർക്കാർ വീണ്ടും ഇറക്കിയ ഉത്തരവിലാണ് സ്ഥലംമാറ്റ നടപടികൾ ഓഫ്‌ലൈനായി നടപ്പിലാക്കാമെന്ന് പറയുന്നത്. ഇത് രാഷ്ട്രീയ ഇടപെടലിൻ്റെ ഭാഗമാണെന്നും അഴിമതിക്ക് കളമൊരുക്കുകയാണെന്നും ആരോപിച്ചാണ് ജീവനക്കാർ കോടതിയെ സമീപിച്ചത്. ഇതോടെ നടപടികളെല്ലാം നിർത്തിവയ്ക്കേണ്ടി വന്നു.
നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ മാത്രം ഓഫ്‌ലൈനിൽ നടത്തിയാൽ മതിയെന്ന നിർദേശമാണ് നൽകിയതെന്നാണ് കൃഷിവകുപ്പ് അധികൃതർ പറയുന്നത്. നേരത്തെ സ്റ്റേഷൻ സീനിയോറിറ്റി പ്രകാരമായിരുന്നു പൊതുസ്ഥലംമാറ്റം നടത്തിയിരുന്നത്. ഇത് ജില്ലാ സീനിയോറിറ്റിയാക്കി മാറ്റം വരുത്തിയെങ്കിലും സ്പാർക്കിൽ ഇത് ഇപ്പോഴും സ്റ്റേഷൻ സീനിയോറിയായി മാത്രമേ രേഖപ്പെടുത്തിയിട്ടുള്ളൂ. ഇത് ഓൺലൈൻ നടപടികളിൽ അബദ്ധങ്ങൾ കടന്നുകൂടാൻ ഇടയാക്കുമെന്നാണ് ഇടതുപക്ഷ അനുകൂല ജീവനക്കാരുടെ വാദം.


ജീവനക്കാർ തമ്മിലുള്ള തർക്കം വകുപ്പിൻ്റെ പ്രവർത്തനങ്ങളെയും ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ കൃഷിഭവനുകളിലായി 614 അസിസ്റ്റൻ്റ് അഗ്രികൾച്ചർ ഓഫിസർമാരുടെ തസ്തികകൾ നികത്താൻ ഇതുമൂലം സാധിച്ചിട്ടില്ല. മാർച്ച് 17 മുതൽ സ്ഥലംമാറ്റ അപേക്ഷകൾ സ്വീകരിച്ച് മെയ് ഏഴിന് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുമെന്നായിരുന്നു സർക്കാർ ഉത്തരവിൽ പറഞ്ഞിരുന്നത്. ഇത് പ്രകാരം ജീവനക്കാർ അപേക്ഷ നൽകിയെങ്കിലും കരട് പട്ടിക പോലും പ്രസിദ്ധീകരിക്കാൻ സാധിച്ചിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago
No Image

'സാങ്കേതിക പ്രശ്‌നം' ഇ.പിയുടെ ആത്മകഥയുടെ പ്രസാധനം നീട്ടി വെച്ചതായി അറിയിച്ച് ഡി.സി ബുക്‌സ് 

Kerala
  •  a month ago
No Image

ഝാര്‍ഖണ്ഡില്‍ ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി; ബൂത്തുകളില്‍ കനത്ത സുരക്ഷ

National
  •  a month ago
No Image

'പാര്‍ട്ടി തന്നെ മനസ്സിലാക്കിയില്ല, രണ്ടാം പിണറായി സര്‍ക്കാര്‍ ദുര്‍ബലം' സി.പി.എമ്മിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി ഇ.പി. ജയരാജന്റെ ആത്മകഥ, നിഷേധിച്ച് ഇ.പി

Kerala
  •  a month ago
No Image

വയനാട്ടിലും ചേലക്കരയിലും വോട്ടെടുപ്പ് തുടങ്ങി

Kerala
  •  a month ago
No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  a month ago