അറ്റകുറ്റപ്പണികള്‍ക്കായി മൂലമറ്റം പവര്‍ ഹൗസ് ഒരു മാസത്തേയ്ക്ക് അടയ്ക്കുന്നു; വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി
ഇടുക്കി: മൂലമറ്റം പവര്‍ഹൗസ് അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടയ്ക്കുന്നു. ഡിസംബര്‍ 10 വരെയാണ് അടച്ചിടുക.ബട്ടര്‍ഫ്‌ലൈ വാല്‍വിനും മീന്‍ഇല്ലന്‍ വാല്‍വിനും നേരിയ തോതിലുള്ള പ്രശ്‌നങ്ങളുണ്ട്. അത് വലിയ രീതിയില്‍ പ്രശ്‌നങ്ങളാകുന്നതിന് മുമ്പ് അടച്ചിടുക എന്നുള്ളതാണ് കെഎസ്ഇബിയുടെ തീരുമാനം. ഇത് മുന്നില്‍ കണ്ടുകൊണ്ട് തന്നെ പഞ്ചാബ്, മധ്യപ്രദേശ്, ഡല്‍ഹി പോലുള്ള സംസ്ഥാനങ്ങള്‍ക്ക് നമ്മള്‍ വൈദ്യുതി വിറ്റിട്ടുണ്ട്. പ്രതിസന്ധി ഉണ്ടാകേണ്ട അല്ലെങ്കില്‍ അതിന് സാധ്യതയുള്ള മാസങ്ങളില്‍ അഞ്ച് ശതമാനം അധികം വൈദ്യുതിയോടു കൂടി തിരിച്ചു നല്‍കാം എന്ന കരാറിലാണ് ഈ വൈദ്യുതി വില്‍പ്പന നടത്തിയിട്ടുള്ളത് എന്നുള്ളതാണ് കെഎസ്ഇബി പറയുന്നത്.
അതേസമയം നിലവിലെ വൈദ്യുതി ഉപഭോഗം അനുസരിച്ച് പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി അറിയിച്ചു. പ്രതിസന്ധി ഉണ്ടാകുന്ന് സാഹചര്യം വന്നാല്‍ നേരത്തെ വൈദ്യുതി വിറ്റ സംസ്ഥാനങ്ങളില്‍ നിന്ന് അധിക വൈദ്യുതി എത്തുന്നതോടുകൂടി അതും പരിഹരിക്കപ്പെടും. ഇതിന് മറ്റൊരു പ്രശ്‌നമായി നിലനില്‍ക്കുന്നത് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പാണ്. നിലവില്‍ 2385 അടി വെള്ളമാണ് അവിടെ ഉള്ളത്. അതായത് 80 ശതമാനത്തിന് മുകളില്‍ ജലനിരപ്പ് അവിടെയുണ്ട്. മഴ തുടര്‍ന്നിട്ടുണ്ടെങ്കില്‍ ആ ജലനിരപ്പ് കൂടും എന്നുള്ള സാഹചര്യം കൂടിയുണ്ട്.
പക്ഷേ നവംബര്‍ മാസം എന്ന് പറയുന്ന സാധാരണ ഗതിയില്‍ മഴ കുറഞ്ഞ് നില്‍ക്കുന്ന സമയമായതുകൊണ്ട് പ്രതിസന്ധിയിലേക്ക് പോകാനുള്ള സാധ്യതയില്ലെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തലുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."