യു.എ.ഇ റെസിഡന്‍സ് വിസ കൈവശമുണ്ടോ? എങ്കില്‍ മുന്‍കൂര്‍ വിസയില്ലാതെ ഈ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം സഞ്ചരിക്കാം
top four visa free travel options for uae residents
യു.എ.ഇ റെസിഡന്‍സ് വിസ കൈവശമുണ്ടോ? എങ്കില്‍ മുന്‍കൂര്‍ വിസയില്ലാതെ ഈ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം സഞ്ചരിക്കാം
യു.എ.ഇ റെസിഡന്‍സ് വിസ കൈവശമുളളവരാണോ നിങ്ങള്‍? എവിടേക്കെങ്കിലും ട്രിപ്പ് പോകാന്‍ ഉദ്ധേശിക്കുന്നുണ്ടോ? എന്നാല്‍ മുന്‍കൂര്‍ വിസ ആവശ്യമില്ലാതെ യാത്ര ചെയ്യാന്‍ പറ്റിയ നിരവധി രാജ്യങ്ങള്‍ നിങ്ങള്‍ക്ക് മുമ്പില്‍ ഓപ്ഷനായുണ്ട്. അതില്‍ നിന്ന് തന്നെ വിനോദ സഞ്ചാരം ലക്ഷ്യമിട്ട് യാത്ര ചെയ്യാന്‍ പറ്റിയ മികച്ച നാല് രാജ്യങ്ങളാണ് അസര്‍ബൈജാന്‍, ജോര്‍ജിയ, മാലിദ്വീപ്, സീല്‍ഷ്യസ് എന്നിവ
1 അസര്‍ബൈജാന്‍
യു.എ.ഇയില്‍ താമസിക്കുന്നവര്‍ക്ക് വളരെ വേഗത്തില്‍ എത്തിപ്പെടാന്‍ പറ്റിയ ഒരു രാജ്യമാണ് അസര്‍ബൈജാന്‍. കിഴക്കന്‍ യൂറോപ്യന്‍ രാജ്യമായ അസര്‍ബൈജാനിലേക്ക് യു.എ.ഇ അടിസ്ഥാനമാക്കിയുളള എയര്‍ലൈന്‍ കമ്പനികള്‍ നിരവധി പാക്കേജുകള്‍ വാഗ്ധാനം ചെയ്യുന്നുണ്ട്. യു.എ.ഇയില്‍ നിന്നും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളായ അസര്‍ബൈജാനിലേക്കും ജോര്‍ജിയയിലേക്കും യു.എ.ഇയില്‍ നിന്നുളള സഞ്ചാരികളുടെ എണ്ണം വര്‍ദ്ധിച്ചതായി യു.എ.ഇയില്‍ നിന്നുളള പല ട്രാവല്‍ കണ്‍സല്‍ട്ടന്‍സും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഇ-വിസയുമായോ, അല്ലെങ്കില്‍ അസര്‍ബൈജാനിലെത്തിയ ശേഷം വിസ ഓണ്‍ അറൈവലോ എടുക്കാവുന്നതാണ്. 140ദിര്‍ഹമാണ് വിസയെടുക്കുന്നതിന് ചെലവാകുന്നത്. ഇ-വിസയെടുത്ത് കഴിഞ്ഞാല്‍ എയര്‍പോര്‍ട്ടില്‍ അനാവശ്യമായി സമയം ചെലവഴിക്കുന്നത് അവസാനിപ്പിക്കാം. ആറ് മാസത്തേക്കെങ്കിലും വാലിഡിറ്റിയുളള പാസ്‌പോര്‍ട്ടും മൂന്ന് മാസമെങ്കിലും വാലിഡായ യു.എ.ഇ റെസിഡന്‍സ് വിസയും അസര്‍ബൈജാനില്‍ വിസയില്ലാതെ എത്താന്‍ ആവശ്യമാണ്. 30 ദിവസം വരെ പരമാവധി യു.എ.ഇ റെസിഡന്‍സ് വിസയുളളവര്‍ക്ക് അസര്‍ബൈജാനില്‍ താമസിക്കാം.
