ദുബൈ അന്താരാഷ്ട്ര വിമാനത്താവളം: അടച്ചിട്ട റണ്‍വേ 22ന് തുറക്കും
അഷറഫ് ചേരാപുരം
ദുബൈ: അറ്റകുറ്റപണി നടക്കുന്ന ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റണ്‍വേ ഈമാസം 22 ന് തുറക്കുമെന്ന് റിപ്പോര്‍ട്ട്. ഇതോടെ മക്തൂം വിമാനത്താവളത്തിലേക്ക് തിരിച്ചുവിട്ട സര്‍വീസുകള്‍ ഇവിടേക്ക് തിരിച്ചെത്തും. കഴിഞ്ഞമാസം ഒമ്പതിനാണ് ദുബൈ വിമാനത്താവളത്തിന്റെ ഒരു ഭാഗം അറ്റകുറ്റപണിക്കായി അടച്ചത്.ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വടക്കുഭാഗത്തെ റണ്‍വേയിലാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ആയിരത്തോളം വാഹനങ്ങളും മുവ്വായിരത്തോളം തൊഴിലാളികളുമാണ് ഇവിടെ ജോലിയെടുക്കുന്നത്. റണ്‍വേയുടെ 4.5 കിലോമീറ്ററും അറ്റകുറ്റപ്പണി നടത്തി. വിവിധ ഉപകരണങ്ങള്‍ മാറ്റി സ്ഥാപിക്കും. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇത്ര വിപുലമായ അറ്റകുറ്റപ്പണി ദുബൈ വിമാനത്താവളത്തില്‍ നടത്തുന്നത്. 2014ലാണ് അവസാനമായി വിപുലമായ നവീകരണം നടന്നത്. റണ്‍വേ അടച്ചതോടെ ആയിരത്തോളം വിമാന സര്‍വീസുകള്‍ അല്‍ മക്തൂം വിമാനത്താവളത്തിലേക്ക് മാറ്റിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."