പാലക്കാട് സ്പിരിറ്റ് വേട്ട; സി.പി.എം ലോക്കല്‍ സെക്രട്ടറി അറസ്റ്റില്‍
പാലക്കാട്: പാലക്കാട് ചിറ്റൂര്‍ കമ്പാലത്തറയില്‍ വന്‍ സ്പിരിറ്റ് വേട്ട. സ്വകാര്യ വ്യക്തിയുടെ വീട്ടില്‍ നിന്നും 1260 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി അറസ്റ്റില്‍. പെരുമാട്ടി ലോക്കല്‍ സെക്രട്ടറി ഹരിദാസനെയാണ് പൊലിസ് പിടികൂടിയത്.
രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലിസും ഡാന്‍സാഫ് സംഘവും ചേര്‍ന്ന് ഇന്നലെ വൈകീട്ടാണ് മീനാക്ഷിപുരം സര്‍ക്കാര്‍ പതിയില്‍ കണ്ണയ്യന്റെ വീട്ടില്‍ നിന്നും സ്പിരിറ്റ് കണ്ടെടുത്തത്. 36 കന്നാസുകളിലായാണ് 1260 ലിറ്റര്‍ സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ഹരിദാസനും ഉദയന്‍ എന്നയാളും ചേര്‍ന്നാണ് സ്പിരിറ്റ് കണ്ണയ്യനെ സൂക്ഷിക്കാന്‍ ഏല്‍പ്പിച്ചതെന്നാണ് മൊഴി. കേസെടുത്തതിന് പിന്നാലെ ഉദയനും ഹരിദാസനും ഒളിവില്‍ പോയിരുന്നു.
English Summary: A major spirit (illicit liquor) raid took place in Chittur, Kambalathara, Palakkad. Police seized 1,260 liters of spirit stored in 36 cans from the house of a private individual named Kannaiyan. Based on confidential information, the police and excise enforcement (DANSAF) team conducted the raid on Monday evening. Following the investigation, Haridas, the CPM Perumatti local secretary, was arrested in connection with the case.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."