HOME
DETAILS

സഊദി സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണോ? നിര്‍ബന്ധമായും ഈ മൊബൈല്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിയുക

  
Web Desk
May 10 2023 | 16:05 PM

here-are-five-saudi-government-mobile-apps-every-tourist-must-download
Here are five Saudi government mobile apps every tourist must download
സഊദി സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണോ? നിര്‍ബന്ധമായും ഈ മൊബൈല്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിയുക

സൗദി അറേബ്യയിലെ ടൂറിസം ഡിപ്പാര്‍ട്‌മെന്റിന്റെ കണക്കനുസരിച്ച് 2022ല്‍ മാത്രം രാജ്യത്ത് 16.5 ദശലക്ഷം ടൂറിസ്റ്റുകള്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. ഹജ്ജ്, ഉംറ മുതലായ വിശുദ്ധ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിനും, സന്ദര്‍ശനത്തിനും തൊഴില്‍തേടിയുമൊക്കെ നിരവധിപേര്‍ എത്തിച്ചേരുന്ന നാടാണ് സഊദി.

അതിനാല്‍ തന്നെ രാജ്യത്തേക്ക് എത്തുന്നതിനും വിസ സൗകര്യങ്ങള്‍, ഫ്‌ളൈറ്റ്, താമസം, ഗതാഗത സൗകര്യങ്ങള്‍ എന്നിവയേക്കുറിച്ച് അറിയുന്നതിനും വിവിധ ആധുനിക സൗകര്യങ്ങള്‍ ഇന്ന് ലഭ്യമാണ്. സന്ദര്‍ശകരുടെ ആവശ്യങ്ങള്‍ എളുപ്പത്തില്‍ നിറവേറ്റാനും സന്ദര്‍ശകര്‍ക്ക് ആവശ്യമായ സേവനങ്ങള്‍ പ്രധാനം ചെയ്യുന്നതിനുമായി സഊദിയുടെ ഔദ്യോഗിക മൊബൈല്‍ ആപ്ലിക്കേഷനുകള്‍ ഉള്‍പ്പെടെ നിരവധി ആപ്പുകള്‍ ലഭ്യമാണ്. അതിനാല്‍ തന്നെ സഊദിയിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നത് വളരെ ഉപയോഗപ്രദമായിരിക്കും.

1, വിസിറ്റ് സഊദി (Visit Saudi)

സഊദി ടൂറിസം അതോറിറ്റിയുടെ കീഴില്‍ പ്രവര്‍ത്തുക്കുന്ന ഒരു ആപ്ലിക്കേഷനാണ് വിസിറ്റ് സഊദി. രാജ്യത്തെ പ്രമുഖ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ സന്ദര്‍ശകര്‍ക്ക് പരിചയപ്പെടുത്താനും സന്ദര്‍ശകരുടെ മൊത്തം പ്ലാന്‍ രൂപപ്പെടുത്താനും ഈ ആപ്പ് ടൂറിസ്റ്റുകളെ സഹായിക്കുന്നു. വിസ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനും വിവിധ ടൂറിസ്റ്റ് പാക്കേജുകള്‍ ബുക്ക് ചെയ്യുന്നതിനും രാജ്യത്ത് നിലവില്‍ നടക്കുന്ന പ്രധാന പരിപാടികളെക്കുറിച്ച് സന്ദര്‍ശകര്‍ക്ക് അറിവ് നല്‍കുന്നതിനും ഈ ആപ്പ് സഹായകരമാകുന്നു.

വിസിറ്റ് സഊദി ആപ്പില്‍ ഇന്ററാക്ഷന്‍ മാപ്പും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ടൂറിസ്റ്റുകള്‍ക്ക് താമസ സൗകര്യം, മ്യൂസിയങ്ങള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കുകള്‍, ചരിത്ര സാമാരകങ്ങള്‍ മുതലായവ കണ്ടെത്താന്‍ സഹായകരമായ രീതിയില്‍ രൂപപ്പെടുത്തിയിട്ടുളളതാണ്.

