HOME
DETAILS

ദ ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍, വാക്‌സിന്‍ വാര്‍…കേരള സ്റ്റോറിക്കു പിന്നാലെ അണിയറയില്‍ ഒരുങ്ങുന്നു വിദ്വേഷ പ്രചാരണത്തിന്റെ തിരക്കഥകള്‍

  
Web Desk
May 02 2023 | 09:05 AM

the-story-of-west-bengal-vaccine-war-after-kerala-story-more-films-coming

ദ ഡയറി ഓഫ് വെസ്റ്റ് ബംഗാള്‍, വാക്‌സിന്‍ വാര്‍

ന്യൂഡല്‍ഹി: രാജ്യമെങ്ങും വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും അരങ്ങൊരുക്കാന്‍ അണിയറയില്‍ ഇനിയും സിനിമയില്‍ ഒരുങ്ങുന്നു. 2024 തെരഞ്ഞെടുപ്പിന് മുന്നോടിയായി കേരള സ്‌റ്റോറി മോഡലില്‍ കൂടുതല്‍ സിനിമകള്‍ സംഘ്പരിവാര്‍ ഫാക്ടറിയില്‍ ചുട്ടെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ബംഗാള്‍ ഡയറീസ്, വാക്‌സിന്‍ വാര്‍ തുടങ്ങിയവ ഇതില്‍ പെടുന്നു.

സനോജ് മിശ്ര സംവിധാനം ചെയ്യുന്ന സിനിമയുടെ ഒഫീഷ്യല്‍ ട്രെയിലര്‍ പുറത്തു വന്നിട്ടുണ്ട്. ആഗസ്റ്റ് 2022 നാണ് റിലീസ്. കടുത്ത മുസ്‌ലിം വിരുദ്ധതയാണ് ട്രെയിലറിലുടനീളം. ഭൂരിപക്ഷം മുസല്‍മാനാണെങ്കില്‍ രാജ്യത്ത് ശരീഅത്ത് നിയമം വരും എന്ന് പറഞ്ഞാണ് ട്രെയിലര്‍ തുടങ്ങുന്നത്. ബംഗാള്‍ ഹിന്ദുക്കളുടെ രണ്ടാമത്തെ കശ്മീര്‍ ആയി മാറുമെന്നും ട്രെയിലറില്‍ പറഞ്ഞു വെക്കുന്നു. മമത ഭരണത്തിന്‍ കീഴില്‍ ഹിന്ദുക്കളുടെ അവസ്ഥ പരിതാപകരമാണെന്ന് അടിവരയിടുന്നു ഇത്. ഇതുവഴി ബംഗാളില്‍ ഇത്തവണ നഷ്ടപ്പെടാനിടയുള്ള സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയുമെന്നാണ് കണക്കുകൂട്ടല്‍.

കേന്ദ്രസര്‍ക്കാര്‍ നേരിട്ട് പ്രമോഷന്‍ നല്‍കിയ കശ്മീര്‍ ഫയല്‍സ് സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടേതാണ് വാക്‌സിന്‍ വാര്‍ എന്ന സിനിമ. ആഗസ്റ്റില്‍ തന്നെയാണ് ഇതും റിലീസ് ചെയ്യുന്നത്.

അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ ബി.ജെ.പി ഏറ്റവും ശക്തമായി നടത്തുന്ന പ്രചാരണങ്ങളിലൊന്ന് കൊവിഡ് കാലത്തെ നേരിടാന്‍ മോദി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ്. കൊവിഡ് കാലത്ത് സര്‍ക്കാര്‍ വന്‍ പരാജയമായിരുന്നെന്ന വിലയിരുത്തലുകളെ പ്രചണ്ഡമായ പ്രചാരണത്തില്‍കൂടി മറികടക്കാനാണ് ശ്രമം. ഇതിന്റെ ഭാഗമായാണ് വാക്‌സിന്‍ വാര്‍ സിനിമ വരിക. സ്വന്തമായി കൊവിഡ് വാക്‌സിന്‍ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമത്തെ പ്രതിപക്ഷം തുരങ്കം വെക്കുന്നതാണ് കഥാതന്തു. ബിബിസി വിവാദമടക്കം ഇതില്‍ വരുമെന്നും സൂചനയുണ്ട്.

