മോന്സന് മാവുങ്കല്‍ പ്രതിയായ ബലാത്സംഗ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തി; അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു
കൊച്ചി: ബലാത്സംഗ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ മോന്സന് മാവുങ്കല്‍ മുഖ്യ സൂത്രധാരനായ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു.
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്സന് മാവുങ്കലുമായി ബന്ധപ്പെട്ട കേസുകളിലാണ് ചോദ്യം ചെയ്തത്. മോന്സന് പ്രതിയായ പോക്സോ കേസിലെ ഇരയുടെ പേര് അനിത വെളിപ്പെടുത്തിയിരുന്നു.
എറണാകുളം ക്രൈം ബ്രാഞ്ച് ഓഫിസിലായിരുന്നു ചോദ്യം ചെയ്യല്‍.
പോക്സോ കേസിലെ ഇരയുടെ പേര് ചാനല്‍ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതിന് അനിതയ്ക്ക് നേരെ കേസെടുത്തിരുന്നു. ഇറ്റലിയില്‍ സ്ഥിരതാമസമാക്കിയ അനിതയെ മുന്‍പ് വീഡിയോ കോണ്‍ഫറന്‍സ് വഴി ചോദ്യം ചെയ്തിരുന്നു.
ലോക കേരള സഭ നടക്കുന്ന നിയമസഭാ സമുച്ചയത്തില്‍ എത്തിയ അനിതയെ കഴിഞ്ഞ ദിവസം വാച്ച് ആന്‍ഡ് വാര്‍ഡ് പുറത്താക്കിയിരുന്നു. കേരളത്തിലെത്തിയ വിവരം ലഭിച്ചതിന് പിന്നാലെയായിരുന്നു ചോദ്യം ചെയ്യല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."