2. അബ്‌ഷെര്‍ (absher)
സഈദി അറേബ്യയിലെ സര്‍ക്കാര്‍ തരത്തിലുളള നിരവധി സേവനങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന ഒരു ആപ്പാണിത്. സഊദി ആഭ്യന്തര മന്ത്രാലയമാണ് അബ്‌ഷെര്‍ ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. ആന്‍ഡ്രൊയിഡിലും, ഐഫോണിലും ഈ ആപ്പ് ഉപയോഗിക്കാം. വിസ നടപടികള്‍, വിസ നീട്ടുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍, ട്രാഫിക് നിയമലംഘനവുമായി ബന്ധപ്പെട്ട നടപടികള്‍, പൊലിസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കേറ്റ് മുതലായ സേവനങ്ങള്‍ക്കെല്ലാം ഈ ആപ്പ് ഉപയോഗിക്കാവുന്നതാണ്.

3. നുസുക്ക് ആപ്പ് (Nusuk)

സഊദിയില്‍ ഉംറ നിര്‍വഹിക്കാന്‍ പോകാന്‍ ഒരുങ്ങുന്ന സന്ദര്‍ശകര്‍ക്ക് ഉപയോഗപ്രദമായ ആപ്പാണ് നുസുക്ക്. ഉംറ പ്ലാന്‍ ചെയ്യാനും മക്കയിലും മദീനയിലും ഉംറ കര്‍മം നിര്‍വഹിക്കാന്‍ ആവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നതിനും ഈ ആപ്പ് സന്ദര്‍ശകരെ സഹായിക്കുന്നു. ലോകമെമ്പാടുമുളള തീര്‍ത്ഥാടകര്‍ക്ക് അവരുടെ ഉംറ കര്‍മം നന്നായി ആസൂത്രണം ചെയ്യാന്‍ ഈ ആപ്പ് സഹായിക്കുന്നു. ഇ-വിസ, ഫ്‌ളൈറ്റ് ബുക്ക് ചെയ്യല്‍, ഹോട്ടല്‍ ബുക്ക് ചെയ്യല്‍ മുതലായവക്കെല്ലാം ഈ ആപ്പ് തീര്‍ത്ഥാടകരെ സഹായിക്കും. കൂടാതെ ലൈസന്‍സുളള ദാതാക്കളില്‍ നിന്നും ഉംറ പാക്കേജുകള്‍ ബുക്ക് ചെയ്യാനും നുസുക്ക് ആപ്പ് സൗകര്യം ചെയ്യുന്നു.

4, റിയാദ് ബസ് ആപ്പ്( Riyadh Bus App)

ഈ വര്‍ഷം മാര്‍ച്ച് 19ന് റോയല്‍ കമ്മീഷന്‍ ഓഫ് റിയാദ് സിറ്റി റിയാദില്‍ പുതിയ ബസ് സര്‍വീസ് ആരംഭിച്ചിരുന്നു. ഈ ബസ് സര്‍വീസ് ശ്യംഖല അവതരിപ്പിക്കുന്നതിനോടൊപ്പം തന്നെ പൊതു ഗതാഗത സൗകര്യം ഉപയോഗിക്കുന്നവര്‍ക്ക് ഉപകാരപ്പെടുന്ന തരത്തില്‍ ഒരു ആപ്ലിക്കേഷനും ഇവര്‍ പുറത്തിറക്കിയിട്ടുണ്ട്. റിയാദ് ബസ് എന്നറിയപ്പെടുന്ന ഈ ആപ്പ് ആന്‍ഡ്രൊയിഡിലും ഐ ഫോണിലും ഉപയോഗിക്കാം. ബസ് ടിക്കറ്റ് എടുക്കാനും ബസ് കാര്‍ഡ് പര്‍ച്ചേസ് ചെയ്യാനും ബസ് ഷെഡ്യൂള്‍, റൂട്ട് എന്നിവയേക്കുറിച്ച് അറിയാനും ഈ ആപ്പ് സഹായകരമാണ്.

