HOME
DETAILS

ടി.പി കേസ് പ്രതികള്‍ക്കായി അസാധാരണ നീക്കം; പ്രതികളെ വിട്ടയക്കുന്നതില്‍ സുരക്ഷാപ്രശ്‌നമുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന്‌ ജയില്‍ സൂപ്രണ്ടുമാര്‍ക്ക് കത്ത്

  
Web Desk
October 28, 2025 | 5:48 AM

tp-chandrasekharan-murder-case-security-review-letter-prison-department

തിരുവനന്തപുരം: ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്കായി അസാധാരണ നീക്കവുമായി ജയില്‍ വകുപ്പ്. ടിപി വധക്കേസിലെ പ്രതികളെ വിടുതല്‍ ചെയ്യുന്നതില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാപ്രശ്‌നങ്ങളുണ്ടോയെന്ന് ചോദിച്ച് ജയില്‍ ആസ്ഥാനത്ത് നിന്ന് കത്ത് അയച്ചു. എല്ലാ ജയില്‍ സൂപ്രണ്ടുമാര്‍ക്കുമാണ് കത്തയച്ചിരിക്കുന്നത്. 

എന്നാല്‍, പ്രതികളെ ജയിലില്‍ നിന്ന് എന്നന്നേക്കുമായി വിട്ടയക്കുന്നതിനാണോ അതോ പരോള്‍ നല്‍കുന്നതില്‍ ആണോ എന്ന് കത്തില്‍ വ്യക്തമാക്കിയിട്ടില്ല. 

അതേസമയം, ഇക്കാര്യത്തില്‍ വിശദീകരണവുമായി ജയില്‍ എ.ഡി.ജി.പി രംഗത്തെത്തി. കത്തില്‍ അസ്വഭാവികതയില്ലെന്നും പ്രതികളെ വിട്ടയക്കാനുള്ള കത്തല്ലെന്നും എ.ഡി.ജി.പി ബല്‍റാംകുമാര്‍ ഉപധ്യായ വ്യക്തമാക്കി. 

മഹാരി ഇരട്ടക്കൊല കേസിലെ പ്രതികളെ നേരത്തെ വെറുതേ വിട്ടിരുന്നു. ഈ കേസിലെ പ്രതികളില്‍ മൂന്നുപേര്‍ ടി.പി കേസിലും പ്രതികളാണ്. അതേസമയം, ടി.പി കേസിലെ പ്രതികളെ 20 വര്‍ഷത്തേക്ക് വിട്ടയക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് ഇവര്‍ പരോളിലിറങ്ങുമ്പോള്‍ സുരക്ഷാ പ്രശ്‌നമുണ്ടോയെന്ന് അന്വേഷിച്ച് കത്ത് അയച്ചതെന്നാണ് വിശദീകരണം. 

 

 

English Summary: In an unusual move, the Kerala Prison Department has sent letters to all jail superintendents asking whether there are any security concerns related to the release of convicts in the T.P. Chandrasekharan murder case. The letter, issued from the prison headquarters, does not clarify whether it pertains to permanent release or parole.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുത്തനത്താണിയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് ദമ്പതികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

കാണുമ്പോൾ സാധാരണ ക്യുആർ കോഡായി തോന്നാം; എന്നാൽ സ്കാൻ ചെയ്താൽ പണി കിട്ടും; 'ക്യൂആർ ഫിഷിംഗ്' തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ദുബൈ

uae
  •  2 hours ago
No Image

സഊദി വിഷൻ വൻ വിജയത്തിലേക്ക്; 85 ശതമാനവും പൂർത്തിയായി

Saudi-arabia
  •  3 hours ago
No Image

പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  3 hours ago
No Image

യുഎഇക്കാർക്ക് ആശ്വാസം; നവംബറിൽ പെട്രോൾ - ഡീസൽ വില കുറയാൻ സാധ്യത

uae
  •  3 hours ago
No Image

ശബരിമല സ്വര്‍ണക്കൊള്ള: മുരാരി ബാബുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala
  •  4 hours ago
No Image

വഖഫ് രജിസ്‌ട്രേഷന്‍: സമസ്തയുടെ ഹരജി ഇന്ന് സുപ്രിം കോടതി പരിഗണിക്കും

Kerala
  •  5 hours ago
No Image

ഡിജിറ്റൽ തട്ടിപ്പ് കേസുകൾ സി.ബി.ഐക്ക് വിടുമെന്ന് സുപ്രിംകോടതി; സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നോട്ടിസ്

National
  •  6 hours ago
No Image

എസ്.ഐ.ആർ: ആവശ്യങ്ങൾ അംഗീകരിച്ചില്ല; ആശങ്കയിൽ കേരളം; 2.78 കോടി പേർ ഫോം പൂരിപ്പിച്ച് നൽകണം; ഏതൊക്കെ രേഖകള്‍ പരിഗണിക്കും

Kerala
  •  6 hours ago
No Image

ബിഹാറില്‍ അങ്കത്തിനൊരുങ്ങി മഹാസഖ്യം; പ്രകടന പത്രിക ഇന്ന് പുറത്തിറക്കും; ഐക്യ റാലിക്കായി ഇന്‍ഡ്യ  

National
  •  6 hours ago