HOME
DETAILS

ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സഊദി; നിയമലംഘകർക്ക് പിഴയും, വാഹനം പിടിച്ചെടുക്കലുമടക്കം കനത്ത ശിക്ഷകൾ

  
October 28, 2025 | 7:02 AM

saudi arabia tightens regulations on taxi services

സഊദി അറേബ്യ: ടാക്സി സേവനമേഖലയിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സഊദി. പ്രാദേശിക മാധ്യമങ്ങളാണ് സഊദി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുടെ (TGA) തീരുമാനം റിപ്പോർട്ട് ചെയ്തത്.

ടാക്സി നിയമങ്ങൾ കർശനമാക്കി സഊദി TGA

പൊതു ടാക്സി, എയർപോർട്ട് ടാക്സി മേഖലകളിൽ പ്രവർത്തിക്കുന്ന ലൈസൻസുള്ള വ്യക്തിഗത സേവന ദാതാക്കൾക്ക് ബാധകമാകുന്ന പുതിയ നിയമങ്ങളും ചട്ടങ്ങളുമാണ് TGA പ്രഖ്യാപിച്ചിട്ടുള്ളത്.

ഈ പുതിയ നിയന്ത്രണങ്ങൾ പ്രകാരം, മേഖലയിലെ വീഴ്ചകൾക്ക് കൂടുതൽ കർശനമായ പിഴ ഉൾപ്പെടെയുള്ള ശിക്ഷാ നടപടികൾ ഏർപ്പെടുത്തിയിട്ടുണ്ട്. പുതിയ നിയമങ്ങൾ അനുസരിച്ച് നിയമലംഘകർക്ക് 1600 റിയാൽ വരെ പിഴ ചുമത്തപ്പെടാം. കൂടാതെ, നിയമം ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കാനും, അഞ്ച് മാസത്തേക്ക് വരെ ലൈസൻസ് റദ്ദ് ചെയ്യാനും വ്യവസ്ഥയുണ്ട്. നിയമലംഘനങ്ങൾ ആവർത്തിക്കുന്ന പ്രവാസികളെ നാടുകടത്തുന്നതിനുള്ള വ്യവസ്ഥകളും നിയമത്തിൽ വ്യക്തമാക്കുന്നു.

വലിയ നിയമലംഘനങ്ങളും ശിക്ഷകളും

  • പ്രൊഫഷണൽ ഡ്രൈവർ കാർഡ് ഇല്ലാതെ വാഹനമോടിക്കുക.
  • കാലാവധി അവസാനിച്ചതോ, റദ്ദ് ചെയ്യപ്പെട്ടതോ ആയ പ്രൊഫഷണൽ ഡ്രൈവർ കാർഡ് ഉപയോഗിച്ച് വാഹനമോടിക്കുക.
  • അംഗീകൃത നിരക്കുകൾ അടിസ്ഥാനമാക്കി ടാക്സി ചാർജ് ഇടാക്കാതിരിക്കുക.
  • വാഹനങ്ങളുടെയും ഡ്രൈവറുടെയും ശുചിത്വത്തിൽ വീഴ്ച വരുത്തുക.
  • ഔദ്യോഗിക യൂണിഫോം ധരിക്കുന്നതിൽ വീഴ്ച വരുത്തുക.

ചെറിയ നിയമലംഘനങ്ങളും പിഴയും

  • പ്രൊഫഷണൽ ഡ്രൈവർ കാർഡ് പുതുക്കാതിരിക്കുക.
  • അധികൃതർക്ക് ആവശ്യമായ വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുക.
  • ഔദ്യോഗിക രേഖകൾ ഹാജരാക്കാതിരിക്കുക.
  • വാഹനങ്ങളിൽ ‘പുകവലി പാടില്ല’ എന്ന സെെൻ ബോർഡ് സ്ഥാപിക്കാതിരിക്കുക.
  • യാത്രക്കാർ വാഹനത്തിൽ മറന്നുവക്കുന്നതോ, കളഞ്ഞു പോയതോ ആയ വസ്തുക്കൾ മടക്കി നൽകുന്നതിൽ വീഴ്ച വരുത്തുക.
  • ഭിന്നശേഷിക്കാരായ യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തുക.

ഇത്തരം നിയമ ലംഘനങ്ങൾക്ക് 50 റിയാൽ മുതൽ 1600 റിയാൽ വരെ പിഴ ഈടാക്കും. നിയമ ലംഘനം ആവർത്തിച്ചാൽ അഞ്ച് ഇരട്ടി വരെ പിഴ ചുമത്താനുള്ള വ്യവസ്ഥയും പുതിയ നിയമത്തിലുണ്ട്.

The Transport General Authority (TGA) in Saudi Arabia has introduced new regulations to govern the taxi industry. According to recent reports, these rules aim to enhance the quality and safety of taxi services.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആശുപത്രിയിലേക്ക് ചുവടുവെച്ച് കെ.എസ്.ആർ.ടി.സി; ജീവനക്കാർക്കും പൊതുജനങ്ങൾക്കും സേവനം

Kerala
  •  a day ago
No Image

പ്രധാനമന്ത്രി ഇന്ന് കൊച്ചിയിൽ; തെരഞ്ഞെടുപ്പ് കൺവൻഷനും കേന്ദ്രപദ്ധതികളുടെ ഉദ്ഘാടനവും നടത്തും

Kerala
  •  a day ago
No Image

കെ.ആർ ജയാനന്ദയുടെ സ്ഥാനാർഥിത്വം; മഞ്ചേശ്വരത്ത് സിപിഎമ്മിൽ എതിർപ്പ്, പരാതിയുമായി ഡി.വൈ.എഫ്.ഐ കമ്മിറ്റികൾ

Kerala
  •  a day ago
No Image

അടുക്കള യുദ്ധം; പ്രകൃതിവാതക വിതരണം നിയന്ത്രിക്കാൻ അവശ്യവസ്തു നിയമം ബാധകമാക്കി കേന്ദ്രം, ഗാർഹിക, ഗതാഗത ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന

Kerala
  •  a day ago
No Image

എല്‍.ഡി.എഫില്‍ ഇലപൊഴിയും കാലം; അക്കരപ്പച്ചതേടി സി.പി.എം, സി.പി.ഐ നേതാക്കള്‍

Kerala
  •  a day ago
No Image

ഇസ്‌റാഈലിൽ തീമഴ പെയ്യിച്ച് ഇറാൻ ആക്രമണം; ടെൽ അവീവിലും ജെറുസലേമിലും മിസൈൽ ആക്രമണം 

International
  •  a day ago
No Image

കുവൈത്തിൽ ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചു; അഞ്ചു ദിവസം വരെ ലഭിക്കും

Kuwait
  •  a day ago
No Image

പശ്ചിമേഷ്യയിൽ നടക്കുന്ന സംഘർഷങ്ങളുടെ ഒരേയൊരു വിജയി റഷ്യ: യൂറോപ്യൻ മേധാവി അന്റോണിയോ കോസ്റ്റ

International
  •  2 days ago
No Image

എസ്.ഐ.ആർ; പശ്ചിമ ബംഗാളിൽ അപലേറ്റ് ട്രെബ്യുണലുകൾ രൂപവൽക്കരിക്കണം; നിർദേശവുമായി സുപ്രീം കോടതി 

National
  •  2 days ago
No Image

ഇന്ത്യയുടെ അടുത്ത ടി-20 ക്യാപ്റ്റൻ അവനായിരിക്കും: കൈഫ്

Cricket
  •  2 days ago