തിക്കോടിയിലെ കൊലവിളി മുദ്രാവാക്യം: സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
കോഴിക്കോട്: തിക്കോടിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തില്‍ കേസെടുത്ത് പൊലിസ്. കണ്ടാലറിയാവുന്ന സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ 143, 146, 147 വകുപ്പുകള്‍ പ്രകാരമാണ് പയ്യോളി പൊലിസ് കേസെടുത്തിരിക്കുന്നത്. കേസില്‍ ആരുടെയും പേര് പരാമര്‍ശിക്കുന്നില്ല. കോണ്‍ഗ്രസ് തിക്കോടി മണ്ഡലം പ്രസിഡന്റ് രാജീവന്റെ പരാതിയിലാണ് പൊലിസ് നടപടി. പൊലിസ് നടപടിയെടുക്കുന്നില്ലെന്ന് രൂക്ഷ വിമര്‍ശനം ഉയരുന്നതിനിടെയാണിത്. സംഭവത്തില്‍ പൊലിസ് ഉടന്‍ കേസെടുത്തിരുന്നില്ല.
ചൊവ്വാഴ്ച രാത്രി നടന്ന സി.പി.എം പ്രകടനത്തിലായിരുന്നു കൊലവിളി മുദ്രാവാക്യം വിളിച്ചത്.'ഓര്‍മയില്ലേ കൃപേഷിനെ...ഓര്‍മയില്ലേ ശുഐബിനെ...'എന്ന് തുടങ്ങുന്നതായിരുന്നു മുദ്രാവാക്യം 'ഓര്‍മയില്ലേ കൃപേഷിനെ, ഓര്‍മയില്ലേ ഷുഐബിനെ....വല്ലാണ്ടങ്ങ് കളിച്ചപ്പോള്‍.... ചത്തുമലര്‍ന്നത് ഓര്‍മയില്ലേ...പ്രസ്ഥാനത്തിന് നേരെ വന്നാല്‍, ഏതു പൊന്നുമോനായാലും വീട്ടില്‍ കയറി കൊത്തികീറും....പ്രസ്ഥാനത്തെ തൊട്ടെന്നാല്‍ കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല, കൊല്ലാന്‍ ഞങ്ങള്‍ മടിക്കില്ല'എന്നിങ്ങനെയാണ് പ്രകോപനം സൃഷ്ടിക്കുന്ന കൊലവിളി മുദ്രാവാക്യങ്ങള്‍.
സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി മുദ്രാവാക്യത്തിനെതിരെ എസ്.ഡി.പി.ഐയും പോപ്പുലര്‍ ഫ്രണ്ടും ദൃശ്യങ്ങള്‍ സഹിതം പരാതി നല്‍കിയിട്ടുണ്ട്. കോഴിക്കോട്ടെ വിവിധ പ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി മുദ്രാവാക്യം വിളിച്ചെന്ന് പരക്കേ ആക്ഷേപമുണ്ട്. എന്നാല്‍ ഇത്തരം കേസുകള്‍ക്കെതിരെ പൊലിസ് അടിയന്തര ഇടപെടല്‍ നടത്തുന്നില്ലെന്ന വിമര്‍ശനമാണ് കോഴിക്കോട് ഡി.സി.സി പ്രസിഡന്റ് അടക്കമുള്ളവര്‍ ഉന്നയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."