HOME
DETAILS

വികസനം തേടുന്ന മലപ്പുറം

  
backup
June 15 2021 | 21:06 PM

1653216451-2021

അശ്‌റഫ് കോക്കൂര്‍


മലപ്പുറം ജില്ല രൂപീകൃതമായിട്ട് അന്‍പത്തി രണ്ട് വര്‍ഷം പിന്നിടുകയാണ്. മത, സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ രംഗങ്ങളില്‍ കേരളത്തിന് സമഗ്ര സംഭാവനകള്‍ സമര്‍പ്പിച്ച മലയാളപുരമെന്ന മലപ്പുറത്തിന് ഭരണതലത്തില്‍ വേണ്ടത്ര പുരോഗതി ഇന്നുമുണ്ടായിട്ടില്ലെന്നത് ഖേദകരമാണ്. വര്‍ഷങ്ങള്‍ നീണ്ട മുറവിളികള്‍ക്കൊടുവിലായി പാലക്കാടിന്റെയും കോഴിക്കോടിന്റെയും ചില ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ബാഫഖി തങ്ങളുടെയും സി.എച്ച് മുഹമ്മദ് കോയയുടെയും നിരന്തര പരിശ്രമ ഫലമായാണ് ഈ സ്വപ്നം യാഥാര്‍ഥ്യമായത്. ഇന്നും ജില്ല രൂപീകരിച്ചതിന്റെ പിതൃത്വം അവകാശപ്പെട്ട് നടക്കുന്നവര്‍ അന്ന് പറഞ്ഞത് മലപ്പുറം ജില്ല വന്നാല്‍ അത് മറ്റൊരു പാകിസ്താനായി മാറുമെന്നാണ്. അധിനിവേശ ശക്തികള്‍ക്കെതിരേ സന്ധിയില്ലാത്ത പോരാട്ടം നടത്തിയവരുടെ പിന്മുറക്കാരില്‍ വര്‍ഗീയത ആരോപിക്കുന്നവരാണ് ഇന്ന് ജില്ലയുടെ പിതൃത്വം ഏറ്റെടുക്കുന്നത് എന്നതാണ് രസാവഹം.


1969 ജൂണ്‍ 16 ന് ഔദ്യോഗികമായി ജില്ല നിലവില്‍ വന്നപ്പോള്‍ 18,56,000 ആയിരുന്നു ജനസംഖ്യ. അന്‍പത്തിരണ്ട് വര്‍ഷം പിന്നിടുമ്പോള്‍ അത് അന്‍പത് ലക്ഷത്തോട് അടുക്കുന്നു. പത്തനംതിട്ട, ഇടുക്കി, കോട്ടയം എന്നീ മൂന്ന് ജില്ലകളിലുള്ളതിനേക്കാള്‍ ജനസംഖ്യ മലപ്പുറം ജില്ലയിലുണ്ട്. എന്നാല്‍, ജനസംഖ്യ അനുപാതത്തിലുള്ള വികസനം ജില്ലക്ക് ഇന്നും അപര്യാപ്തമായി നില്‍ക്കുകയാണ്. വികസന കാര്യത്തില്‍ മറ്റ് ജില്ലകള്‍ക്ക് ലഭിക്കുന്ന പരിഗണന മലപ്പുറം ജില്ലക്ക് ലഭിക്കാത്തതിന്റെ കാരണം ഇന്നും അവ്യക്തമായി തുടരുന്നു. മുസ്‌ലിം ലീഗ് ഒഴികെയുള്ള രാഷ്ട്രീയപ്പാര്‍ട്ടികളാരും ഈ വിഷയത്തില്‍ വേണ്ടത്ര ജാഗരൂകത കാണിക്കുന്നില്ല എന്നതും പരമമായ യാഥാര്‍ഥ്യമാണ്. ഇന്ന് ജില്ലയില്‍ കാണുന്ന വികസനങ്ങളുടെ ചരിത്രം എടുത്തുനോക്കിയാല്‍ ഇത് ബോധ്യപ്പെടാവുന്നതേയുള്ളൂ.


