HOME
DETAILS

തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് മതപാഠശാലകള്‍ ഇനി ആര്‍.എസ്.എസ് കൈകളില്‍

  
backup
August 22, 2016 | 7:00 PM

%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%81%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%be%e0%b4%82%e0%b4%95%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%87%e0%b4%b5%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%82%e0%b4%ac

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ മതപാഠശാലകള്‍ വിപുലീകരിക്കാനും കൂടുതല്‍ പാഠശാലകള്‍ തുടങ്ങാനുമുള്ള തീരുമാനത്തിനു പിന്നില്‍ ആര്‍.എസ്.എസ് ഇടപെടല്‍. പുതുതലമുറയിലെ കുട്ടികളെ മതപഠനത്തിലേക്ക് ആകൃഷ്ടരാക്കാന്‍ ഉതകുന്ന മാറ്റങ്ങള്‍ നടപ്പാക്കുമെന്നും കൂടുതല്‍ മതപാഠശാലകള്‍ ആരംഭിക്കുമെന്നുമുള്ള ദേവസ്വംബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ പ്രഖ്യാപനത്തിനു പിന്നിലെ പ്രേരകശക്തി ആര്‍.എസ്.എസാണെന്നാണു വിവരം. ദേവസ്വംബോര്‍ഡിനു കീഴിലുള്ള 1248 ക്ഷേത്രങ്ങളിലെ ഉപദേശകസമിതികളിലെ ബഹുഭൂരിപക്ഷം വരുന്ന ആര്‍.എസ്.എസ് അനുഭാവികളുടെ ആവശ്യപ്രകാരമാണു മതപാഠശാലകള്‍ വിപുലപ്പെടുത്താനുള്ള തീരുമാനം. ഇതിന് ആര്‍.എസ്.എസിന്റെ ഉന്നതകേന്ദ്രങ്ങളില്‍ നിന്നുള്ള പിന്തുണയുമുണ്ട്.

ക്ഷേത്രം ഉപദേശകസമിതികള്‍ മുഖേനയാണു പദ്ധതി വിപുലമാക്കാന്‍ ആര്‍.എസ്.എസ് ശ്രമിക്കുന്നത്. ഉപദേശകസമിതി ഭാരവാഹികളുമായും മറ്റും ദേവസ്വംബോര്‍ഡ് പ്രസിഡന്റിന് പ്രത്യേക അടുപ്പമാണുള്ളത്. ഇതു മുതലാക്കിയാണ് ആര്‍.എസ്.എസ് പിടിമുറുക്കിയത്. ക്ഷേത്രങ്ങളില്‍ നടന്നുവരുന്ന മതപാഠശാലകള്‍ ആധുനികവല്‍ക്കരിക്കാനും പ്രായോഗിക ആധ്യാത്മികപഠനം ലക്ഷ്യമാക്കി കംപ്യൂട്ടര്‍ അധിഷ്ഠിത പഠനം നടപ്പാക്കാനുമാണു ലക്ഷ്യമിടുന്നത്. പാറശാല മുതല്‍ വടക്കന്‍ പറവൂര്‍ വരെ നാനൂറോളം മതപാഠശാലകളാണ് ബോര്‍ഡിനു കീഴില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതു സമീപഭാവിയില്‍ ദേവസ്വംബോര്‍ഡിനു കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും ആരംഭിക്കാനാണു നീക്കം. മുസ്‌ലിം മതവിശ്വാസികള്‍ പള്ളികളോടു ചേര്‍ന്നു മതപാഠശാലകള്‍ നടത്തുന്നതു മാതൃകയാക്കിയാണ് ദേവസ്വംബോര്‍ഡ് ക്ഷേത്രങ്ങളില്‍ ഹിന്ദുമതം പഠിപ്പിക്കാനായി പാഠശാലകള്‍ വിപുലപ്പെടുത്താന്‍ ശ്രമിക്കുന്നത്. ഹിന്ദു എന്നാല്‍ ഒരു മതമല്ല സംസ്‌കാരമാണെന്നു പുറമേ പറയുകയും മറ്റു മതങ്ങളെപ്പോലെ ഹിന്ദുമതം പ്രചരിപ്പിക്കാന്‍ വളഞ്ഞവഴികള്‍ തേടുകയും ചെയ്യുന്ന ആര്‍.എസ്.എസിന്റെ കളിപ്പാവയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാറിയതായി ഇതിനകം ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിവാദ പരാമര്‍ശം നടത്തിയതിന് ദേവസ്വംമന്ത്രി പ്രസിഡന്റിനെ വര്‍ഗീയവാദിയായി ചിത്രീകരിച്ചതു കഴിഞ്ഞദിവസമാണ്. മതപഠനം ആര്‍.എസ്.എസ് അജന്‍ഡയാണെന്നും അതിലൂടെ പുതുതലമുറയിലെ കുട്ടികളെ ആര്‍.എസ്.എസിലേക്ക് ആകര്‍ഷിക്കാനുമാണു പദ്ധതിയെന്നും ഇതു ദൂരവ്യാപകപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അവര്‍ ഭയപ്പെടുന്നു.

