ബാങ്കിൽ നിന്ന് പണം പിൻവലിച്ചിറങ്ങിയ സ്ത്രീയെ കബളിപ്പിച്ച് 1,95,000 ദിർഹം കവർന്നു; പ്രതികൾ പിടിയിൽ
ഫുജൈറ: ബാങ്ക് ഉപഭോക്താക്കളിൽ നിന്ന് പണം മോഷ്ടിക്കുന്ന സംഘത്തെ ഫുജൈറ പൊലിസ് പിടികൂടി. വ്യാഴാഴ്ച (2025 ഒക്ടോബർ 23) രാവിലെയാണ് കേസിന് ആസ്പദമായ സംഭവം. ബാങ്കിൽ നിന്ന് 1,95,000 ദിർഹം (Dh195,000) പിൻവലിച്ച് മടങ്ങുന്ന ഒരു സ്ത്രീയാണ് കവർച്ചയ്ക്ക് ഇരയായത്. 10:50-ന് ഓപ്പറേഷൻസ് റൂമിൽ മോഷണത്തെക്കുറിച്ചുള്ള വിവരം ലഭിച്ച ഉടൻ പൊലിസ് നടപടികൾ ആരംഭിച്ചു.
സംഭവസ്ഥലത്തെത്തിയ അന്വേഷണ സംഘം മോഷണം നടന്ന രീതി വിലയിരുത്തി. കാറിന്റെ പിൻ ടയറിന് തകരാറുണ്ടെന്ന് പറഞ്ഞ് സംഘം സ്ത്രീയെ കബളിപ്പിച്ചു. തുടർന്ന്, ഇത് പരിശോധിക്കാൻ അവർ പുറത്തിറങ്ങിയപ്പോൾ, പ്രതികളിലൊരാൾ കാറിന്റെ മറുഭാഗത്തെ ഡോർ തുറന്ന് പണം മോഷ്ടിച്ച് അതിവേഗം രക്ഷപ്പെട്ടു.
വിവരം ലഭിച്ചയുടൻ കുറ്റവാളികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം പരിശോധനകൾ ആരംഭിച്ചു. മണിക്കൂറുകൾക്കകം തന്നെ ഉദ്യോഗസ്ഥർ പ്രതികളെ തിരിച്ചറിഞ്ഞു. ഇവർ മറ്റൊരു എമിറേറ്റിൽ സമാനമായ കേസുകളിൽ പ്രതികളാണെന്ന് കണ്ടെത്തി.
തുടർന്ന് ഷാർജ പൊലിസുമായി സഹകരിച്ച് പ്രവർത്തിച്ച ഫുജൈറ പൊലിസ് പ്രതികളെ അറസ്റ്റ് ചെയ്തു. കൂടുതൽ, നടപടികൾക്കായി പ്രതികളെ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
ബാങ്കുകളിൽ നിന്ന് പണവുമായി പോകുമ്പോൾ അതീവ ജാഗ്രത പാലിക്കണം. അപരിചിതരുമായി ഇടപഴകുന്നത് ഒഴിവാക്കണം. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ അറിയിക്കണം ഫുജൈറ പൊലിസ് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.
The Fujairah Police have apprehended a gang of thieves who stole Dh195,000 from a bank customer. The incident occurred on Thursday morning, October 23, 2025
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."