ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടിക: ആറാം സ്ഥാനത്ത് കുവൈത്ത്; ഗൾഫ് രാജ്യങ്ങളിൽ ഒന്നാമത് ഒമാൻ
കുവൈത്ത് സിറ്റി: ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്തെത്തി കുവൈത്ത്. ഗാല്ലപ്പ് 2025ന്റെ ആഗോള സുരക്ഷാ റിപ്പോർട്ടിലാണ് നോർവേ, ഹോങ്കോങ് തുടങ്ങിയ രാജ്യങ്ങൾക്കൊപ്പം കുവൈത്തും ഇടം നേടിയത്.
ലോകമെമ്പാടുമുള്ള 144 രാജ്യങ്ങളിലെ 1,44,000-ത്തിലധികം ആളുകൾക്കിടയിൽ നടത്തിയ സർവേക്ക് ശേഷമാണ് ഗാല്ലപ്പ് റിപ്പോർട്ട് തയ്യാറാക്കിയത്. പട്ടിക പ്രകാരം, സുരക്ഷയിൽ ഒന്നാം സ്ഥാനത്ത് സിംഗപ്പൂരും, രണ്ടാം സ്ഥാനത്ത് താജിക്കിസ്ഥാനുമാണ്.
അറബ് ലോകത്ത് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിൽ ഒമാൻ ഒന്നാം സ്ഥാനത്തും, സഊദി അറേബ്യ രണ്ടാം സ്ഥാനത്തും, കുവൈത്ത് മൂന്നാം സ്ഥാനത്തും എത്തി. ഏഷ്യൻ രാജ്യങ്ങളായ ചൈന, യുഎഇ എന്നിവയും ഉയർന്ന റാങ്കിങ് നേടിയിട്ടുണ്ട്.
രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് വിശ്വസിക്കുന്ന ആളുകളുടെ എണ്ണം അടിസ്ഥാനമാക്കിയാണ് ഗാല്ലപ്പ് റാങ്കിങ് നിർണ്ണയിക്കുന്നത്. പട്ടികയിൽ ആദ്യ സ്ഥാനങ്ങളെല്ലാം ഏഷ്യൻ, മിഡിൽ ഈസ്റ്റ് രാജ്യങ്ങൾ കെെയടക്കിയപ്പോൾ യൂറോപ്പിൽ നിന്ന് നോർവേ മാത്രമാണ് ആദ്യ പത്തിൽ ഇടം നേടിയ ഏക രാജ്യം.
അതേസമയം, ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യമായി റാങ്ക് ചെയ്യപ്പെട്ടത് ദക്ഷിണാഫ്രിക്കയാണ്. വ്യാപകമായ കുറ്റകൃത്യങ്ങളും ദുർബലമായ നിയമ നിർവ്വഹണ സംവിധാനവുമാണ് ഇതിന് കാരണം. ചിലി, ഇക്വഡോർ തുടങ്ങിയ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളും ഏറ്റവും സുരക്ഷയില്ലാത്ത രാജ്യങ്ങളഉടെ പട്ടികയിലുണ്ട്.
ഏറ്റവും സുരക്ഷിതമായ 10 രാജ്യങ്ങൾ
സിംഗപ്പൂർ - 98%
താജിക്കിസ്ഥാൻ - 95%
ചൈന - 94%
ഒമാൻ - 94%
സൗദി അറേബ്യ - 93%
ഹോങ്കോംഗ് SAR - 91%
കുവൈറ്റ് - 91%
നോർവേ - 91%
ബഹ്റൈൻ - 90%
യുഎഇ - 90%
ഏറ്റവും സുരക്ഷിതമല്ലാത്ത 10 രാജ്യങ്ങൾ
ദക്ഷിണാഫ്രിക്ക - 33%
ലെസോത്തോ - 34%
ബോട്സ്വാന - 34%
ലൈബീരിയ - 37%
ഇക്വഡോർ - 38%
ചിലി - 39%
സിംബാബ്‌വെ - 40%
ഈശ്വതിനി - 40%
മ്യാൻമർ - 41%
ചാഡ് - 41%
kuwait has been ranked as the sixth safest country globally, alongside norway and hong kong, in gallup's 2025 global safety report. the ranking is based on residents' perceptions of safety while walking alone at night.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."