പൊലിസ് നടപ്പാക്കുന്നത് ഇരട്ട നീതി: മുഖ്യമന്ത്രി തന്നെ കള്ളക്കേസ് കൊടുക്കുന്നു; സി.പി.എം വധഭീഷണി മൂലം നാടുവിടുകയാണെന്നും വി.ഡി സതീശന്റെ പരിഹാസം
തിരുവനന്തപുരം:മുഖ്യമന്ത്രിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി തനിക്കെതിരെ സി.പിഎം വധഭീഷണി മുഴക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ തമിഴ് നാട്ടിലേക്ക് പോയാലോ എന്ന് ആലോചിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ കൊല്ലും, വഴിനടത്തില്ല എന്നൊക്കെയാണ് പ്രഖ്യാപനങ്ങള്‍. പരസ്യമായി വധഭീഷണിയുണ്ട്. ഈ ഭീഷണി കൊണ്ട് സമരം നിര്‍ത്തില്ലെന്നും ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും മുഖ്യമന്ത്രിക്കെതിരെ രാഷ്ട്രീയ വിശദീകരണ യോഗങ്ങള്‍ നടത്തും. തീയതി ഉടന്‍ തീരുമാനിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി തന്നെ കള്ളക്കേസ് കൊടുക്കുന്നു. സി.എം ഓഫീസില്‍ നിന്നുള്ള നിര്‍ദേശം അനുസരിച്ചാണ് ഇ.പി ജയരാജന്‍ ആദ്യം പറഞ്ഞത് മാറ്റി പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്ത് പോലിസ് നടപ്പാക്കുന്നത് രണ്ട് നീതിയാണെന്നും സതീശന്‍ പറഞ്ഞു.
പൂന്തുറയില്‍ എസ്ഐയെ ആക്രമിച്ചതിന് വധശ്രമ കേസ് എടുത്തില്ല. പ്രതിഷേധം എന്ന് രണ്ട് തവണ വിളിച്ചതിന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ വധശ്രമത്തിന് കേസ് എടുത്തു.കോണ്‍ഗ്രസ് ഓഫീസുകള്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. കേസ് എടുക്കുന്നില്ല. ഡി.വൈ.എഫ്.ഐ, സി.പി.എം ക്രിമിനലുകള്‍ക്ക് ഒപ്പം പൊലിസ് കൂടി ചേരുന്നു. മുഖ്യമന്ത്രിക്ക് എതിരായ ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ ശ്രമം നടക്കുന്നു. അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."