HOME
DETAILS

നിര്‍ണായക സമയത്ത് യുണൈറ്റഡിന് തലവേദന; മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കെന്ന് പരിശീലകന്‍

  
backup
April 27, 2023 | 10:22 AM

ten-hag-said-three-manchester-united-players-are-injuired
നിര്‍ണായക സമയത്ത് യുണൈറ്റഡിന് തലവേദന; മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കെന്ന് പരിശീലകന്‍

നീണ്ട കാലത്തെ തുടരെയുള്ള തിരിച്ചടികള്‍ക്കും തകര്‍ച്ചക്കും ശേഷം തിരിച്ചുവരവിന്റെ പാതയിലാണ് ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്.
തുടര്‍ച്ചയായ കിരീട വരള്‍ച്ചക്ക് ശേഷം കരബാവോ കപ്പ് സ്വന്തമാക്കിയ യുണൈറ്റഡ് എഫ്.എ കപ്പിലും ഫൈനലിലെത്തി നില്‍ക്കുന്നുണ്ട്.


ചാമ്പ്യന്‍സ് ലീഗിലും യോഗ്യത ഏതാണ്ട് ഉറപ്പിച്ചിരിക്കുന്ന ക്ലബ്ബിന് എന്നാല്‍ ഇപ്പോള്‍ തുടര്‍തിരിച്ചടികളുടെ കാര്യമാണ്.
പരിക്കാണ് മാന്‍ യുണൈറ്റഡിനെ വലക്കുന്ന പ്രധാന പ്രശ്‌നം. പ്രിമിയര്‍ ലീഗ് അതിന്റെ അവസാന ഘട്ടത്തിലേക്ക് എത്തുന്ന വേളയില്‍ താരങ്ങള്‍ക്ക് പരിക്കേല്‍ക്കുന്നത് ക്ലബ്ബിനെ സംബന്ധിച്ച് ഒട്ടും ആശ്വാസ്യകരമായ കാര്യമല്ല.

ഇപ്പോള്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ഗര്‍ണാച്ചോ, സ്‌കോട്ട് മക്ടോമിനായി എന്നീ താരങ്ങള്‍ക്ക് ഇപ്പോള്‍ യുണൈറ്റഡ് നിരയില്‍ പരിക്കാണെന്ന് അറിയിച്ചിരിക്കുകയാണ് യുണൈറ്റഡിന്റെ ഡച്ച് പരിശീലകനായ എറിക് ടെന്‍ ഹാഗ്.മാര്‍ച്ച് 27ന് ലണ്ടന്‍ ക്ലബ്ബായ ടോട്ടന്‍ഹാമിനെതിരെ നടക്കാനിരിക്കുന്ന നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ഗര്‍ണാച്ചോയും മക്ടോമിനായും കളിച്ചേക്കില്ല എന്നും ടെന്‍ ഹാഗ് പറഞ്ഞു. ബ്രൂണോ സ്‌പേഴ്‌സിനെതിരെ കളിക്കുമോ എന്ന കാര്യവും സംശയത്തിലാണ്.

ടോട്ടന്‍ഹാമിനെതിരായ മത്സരത്തിന് മുമ്പ് എം.യു.ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് ടീമിനുള്ളിലെ പരിക്കിനെക്കുറിച്ച് ടെന്‍ ഹാഗ് തുറന്ന് പറഞ്ഞത്.'ബ്രൂണോയുടെ കാര്യം ഒരു ചോദ്യചിഹ്നമാണ്. പരിക്ക് പറ്റിയിട്ടും കഴിഞ്ഞ മത്സരത്തില്‍ എക്‌സ്ട്രാ ടൈം വരെ അദേഹം കളിച്ചു,' ടെന്‍ ഹാഗ് പറഞ്ഞു.

'ഗര്‍ണാച്ചോ തിരിച്ചുവന്നിട്ടുണ്ടെങ്കിലും അടുത്ത മത്സരത്തിന് അദേഹം കളിക്കില്ല. സ്‌കോട്ടും അടുത്ത മത്സരത്തിന് ഉണ്ടാവില്ല. ഒരുപാട് ഫൈനല്‍ കണക്കെയുളള നിര്‍ണായക മത്സരങ്ങളാണ് ഞങ്ങള്‍ക്കിനി കളിക്കാനുള്ളത്. എന്നാല്‍ കളിക്കളത്തില്‍ എന്ത് ചെയ്യണമെന്ന് ഞങള്‍ക്ക് വ്യക്തമായ ധാരണയുണ്ട്,' ടെന്‍ ഹാഗ് പറഞ്ഞു.
അതേസമയം നിലവില്‍ 30 മത്സരങ്ങളില്‍ നിന്നും 18 വിജയങ്ങളോടെ 59 പോയിന്റുമായി പ്രിമിയര്‍ ലീഗില്‍ നാലാം സ്ഥാനത്താണ് മാന്‍ യുണൈറ്റഡ്.

Content Highlights: Ten Hag Said Three Manchester United Players Are Injuired

നിര്‍ണായക സമയത്ത് യുണൈറ്റഡിന് തലവേദന; മൂന്ന് സൂപ്പര്‍ താരങ്ങള്‍ക്ക് പരിക്കെന്ന് പരിശീലകന്‍



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വ്യാജവാര്‍ത്ത പ്രചരിപ്പിച്ചാല്‍ പണി കിട്ടും സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ കര്‍ശന നടപടിയുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

കനത്ത മഴ ദുരന്തമായി; ഖസബില്‍ വാദിയില്‍ ഒഴുക്കില്‍പെട്ട് ഒരു സ്ത്രീ മരിച്ചു

oman
  •  a month ago
No Image

കുറ്റ്യാടിയിൽ വോട്ടർപട്ടികയിൽ വെട്ടിത്തിരുത്തൽ: ആർഡിഒ ഓഫീസ് വളഞ്ഞ് യുഡിഎഫ് പ്രവർത്തകർ

Kerala
  •  a month ago
No Image

സഊദിയിൽ സന്ദർശക, ഉംറ വിസ കാലാവധി കഴിഞ്ഞവർക്ക് ഇളവ് പ്രഖ്യാപിച്ചു; ഏപ്രിൽ 18 വരെ അവസരം

Saudi-arabia
  •  a month ago
No Image

ഫുജൈറയിൽ മിന്നൽപ്രളയം; ഒഴുക്കിൽപ്പെട്ട വാഹനത്തിൽ നിന്ന് ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്: ജാഗ്രതാനിർദ്ദേശവുമായി യുഎഇ

uae
  •  a month ago
No Image

കരുത്തുകാട്ടി യുഎഇ പ്രതിരോധസേന; ഒമ്പത് ഡ്രോണുകൾ തകർത്തു

uae
  •  a month ago
No Image

യുഎഇയിലെ എമർജൻസി അലേർട്ടുകൾ; എന്താണ് 'ഏർലി വാണിംഗ് സിസ്റ്റം'? ഫോണുകളിൽ സന്ദേശമെത്തുന്നത് എങ്ങനെ?

uae
  •  a month ago
No Image

സോണിയാ ഗാന്ധിയുടെ ആരോഗ്യനില തൃപ്തികരം

National
  •  a month ago
No Image

'കാണുന്നതെല്ലാം വിശ്വസിക്കരുത്'; ഡീപ്പ്ഫേക്ക് ചതിക്കുഴികൾക്കെതിരെ കർശന മുന്നറിയിപ്പുമായി യുഎഇ അധികൃതർ

uae
  •  a month ago
No Image

കൊടും ചൂട്: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്

Kerala
  •  a month ago