2 ജോര്‍ജിയ
30 ദിവസം വരെ കാലാവധിയുളള വിസ ഓണ്‍ അറൈവല്‍ ആണ് യു.എ.ഇ റെസിഡന്‍സ് വിസയുളളവര്‍ക്ക് യു.എ.ഇ പ്രധാനം ചെയ്യുന്നത്.
ആറ് മാസമെങ്കിലും കാലാവധിയുളള പാസ്‌പോര്‍ട്ടും മൂന്ന് മാസമെങ്കിലും കാലാവധിയുളള യു.എ.ഇ റെസിഡന്‍സ് വിസയുമുളളവര്‍ക്കാണ് കിഴക്കന്‍ ഏഷ്യന്‍ രാജ്യമായ ജോര്‍ജിയയില്‍ വിസ ഓണ്‍ അറൈവല്‍ ലഭിക്കുക. കൂടാതെ രാജ്യത്ത് താമസിക്കുന്ന വേളയില്‍ കഴിയാന്‍ ആവശ്യമായ ഫണ്ട് കൈവശമുണ്ടെന്ന് അധികൃതരെ ബോധ്യപ്പെടുത്തുകയും വേണം.
3 മാലിദ്വീപ്
മാലിദ്വീപിലെ ഇമിഗ്രേഷന്‍ അതോറിറ്റിയുടെ വെബ്‌സൈറ്റ് പ്രകാരം മുന്‍കൂട്ടിയുളള വിസയുടെ ആവശ്യമില്ലാതെ ടൂറിസ്റ്റുകള്‍ക്ക് രാജ്യം സന്ദര്‍ശിക്കാം.ഒരു മാസമെങ്കിലും കാലാവധിയുളള പാസ്‌പോര്‍ട്ട് മടക്ക ടിക്കറ്റ്,ഹോട്ടല്‍ ബുക്കിങ് ഡീറ്റെയ്ല്‍സ്, രാജ്യത്ത് താമസിക്കുന്ന കാലയളവില്‍ തങ്ങാനുളള ഫണ്ട് ഉണ്ടെന്ന് തെളിയിക്കുന്ന രേഖകള്‍ തുടങ്ങിയവയൊക്കെ കൈവശമുളള യു.എ.ഇ റസിഡന്‍സ് വിസയുളളവര്‍ക്ക് 30 ദിവസം വരെ മാലിദ്വീപില്‍ താമസിക്കാം
4 സീല്‍ഷ്യസ്
സീല്‍ഷ്യസിലേക്ക് യാത്ര ചെയ്യുന്നതിന്
വിസ ആവശ്യമില്ല. എന്നാല്‍ പാസ്‌പോര്‍ട്ടോ സീല്‍ഷ്യസ് സര്‍ക്കാര്‍ അംഗീകരിച്ച യാത്രാ രേഖയോ രാജ്യത്തേക്ക് പ്രവേശിക്കാന്‍ ആവശ്യമാണ്.
നിങ്ങളുടെ നാട്ടിലേക്ക് മടങ്ങാനുളള തീയതിക്ക് ശേഷവും വാലിഡായ പാസ്‌പോര്‍ട്ട്, വാലിഡായ മടക്കയാത്ര ടിക്കറ്റ്, താമസ സ്ഥലത്തെക്കുറിച്ചുളള വിവരങ്ങള്‍, താമസിക്കുന്ന കാലയളവിനാവശ്യമായ ഫണ്ട് (കുറഞ്ഞത് 150 ഡോളര്‍, അല്ലെങ്കില്‍ അതിന് തുല്യമായ തുക) എന്നിവ കൈവശമുളളവര്‍ക്ക് 30 ദിവസത്തേക്ക് രാജ്യത്ത് താമസിക്കാം.
Content Highlights: top four visa free travel options for uae residents
യു.എ.ഇ റെസിഡന്‍സ് വിസ കൈവശമുണ്ടോ? എങ്കില്‍ മുന്‍കൂര്‍ വിസയില്ലാതെ ഈ യൂറോപ്യന്‍ രാജ്യങ്ങളിലടക്കം സഞ്ചരിക്കാം
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."