5. നജിം ആപ്പ് (Najm)

സഊദി സെന്‍ട്രല്‍ ബാങ്കും ജനറല്‍ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ട്രാഫിക്കും ചേര്‍ന്ന് നടത്തുന്ന ഒരു ഇന്‍ഷുറന്‍സ് ദാതാവാണ് നജിം. സഊദിയില്‍ ഒരു ആക്‌സിഡന്റില്‍ നിങ്ങള്‍ പെടുകയാണെങ്കില്‍ നജിം ഡ്രൈവര്‍മാരെ അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ പ്രാപ്തരാക്കുകയും, ഇന്‍ഷുറന്‍സുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്യുന്നു. കൂടാതെ ആപ്പ് അപകടം നടന്ന ലൊക്കേഷന്‍ രേഖപ്പെടുത്തുകയും അത് വഴി നജിം ഏജന്റിന് അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ അവസരമൊരുക്കുകയും ചെയ്യുന്നു.

Content Highlights: Here are five Saudi government mobile apps every tourist must download
സഊദി സന്ദര്‍ശിക്കാന്‍ പദ്ധതിയിടുകയാണോ? നിര്‍ബന്ധമായും ഈ മൊബൈല്‍ ആപ്ലിക്കേഷനുകളെക്കുറിച്ച് അറിയുക


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാനന്തവാടി ജില്ലാ ആശുപത്രിയുടെ പേര് മെഡിക്കൽ കോളജ് എന്നാക്കി; പക്ഷേ ​ഗുണം ഒന്നുമില്ല; ക്രിട്ടിക്കലായ രോ​ഗികൾ ചികിത്സയ്ക്ക് ചുരമിറങ്ങുക തന്നെ വേണം

Kerala
  •  2 minutes ago
No Image

ആവശ്യത്തിന് ഡോക്ടര്‍മാരില്ല, ജീവൻരക്ഷാ മരുന്നുകള്‍ ഇല്ല, മെഡിക്കല്‍ ഉപകരണങ്ങള്‍ പലതും പ്രവര്‍ത്തനരഹിതം; സർക്കാർ അവ​ഗണനയിൽ തളർന്ന് പരിയാരം

Kerala
  •  10 minutes ago
No Image

ടിക്കറ്റ് റദ്ദാക്കല്‍: ക്ലറിക്കല്‍ നിരക്ക് കുറയ്ക്കാന്‍ റെയില്‍വേ; തീരുമാനം ഏറ്റവും ​ഗുണം ചെയ്യുക വെയിറ്റിങ് ലിസ്റ്റ് യാത്രക്കാര്‍ക്ക്

National
  •  19 minutes ago
No Image

300 വര്‍ഷം പഴക്കമുള്ള ദര്‍ഗ തകര്‍ത്തു; ഗുജറാത്ത് മുനിസിപ്പാലിറ്റിക്ക് ഹൈക്കോടതി നോട്ടീസ്; ധൃതിപിടിച്ച് ദര്‍ഗ പൊളിച്ചതില്‍ കോടതിയുടെ വിമര്‍ശനം | Bulldozer Raj

National
  •  24 minutes ago
No Image

ലാൻഡ് ഫോണിന് വിട; കെ.എസ്.ആർ.ടി.സിയിൽ  മൊബൈൽ ബെല്ലടിച്ചു തുടങ്ങി

Kerala
  •  27 minutes ago
No Image

പൊലിസ് സ്റ്റേഷനുകളിലെ റൗഡി പട്ടിക പരസ്യമായി പ്രദർശിപ്പിക്കാനുള്ളതല്ല; പരസ്യ പ്രദർശനം സ്വകാര്യത ലംഘനം; ഹൈക്കോടതി

Kerala
  •  31 minutes ago
No Image

മലബാറിൽ ഇക്കുറിയും പ്ലസ് വൺ സീറ്റ് ക്ഷാമം; 11,633 വിദ്യാർഥികൾ പുറത്തായേക്കും

Kerala
  •  39 minutes ago
No Image

വി.എസിന്റെ ആരോ​ഗ്യനില അതീവ ഗുരുതരമായി തുടരുന്നു

Kerala
  •  2 hours ago
No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago