ജാനുവിന് കോഴ നല്‍കിയെന്ന് വ്യക്തമാക്കുന്ന ഒരു സംഭാഷണം കൂടി പുറത്ത്, 'കൃഷ്ണദാസ് ഇതൊന്നും അറിയരുതെന്ന് സുരേന്ദ്രന്'
കല്‍പ്പറ്റ: ജെ.ആര്.പി സംസ്ഥാന പ്രസിഡന്റും സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായിരുന്ന സി.കെ ജാനുവിനെയും പാര്‍ട്ടിയെയും എന്‍.ഡി.എക്കൊപ്പം നിര്‍ത്താന്‍ കോഴ നല്‍കിയെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള മറ്റൊരു ശബ്ദേരഖ കൂടി പുറത്ത്.
ജെ.ആര്.പി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടുമായുള്ള കെ സുരേന്ദ്രന്റെ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്. ജാനുവിനെ കാണാനായി ഹോട്ടലിലെത്തും മുന്‍പ് സുരേന്ദ്രന് വിളിച്ച ഫോണ്‍കോളാണിത്. ഇതൊന്നും കൃഷ്ണദാസ് അറിയരുതെന്ന് പ്രസീതയോട് സുരേന്ദ്രന് പറയുന്നുണ്ട്. ഞാനിതെല്ലാം റെഡിയാക്കി എന്റെ ബാഗില്‍ വച്ചിട്ട് ഇന്നലെ മുതല്‍ അങ്ങോട്ടും ഇങ്ങോട്ടും കൊണ്ടു നടക്കുകയാണ്. രാവിലെ ഒന്‍പത്, ഒന്‍പതരയോടെ കാണാനെത്താം. സി.കെ ജാനു കൃഷ്ണദാസിനോട് ഇതൊന്നും പറയില്ലല്ലോ എന്നാണ് ഫോണ്‍ സംഭാഷണത്തില്‍ സുരേന്ദ്രന് പറയുന്നത്. ജാനുവിന് സുരേന്ദ്രന് പത്ത് ലക്ഷം നല്‍കിയെന്ന പ്രസീതയുടെ ആരോപണം ശരിവയ്ക്കുന്നതാണ് ഈ ഫോണ്‍ സംഭാഷണവും. ഇക്കാര്യമൊന്നും പറയാന്‍ സാധ്യതയില്ലെന്നാണ് പ്രസീത പറയുന്നത്. അവര്‍ക്കത് ഉള്‍ക്കൊള്ളാന്‍ കഴിയില്ലെന്നും പറയുന്ന പ്രസീത കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളെ കാണണമെന്ന് സുരേന്ദ്രന്റെ നിര്‍ദേശത്തോട് തീര്‍ച്ചയായും കാണുമെന്നും പറയുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."