HOME
DETAILS

മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം

  
backup
June 09 2021 | 02:06 AM

%e0%b4%ae%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b0%e0%b4%82%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b4%bf

 

തിരുവനന്തപുരം: വയനാട് മുട്ടില്‍ മരംമുറിക്കേസില്‍ ഉന്നതര്‍ക്ക് പങ്കെന്ന് പ്രതിപക്ഷം നിയമസഭയില്‍. കേരളം മുഴുവന്‍ പൊലിസ് കാവലില്‍ നില്‍ക്കുമ്പോള്‍ ഈട്ടിത്തടി എങ്ങനെ വയനാട്ടില്‍നിന്ന് എറണാകുളത്തെത്തിയെന്ന് അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കിയ പി.ടി തോമസ് ചോദിച്ചു.
കരാറുകാരന്‍ പറഞ്ഞ ഉന്നതനാരെന്നും കാണാമറയത്തുള്ള വീരപ്പന്‍മാര്‍ ആരൊക്കെയെന്നും വനം മന്ത്രിക്ക് പ്രതികളെ അറിയാമായിരുന്നോ എന്നും പ്രതികള്‍ വനം മന്ത്രിയുടെ പാര്‍ട്ടിയില്‍ ചേര്‍ന്നോ എന്നും പ്രമുഖ മാധ്യമസ്ഥാപനത്തിലെ പ്രമുഖന്‍ ഇടനിലക്കാരനായി നിന്നിട്ടുണ്ടോ എന്നും തോമസ് ചോദിച്ചു.സര്‍ക്കാര്‍ ഉത്തരവ് ദുര്‍വ്യാഖ്യാനം ചെയ്താണ് മരം മുറിച്ചു കടത്തിയതെന്ന് അടിയന്തപ്രമേയ നോട്ടിസിനു മറുപടിയായി വനം മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. വനസംരക്ഷണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. വനനശീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ഒരാളെയും സംരക്ഷിക്കാനോ അവര്‍ക്ക് എന്തെങ്കിലും സഹായം ചെയ്യാനോ സര്‍ക്കാര്‍ ശ്രമിക്കുകയില്ല. അങ്ങനെയൊരു ആനുകൂല്യം ആരും ഈ സര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കണ്ടതില്ല. വനംകൊള്ളക്കാരെ വെറുതെവിടില്ലെന്നും കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിച്ച് ഉടന്‍ കോടതിയില്‍ ചാര്‍ജ് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കഴിയുമെന്നും മന്ത്രി അറിയിച്ചു.
ആദിവാസികളെയും കര്‍ഷകരെയും ചില സര്‍ക്കാര്‍ ഉത്തരവുകള്‍ ദുര്‍വ്യാഖ്യാനം ചെയ്ത് കബളിപ്പിക്കുന്ന സംഘങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി കെ. രാജനും മറുപടി നല്‍കി. അത്തരക്കാര്‍ക്കുവേണ്ടി നിലകൊള്ളുന്ന എത്ര ഉന്നതരായാലും അവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകും. റവന്യൂ ഉദ്യോഗസ്ഥര്‍ ആരെങ്കിലും കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ അവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. മന്ത്രിമാരുടെ മറുപടിയെ തുടര്‍ന്ന് സ്പീക്കര്‍ എം.ബി രാജേഷ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.വനം കൊള്ളയ്ക്ക് സര്‍ക്കാര്‍ കൂട്ടുനിന്നെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ വാക്കൗട്ട് പ്രസംഗത്തില്‍ ആരോപിച്ചു. പട്ടയഭൂമിയില്‍നിന്ന് ചന്ദനമരങ്ങള്‍ ഒഴികെയുള്ളവ മുറിക്കാമെന്ന റവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവാണ് മരം മുറിക്കു മറയായത്. ജില്ലാ കലക്ടര്‍മാര്‍ ചൂണ്ടിക്കാട്ടിയപ്പോഴാണ് ഉത്തരവിലെ പിഴവ് തിരിച്ചറിയുന്നത്. കലക്ടര്‍മാര്‍ക്കുള്ള നിയമബോധം പോലും സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ക്കില്ലാതെപോയി. തടി പിടിച്ച റേഞ്ച് ഓഫിസറെ ഐ.എഫ്.എസ് റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ ഭീഷണിപ്പെടുത്തിയപ്പോള്‍ സര്‍ക്കാര്‍ എവിടെപ്പോയി? റേഞ്ച് ഓഫിസര്‍ക്കെതിരായ കള്ളക്കേസാണ് ചില ചാനലുകള്‍ വാര്‍ത്തയാക്കിയതെന്നും സതീശന്‍ ആരോപിച്ചു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷപ്രസംഗം നടത്തിയ ജഡ്ജിയെ ഇംപീച്ച് ചെയ്യാന്‍ ഇന്‍ഡ്യാ സഖ്യം; എങ്ങിനെ നടപ്പാക്കും? ഇതുവരെ ആറുനീക്കങ്ങള്‍; മൂന്നെണ്ണം പരാജയം | in depth

National
  •  an hour ago
No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  8 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  9 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  9 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  9 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  10 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  10 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  10 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  10 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  10 hours ago