വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവം; കരാറുകാരന് കസ്റ്റഡിയില്‍
കോഴിക്കോട്: വൈദ്യുതി പോസ്റ്റ് വീണ് യുവാവ് മരിച്ച സംഭവത്തില്‍ നടപടി. കെ.എസ്.ഇ.ബി കരാറുകാരന് ബേപ്പൂര്‍ സ്വദേശി ആലിക്കോയ പൊലിസ് കസ്റ്റഡിയില്‍. ആലിക്കോയക്കെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തിരുന്നു.
മുന്നറിയിപ്പില്ലാതെ വൈദ്യൂതി പോസ്റ്റ് മാറ്റുന്നതിനിടെ നടുവട്ടത്ത് വൈദ്യുതി പോസ്റ്റ് മറിഞ്ഞുവീണാണ് ബൈക്ക് യാത്രക്കാരന് മരിച്ചത്. കെ.എസ.്ഇ.ബിയുടെ അനാസ്ഥയാണ് യുവാവിന്റെ ജീവന് നഷ്ടമാക്കിയതെന്നാരോപിച്ച് നാട്ടുകാര്‍ റോഡ് ഉപരോധിച്ചിരുന്നു. ബേപ്പൂര്‍ സ്വദേശിയായ ഇരുപത്തിരണ്ടുകാരന് അര്‍ജുനാണ് മരിച്ചത്. കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാര്‍ ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെയായിരുന്നു അപകടം.
പോസ്റ്റ് മാറ്റുന്നതിനിടെ ബൈക്കിന് പിന്നില്‍ സഞ്ചരിച്ച അര്‍ജുന്റെ ശരീരത്തിലേക്കാണ് പോസ്റ്റ് വീണത്. ഗുരുതരമായി പരുക്കേറ്റയുവാവിനെ ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."