HOME
DETAILS

'80:20 ല്‍ യു.ഡി.എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായം'; തന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത വ്യാജമെന്നും വി.ഡി സതീശന്‍

  
backup
June 15, 2021 | 10:29 AM

kerala-vd-satheeshan-fb-post-8020-2021

തിരുവനന്തപുരം: ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലെ 80:20 അനുപാതവുമായി ബന്ധപ്പെട്ട് നിലപാട് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം താന്‍ പറഞ്ഞതായി പ്രചരിക്കുന്ന വാര്‍ത്ത വ്യാജമാണെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ഇക്കാര്യത്തില്‍ യു.ഡി.എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണരൂപം

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുമായി ബന്ധപ്പെട്ട് 80:20 അനുപാതം നിലനിര്‍ത്തണമെന്ന അഭിപ്രായം ഞാന്‍ പറഞ്ഞതായി ഒരു വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ ചിലര്‍ തെറ്റായി പ്രചരിപ്പിക്കുന്നുണ്ട്.
ഇക്കാര്യത്തെ സംബന്ധിച്ച് യു ഡി എഫിലെ എല്ലാ കക്ഷികള്‍ക്കും ഒരേ അഭിപ്രായമാണ്. മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗത്തിലും ഞങ്ങളെല്ലാം ഒരേ അഭിപ്രായമാണ് പറഞ്ഞത്. 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കിയതാണ്.
ഞങ്ങളുടെ നിര്‍ദ്ദേശങ്ങള്‍:-
1.സച്ചാര്‍ കമ്മറ്റിയുടെയും പാലൊളി കമ്മറ്റിയുടെയും നിര്‍ദ്ദേശപ്രകാരം നിലവില്‍ മൂന്ന് ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ( മുസ്ലീം, ലത്തീന്‍ ക്രിസ്ത്യന്‍, പരിവര്‍ത്തിത ക്രിസ്ത്യന്‍ ) നല്‍കി വരുന്ന സ്‌കോളര്‍ഷിപ്പുകള്‍ തുടരുക.
2. ന്യൂനപക്ഷ വെല്‍ഫയര്‍ സ്‌കീമുണ്ടാക്കി 1992 ലെ മൈനോറിറ്റീസ് ആക്ട് പ്രകാരം നോട്ടിഫൈ ചെയ്ത ന്യൂനപക്ഷ സമുദായങ്ങളിലെ കുട്ടികള്‍ക്ക് ജനസംഖ്യാനുപാതികമായി സ്‌കോളര്‍ഷിപ്പുകള്‍ വിതരണം നടത്തുക.
ഈ അഭിപ്രായം എല്ലാ സമുദായ നേതാക്കള്‍ക്കും സ്വീകാര്യമാണ് എന്ന് ഞങ്ങള്‍ കരുതുന്നു. ഇത് സംബന്ധിച്ച് സര്‍വ്വകക്ഷി യോഗം കഴിഞ്ഞ് പത്രസമ്മേളനം നടത്തി കാര്യങ്ങള്‍ വിശദമാക്കിയിട്ടുള്ളതാണ്. ഒരഭിപ്രായ വ്യത്യാസവും ആരും ഇതുവരെ പറഞ്ഞിട്ടുമില്ല.
വസ്തുതകള്‍ ഇതായിരിക്കേ ദിവസങ്ങള്‍ക്ക് മുമ്പെടുത്ത ഒരു തീരുമാനത്തെ സംബന്ധിച്ച് തെറ്റിദ്ധാരണ പരത്തുന്നത് മന:പൂര്‍വ്വമാണ്. ക്രൈസ്തവ- മുസ്‌ലിം സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കി സമുദായ മൈത്രി തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ കേരളത്തില്‍ വിലപ്പോവില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടോൾ കുടിശ്ശികയുണ്ടോ? ഇനി ആർടിഒ സേവനങ്ങൾ ലഭിക്കില്ല; നിയമം കർശനമാക്കി കേന്ദ്രം

National
  •  13 hours ago
No Image

ഗുജറാത്തിൽ 75 വർഷം പഴക്കമുള്ള ടാങ്ക് പൊളിക്കൽ കഠിനം; 21 കോടി ചെലവഴിച്ച് നിർമ്മിച്ച ജലസംഭരണി ഉദ്ഘാടനത്തിന് മുമ്പ് തകർന്നു വീണു

National
  •  13 hours ago
No Image

ഡേറ്റിംഗ് ആപ്പ് വഴി ഹണിട്രാപ്പ്: സർക്കാർ ഉദ്യോഗസ്ഥനെ മർദിച്ച് പണം കവർന്ന രണ്ടുപേർ പിടിയിൽ

Kerala
  •  14 hours ago
No Image

ദുബൈയിലെ സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ; മൂന്നാഴ്ചക്കിടെ ഗ്രാമിന് കൂടിയത് 50 ദിർഹം

uae
  •  14 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള: എ. പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വിധി നാളെ; ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ഒരു കേസിൽ ജാമ്യം

Kerala
  •  14 hours ago
No Image

35,000 ​ഗാഡ്ജെറ്റുകളും മൂവായിരം പാസ്പോർട്ടുകളും; ദുബൈയിലെ ടാക്സികളിൽ യാത്രക്കാർ മറന്നുപോയ വസ്തുക്കളുടെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവിട്ട് ആർടിഎ

uae
  •  14 hours ago
No Image

ലോകകപ്പിൽ ഓസ്‌ട്രേലിയൻ കൊടുങ്കാറ്റ്; ചരിത്രം സൃഷ്ടിച്ച് 18കാരൻ

Cricket
  •  15 hours ago
No Image

ജസ്രയില്‍ ബഹ്‌റൈനിന്റെ ഏറ്റവും വലിയ വൈദ്യുതി ട്രാന്‍സ്ഫര്‍ സ്റ്റേഷന്‍ ഉദ്ഘാടനം

bahrain
  •  15 hours ago
No Image

കോഴിക്കോട് ബൈക്ക് യാത്രികനെ തടഞ്ഞുനിർത്തി ഒൻപത് ലക്ഷം രൂപ കവർന്നു; പൊലിസ് അന്വേഷണം ആരംഭിച്ചു

Kerala
  •  15 hours ago
No Image

'ബോർഡ് ഓഫ് പീസിൽ' യുഎഇയും അം​ഗമാകും; ട്രംപിന്റെ ക്ഷണം സ്വീകരിച്ച് പ്രസിഡന്റ് ശൈഖ് മുഹമ്മദ്

uae
  •  15 hours ago