സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്ക്; നിയമനങ്ങളില്‍ അഴിമതിയെന്ന്
സുല്‍ത്താന്‍ ബത്തേരി: ബി.ജെ.പി ഭരണ നേതൃത്വം നല്‍കുന്ന സുല്‍ത്താന്‍ ബത്തേരി സര്‍വിസ് സഹകരണ ബാങ്കിനെതിരേ അഴിമതിയാരോപണവുമായി എന്‍.സി.പി രംഗത്ത്. ബാങ്കില്‍ പുതുതായി നടത്തുന്ന നിയമനങ്ങളില്‍ ഭരണസമിതി അഴിമതി നടത്തിയതെന്നാണ് എന്‍.സി.പിയുടെ ആരോപണം.
നിലിവില്‍ നിയമനം നടത്തിയ 24 പേരില്‍ 21 പേരും ബി.ജെ.പി നേതാക്കളുടെ ബന്ധുക്കളാണന്നും എന്‍.സി.പി ആരോപിച്ചു. ഇതിനു പുറമെ ബാങ്കിന്റെ ഉടസ്ഥതയിലുള്ള ചീരാലിലെ മൂന്ന് ഏക്കര്‍ സ്ഥലത്തെ മരം വിറ്റ വകയിലും അഴിമതി നടന്നിട്ടുണ്ടന്നും നേതാക്കള്‍ ആരോപിച്ചു.
ബാങ്കിന്റെ ചുള്ളിയോട് ശാഖയില്‍ സാമ്പത്തിക തിരിമറി നടതന്നായും നേതാക്കള്‍ ആരോപിച്ചു. ഇത്തരം ക്രമക്കേടുകളെകുറിച്ച് വിജിലന്റസ് അന്വേഷണം നടത്തണമെന്ന് പാര്‍ട്ടി ആവശ്യപെട്ടിട്ടുണ്ടെന്നും ബാങ്കിലെ അഴിമതിക്കെതിരേ ഈ മാസം 29ന് ബാങ്കിന് മുന്നില്‍ ഏകദിന സത്യാഗ്രഹസമരം നടത്തുമെന്നും എന്‍.സി.പി നേതാക്കള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."