വിദ്യാഭ്യാസം, ആരോഗ്യം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ഇന്നും ജില്ലയുടെ സ്ഥിതി ഏറെ പരിതാപകരാണ്. വിദ്യഭ്യാസരംഗത്ത് ഉന്നതപഠനത്തിനായുള്ള കോളജുകളുടെ അപര്യാപ്തത ഈ രംഗത്തെ ശോചനീയമാക്കുന്നു. നിലവിലുള്ള കോളജുകള്‍ സാങ്കേതിക സൗകര്യങ്ങള്‍ക്കായി സര്‍ക്കാര്‍ കാരുണ്യത്തിനായി ഇന്നും നിതാന്തമായ കാത്തിരിപ്പിലാണ്. ആരോഗ്യരംഗത്താവട്ടെ നിലവിലുള്ള ജില്ലാ ജനറല്‍ ആശുപത്രി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാതെ മെഡിക്കല്‍ കോളജായി പ്രഖ്യാപിച്ചു എന്നല്ലാതെ വിപുലീകരണത്തിനുവേണ്ട കാര്യമായ ഒരു നീക്കവുമുണ്ടായില്ല. എന്നുമാത്രമല്ല ഫലത്തില്‍ ജില്ലാ ആശുപത്രി ഇല്ലാതാവുകയും ചെയ്തു. ജില്ലാ ആശുപത്രി നിര്‍മിക്കാന്‍ സ്ഥല സൗകര്യം ഉണ്ടെന്നിരിക്കെ അതിനുള്ള നടപടികള്‍ ഇന്നും ചുവപ്പ് നാടയില്‍ കുരുങ്ങി കിടപ്പാണ്. മറ്റു ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കോളജുകളിലെ നാലിലൊന്ന് സൗകര്യങ്ങള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഇല്ലതാനും. തൊഴില്‍രംഗത്താവട്ടെ കാര്യമായ ഒരു പദ്ധതികളും അനുവദിച്ചു കിട്ടിയിട്ടില്ല. കെല്‍ട്രോണിനെ പോലെയുള്ളത് ശോചനീയാവസ്ഥയിലാണ്. ഇതിനുള്ള പ്രധാനകാരണം ഇതര ജില്ലകള്‍ക്ക് ലഭിക്കുന്ന അളവില്‍ മാത്രമേ ജില്ലയുടെ വികസനത്തിനും പരിഗണന ലഭിക്കുന്നുള്ളൂ എന്നതാണ്. ജനസംഖ്യാനുപാതത്തിലുള്ള കാഴ്ചപ്പാട് ജില്ലക്ക് ലഭിച്ചാല്‍ മാത്രമേ സമഗ്രപുരോഗതി സാധ്യമാവൂ. ഓരോ നിയമസഭാ അംഗത്തിനും പ്രാദേശിക വികസനത്തിനായി യു.ഡി.എഫ് സര്‍ക്കാര്‍ അനുവദിച്ച അഞ്ച് കോടി രൂപയുടെ ഫണ്ട് ഈ സര്‍ക്കാര്‍ വെട്ടിക്കുറച്ച് ഒരു കോടി രൂപയാക്കിയപ്പോള്‍ ജില്ലക്ക് നഷ്ടമായത് 62 കോടി രൂപയുടെ വികസനാണ്.


രണ്ടു പ്രധാന കാര്യങ്ങള്‍ നടന്നാല്‍ മാത്രമേ ജില്ലയുടെ സമഗ്രപുരോഗതി സാധ്യമാവൂ. ഒന്നുകില്‍ ജനസംഖ്യ അനുപാതത്തില്‍ ജില്ല വിഭജിച്ചു തിരൂരും പൊന്നാനിയും ചേര്‍ത്ത് തിരൂര്‍ ജില്ലയും മറ്റ് പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തി മലപ്പുറം ജില്ലയായും നിലനിര്‍ത്തുക. അല്ലെങ്കില്‍ ഇന്ന് ജില്ലക്ക് അനുവദിക്കുന്ന വികസന പദ്ധതികള്‍ ജനസംഖ്യാനുപാതത്തില്‍ വര്‍ധിപ്പിക്കുക. പക്ഷേ രണ്ടാമത്തെ നിര്‍ദേശം നടപ്പിലാക്കല്‍ എളുപ്പമാവില്ലെന്നത് കഴിഞ്ഞകാല പാഠങ്ങളായി നമുക്ക് മുന്നിലുള്ളപ്പോള്‍ ജില്ലാവിഭജനം തന്നെയാണ് ഏറ്റവും ഉചിതമായ മാര്‍ഗം. വികസനമുരടിപ്പില്‍ പെട്ടുഴലുന്ന ചരിതങ്ങളുറങ്ങുന്ന മലപ്പുറത്തിന് ശോഭനയമായ കാലം കൈവരാന്‍ ഭരണതലം ഉണര്‍ന്നുപ്രവര്‍ത്തിക്കുമെന്ന് പ്രത്യാശിക്കാം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രായപൂര്‍ത്തിയാകാത്ത കുട്ടി സ്‌കൂട്ടര്‍ ഓടിച്ച സംഭവത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്തു

Kerala
  •  6 hours ago
No Image

മുനമ്പത്തേത് ക്രിസ്ത്യന്‍- മുസ്‌ലിം പ്രശ്‌നമല്ലെന്ന് കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് 

Kerala
  •  7 hours ago
No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  8 hours ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  8 hours ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  8 hours ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  9 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  9 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  9 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  9 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  9 hours ago