ഇപ്പോള്‍തന്നെ ദേവസ്വം ബോര്‍ഡിന്റേയും അല്ലാതെയുമുള്ള നിരവധി ക്ഷേത്രങ്ങളില്‍ ആര്‍.എസ്.എസിന്റെ നേതൃത്വത്തില്‍ ആയുധപരിശീലനവും മറ്റു മതപരമായ പരിപാടികളും നടന്നുവരുന്നു. ഹിന്ദുസമൂഹത്തിലെ നിര്‍ധനരായ കുട്ടികളെ മതപാഠശാലകളിലൂടെ ആര്‍.എസ്.എസിലേക്ക് കൊണ്ടുവരാനുള്ള ഗൂഢപദ്ധതിയാണ് ഇതിനു പിന്നില്‍. ബി.ജെ.പിയും ഇതിലൂടെ ദൂരവ്യാപകമായ നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്. ദേവസ്വം ബോര്‍ഡ് ഒഴികെയുള്ള ക്ഷേത്രങ്ങളുടെ ഭരണം കരക്കാരുടേയും കുടുംബക്കാരുടേയും കൈകളില്‍ നിന്നും ആര്‍.എസ്.എസിലൂടെ സംഘപരിവാര്‍ സംഘടനകള്‍ ഇതിനകം കൈയടക്കിക്കഴിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ധനവില വര്‍ധന: രാജ്യാന്തര സര്‍വിസുകള്‍ വെട്ടിക്കുറച്ച് എയര്‍ ഇന്ത്യ; നിരക്കുകള്‍ കൂടും

National
  •  14 days ago
No Image

ഒരേസമയം ഒരു വിദ്യാർഥിക്ക് രണ്ട് കോളജുകളിൽ പഠിക്കാം; കാലിക്കറ്റ് സർവകലാശാല കോളജുകൾ ഷിഫ്റ്റ് സംവിധാനത്തിലേക്ക്

Kerala
  •  14 days ago
No Image

ട്രംപിനെ മുൾമുനയിൽ നിർത്തി ഇറാൻ; "ലോകത്തെ ഒന്നാം നമ്പർ ആണവ വ്യാപാരി അമേരിക്കയല്ലേ?" ഇരട്ടത്താപ്പെന്ന് വിമർശനം

International
  •  14 days ago
No Image

മണിയാർ ജലവൈദ്യുത പദ്ധതി ഉടക്കിട്ട് വ്യവസായ വകുപ്പ്; ഏറ്റെടുക്കൽ ഉപേക്ഷിച്ച്കെ.എസ്.ഇ.ബി

Kerala
  •  14 days ago
No Image

ഭരണമാറ്റമോ തുടർച്ചയോ? ജനഹിതമറിയാം നാളെ

Kerala
  •  14 days ago
No Image

പശ്ചിമ ബംഗാളിലെ ഫൽത്ത മണ്ഡലത്തിലെ വോട്ടെടുപ്പ് റദ്ദാക്കി; മെയ് 21-ന് റീപോളിംഗ്

National
  •  14 days ago
No Image

സംസ്ഥാനത്തെ ആരാധനാലയങ്ങളിലെ ആഘോഷങ്ങൾ: തിരക്ക് നിയന്ത്രണത്തിന് കർശന മാർഗനിർദേശങ്ങളുമായി ഹൈക്കോടതി

Kerala
  •  14 days ago
No Image

അനുവാദമില്ലാതെ തണ്ണിമത്തൻ പറിച്ചതിനെച്ചൊല്ലി തർക്കം; ആഗ്രയിൽ 13-കാരനെ കുത്തിക്കൊലപ്പെടുത്തി

National
  •  14 days ago
No Image

കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ക്രൂരമർദനം; രക്ഷപ്പെടാൻ പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം 20 ദിവസത്തിന് ശേഷം കണ്ടെത്തി

National
  •  14 days ago
No Image

റോഡ് മുറിച്ചുകടക്കാൻ അന്ധനെ സഹായിച്ചു; ബസ് ഡ്രൈവറെ ആദരിച്ച് ദുബൈ ആർടിഎ

uae
  •  14 days ago