HOME
DETAILS

സ്വപ്‌ന കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവ; ഭൂരിപക്ഷം ഉള്ളിടത്തോളം കേരളം എല്‍.ഡി.എഫ് ഭരിക്കും: കോടിയേരി

  
backup
June 22 2022 | 06:06 AM

gold-suggling-case-swapna-suresh-puppet-of-central-agencies-kodiyeri-cpm2022

തിരുവനന്തപുരം: കേരളത്തിന്റെ വികസനപദ്ധതികള്‍ അട്ടിമറിക്കാനാണ് മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്ലാ വികസനപദ്ധതിയും അട്ടിമറിക്കാനാണ് പ്രതിപക്ഷം കോലാഹലങ്ങള്‍ സൃഷ്ടിക്കുന്നത്. ഈ സമരാഭാസത്തിനു മുന്നില്‍ കീഴടങ്ങില്ലെന്നും കോടിയേരി പറഞ്ഞു.

മണിക്കൂറുകള്‍ ഇടവിട്ട് സ്വപ്ന സുരേഷ് നടത്തുന്ന 'വെളിപ്പെടുത്തല്‍ നാടകത്തിനു' പിന്നില്‍ യുഡിഎഫ്ബിജെപി ഗൂഢാലോചനയാണ്. സ്വപ്ന കേന്ദ്ര ഏജന്‍സികളുടെ കളിപ്പാവയായി പ്രവര്‍ത്തിക്കുകയാണ്. കേന്ദ്ര ഏജന്‍സികളിലാണ് വിശ്വാസം എന്നാണ് ഇപ്പോള്‍ അവര്‍ പറയുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിന് തുടര്‍ഭരണം നല്‍കിയപ്പോള്‍ സമനില തെറ്റിയവര്‍ സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍ അവസരം പാര്‍ത്തിരിക്കുകയാണ്.

ഇത്രകാലം അന്വേഷിച്ചിട്ടും സ്വര്‍ണം അയച്ചവരെയോ കൈപ്പറ്റിയവരെയോ കണ്ടെത്താന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു കഴിഞ്ഞില്ല. അന്വേഷണം ബിജെപി ബന്ധമുള്ളവരിലേക്ക് എത്തിയപ്പോള്‍ കേസ് അട്ടിമറിച്ചു.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ദുഷ്പ്രചാരവേല രാഷ്ട്രീയ ലക്ഷ്യത്തോടെയാണ്. മുഖ്യമന്ത്രിയെ നേരിടേണ്ടത് കരിങ്കൊടി കൊണ്ടല്ല, കരിങ്കല്ലു കൊണ്ടാണെന്നാണ് യുഡിഎഫ് നേതാവ് പറഞ്ഞത്. എന്നാല്‍, ഈ ഓരോ കരിങ്കല്ലും വാങ്ങി തിരിച്ചെറിയാന്‍ കഴിയുന്ന ജനതയാണ് കേരളത്തിലുള്ളത്. ഭൂരിപക്ഷം ഉള്ളിടത്തോളം എല്‍ഡിഎഫ് കേരളം ഭരിക്കും.

സമരത്തെ ഭയന്ന് ഒളിച്ചോടുന്നവരല്ല എല്‍ഡിഎഫ് സര്‍ക്കാര്‍. രാജ്യത്ത് കേട്ടുകേള്‍വിയില്ലാത്തവിധം ഒരു മുഖ്യമന്ത്രിയെ വിമാനത്തില്‍ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തെ അപലപിക്കാന്‍പോലും കോണ്‍ഗ്രസ് തയ്യാറായില്ല. അപസര്‍പ്പക കഥകളെ വെല്ലുന്ന കഥകളാണ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നതെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംരംഭകര്‍ക്കും ഗവേഷണങ്ങള്‍ക്കും നല്‍കിയ മികച്ച പിന്തുണ; പേറ്റന്റ്, ട്രേഡ് മാര്‍ക്ക്, ബൗദ്ധിക സ്വത്തവകാശം തുടങ്ങിയ മേഖലകളില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തി ദുബൈ

uae
  •  a month ago
No Image

ആത്മകഥയുമായി ബന്ധപ്പെട്ട് വന്ന വാര്‍ത്തകള്‍ വ്യാജം; ഡി.ജി.പിക്ക് പരാതി നല്‍കി ഇ.പി

Kerala
  •  a month ago
No Image

'രണ്ട് ഒപ്പും എന്റേത്, മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത് ഞാന്‍ തന്നെ'; വിശദീകരണവുമായി ടി വി പ്രശാന്തന്‍

Kerala
  •  a month ago
No Image

ഫീസ് വര്‍ദ്ധന: കേരള -കാലിക്കറ്റ് സര്‍വ്വകലാശാല ക്യാമ്പസുകളില്‍ നാളെ കെ.എസ്.യു പഠിപ്പുമുടക്ക്

Kerala
  •  a month ago
No Image

യു.എസിനെ ഞെട്ടിച്ച് വീണ്ടും ഹൂതികള്‍; യെമന്‍ തീരത്ത് യുദ്ധക്കപ്പലുകള്‍ ലക്ഷ്യമിട്ട് ആക്രമണം

International
  •  a month ago
No Image

ട്രംപ് സര്‍ക്കാറിന്റെ DOGE നെ നയിക്കാന്‍ മസ്‌ക്, ഒപ്പം വിവേക് രാമസ്വാമിയും

International
  •  a month ago
No Image

' എല്ലാം മാധ്യമങ്ങളുടെ മാനസിക ഗൂഢാലോചന'; ഇ.പി ജയരാജനെ പിന്തുണച്ച് എം.വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

'വീടുകള്‍ തകര്‍ക്കരുത്, അനധികൃതമെങ്കില്‍ നോട്ടിസ് നല്‍കാം;  സര്‍ക്കാര്‍ കോടതി ചമയേണ്ട ആവശ്യമില്ല' ബുള്‍ഡോസര്‍ രാജില്‍ രൂക്ഷ വിമര്‍ശനവുമായി സുപ്രിം കോടതി

National
  •  a month ago
No Image

പൊലിസിലെ ഉന്നത ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതി; കേസെടുക്കാനുള്ള ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

Kerala
  •  a month ago
No Image

ഫ്രാങ്ക്ഫര്‍ട്ടിലേക്കുള്ള ലുഫ്താന്‍സ വിമാനം ആകാശച്ചുഴിയില്‍ പെട്ടു; 11 യാത്രക്കാര്‍ക്ക് പരുക്ക്

International
  •  a month ago