കേരളസ്റ്റോറി സിനിമയുടെ റിലീസിങ്ങിനെതിരെ കടുത്ത പ്രതിഷേധം നടക്കുകയാണ്. റിലീസ് തടയണമെന്നാവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിട്ടുണ്ട്. അതേസമയം, ഹരജിയില്‍ ഇടപെടാന്‍ സുപ്രിംകോടതി വിസമ്മതിച്ചു. അടുത്ത മെയില്‍ പൊതുതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, കൃത്യം ഒരു വര്‍ഷം മുമ്പ് കേരള സ്റ്റോറി റിലീസാകുന്നതോടെ മലയാളികളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാമെന്നാണ് കണക്കുകൂട്ടല്‍. വര്‍ഗീയ ധ്രുവീകരണത്തിന് ക്രിസ്ത്യന്‍ തീവ്രസംഘടനകളേയും രംഗത്തിറക്കാനും അതുവഴി തെരഞ്ഞെടുപ്പില്‍ വന്‍നേട്ടം നേടാനുമാകും എന്നാണ് കണക്കുകൂട്ടല്‍.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബാലിയിൽ ബോട്ട് മറിഞ്ഞ് നാല് പേർ മരിച്ചു, 38 പേരെ കാണാതായി; രക്ഷാപ്രവർത്തനം തുടരുന്നു

International
  •  9 minutes ago
No Image

ഗള്‍ഫ് യാത്രയ്ക്കുള്ള നടപടികള്‍ ലഘൂകരിക്കും; ജിസിസി ഏകീകൃത വിസ ഉടന്‍ പ്രാബല്യത്തില്‍

uae
  •  30 minutes ago
No Image

സഹതടവുകാരനെ തലക്കടിച്ച് കൊലപ്പെടുത്തിയ ഇന്ത്യന്‍ പ്രവാസിക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച് ബഹ്‌റൈന്‍ കോടതി

bahrain
  •  an hour ago
No Image

കോട്ടയം മെഡിക്കൽ കോളേജിന്റെ കെട്ടിടം തകർന്നുവീണു; രണ്ടു കുട്ടികൾക്ക് പരുക്ക്

Kerala
  •  an hour ago
No Image

ജാസ്മിന്റെ കൊലപാതകം; അച്ഛന് പിന്നാലെ അമ്മയും അമ്മാവനും കസ്റ്റഡിയിൽ

Kerala
  •  an hour ago
No Image

ആശൂറാഅ് ദിനത്തില്‍ നോമ്പനുഷ്ഠിക്കാന്‍ ഖത്തര്‍ ഔഖാഫിന്റെ ആഹ്വാനം

qatar
  •  2 hours ago
No Image

ആഗോള സമാധാന സൂചികയില്‍ ഖത്തര്‍ 27-ാമത്; മെന മേഖലയില്‍ ഒന്നാം സ്ഥാനത്ത്

qatar
  •  2 hours ago
No Image

കുവൈത്ത് എക്സിറ്റ് പെർമിറ്റ് നയം; ജൂലൈ ഒന്നിനു ശേഷം നൽകിയത് 35,000 എക്സിറ്റ് പെർമിറ്റുകൾ

Kuwait
  •  2 hours ago
No Image

മാലിയിൽ ഭീകരാക്രമണം; മൂന്ന് ഇന്ത്യക്കാരെ തട്ടിക്കൊണ്ടുപോയി, മോചിപ്പിക്കാൻ ശ്രമങ്ങൾ തുടരുന്നു

National
  •  2 hours ago
No Image

തിരുപ്പതി ഗോവിന്ദരാജ സ്വാമി ക്ഷേത്രത്തിന് സമീപം തീപിടുത്തം; വൻ നാശനഷ്ടം

National
  •  2 hours ago