HOME
DETAILS
MAL
സെര്‍വര്‍ തകരാര്‍ പരിഹരിച്ചില്ല; റേഷന്‍ കടകള്‍ രണ്ട് ദിവസം കൂടി അടച്ചിടും
backup
April 26 2023 | 11:04 AM
due-to-epos-machine-failure-ration-shop-will-closed
തിരുവനന്തപുരം: സെര്‍വറിലുണ്ടായ തകരാര്‍ പരിഹരിക്കാന്‍ സാധിക്കാത്തതിനാല്‍ സംസ്ഥാനത്തെ റേഷന്‍ കടകള്‍ വ്യാഴം, വെള്ളി ദിവസങ്ങളില്‍ കൂടി അടച്ചിടും. ഇനി 29 ന് മാത്രമേ തുറക്കുകയുള്ളൂ.
റേഷന്‍ കടകളിലെ ഇ പോസുമായി ബന്ധിപ്പിച്ചിട്ടുള്ള ആധാര്‍ അധിഷ്ഠിത പൊതുവിതരണ സംവിധാനത്തിലെ പിഴവുകള്‍ പരിഹരിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്റര്‍ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് നടപടി.
അതേസമയം,ഈ മാസത്തെ റേഷന്‍ വിതരണത്തിന് മെയ് 5 വരെ സമയം അനുവദിക്കും. വൈകീട്ട് നടന്ന യോഗത്തിലാണ് തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."