ജോലിയിലെ തര്‍ക്കം: ഘാന സ്വദേശിയുടെ കുത്തേറ്റ് മലയാളി യുവാവ് മരിച്ചു
ദമാം: ജോലിയെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തില്‍ ഘാനസ്വദേശിയുടെ കുത്തേറ്റ് മലയാളി യുവാവ് കൊല്ലപ്പെട്ടു. പാല്‍വിതരണ വാനിലെ സെയില്‍സ്മാനായ കൊല്ലം, ഇത്തിക്കര സ്വദേശി സനല്‍ (35)ആണ് കൊല്ലപ്പെട്ടത്. ജോലിക്കിടയില്‍ വഴിയരികിലാണ് സംഭവം. സഹായിയായ ഘാന സ്വദേശിയുടെ കുത്തേറ്റാണ് സനല്‍ മരിച്ചതെന്ന് കരുതുന്നു. കിഴക്കന്‍ പ്രവിശ്യയിലെ അല്അഹ്സയില് ജബല്‍ ഷോബക്കടുത്ത് ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ആറ് വര്‍ഷമായി സൗദിയില്‍ ജോലിചെയ്തു വരികയാണ് സനലില്‍.
കഴുത്തറുക്കപ്പെട്ട നിലയില്‍ ഘാന സ്വദേശിയും ഗുരുതരാവസ്ഥയിലാണ്. പരുക്കന്‍ പ്രകൃതക്കാരനായ ഘാന സ്വദേശിയെ അധികമാരും ജോലിക്കായി കൂടെ കൂട്ടാറില്ലായിരുന്നുവെന്ന് സനലിന്റെ സുഹൃത്തുക്കള്‍ പറയുന്നു. പ്രത്യേക സാഹചര്യത്തില്‍ ഒപ്പം ജോലിക്ക് കൂട്ടാന്‍ സനല്‍ നിര്‍ബന്ധിതനാവുകയായിരുന്നത്രേ.
ഷോബയിലെ ഒരു ബഖാലയില്‍ എത്തിയപ്പോഴും ഇവര്‍ തര്‍ക്കം നടന്നിരുന്നതായി അവിടുത്തെ ജീവനക്കാരന് പറഞ്ഞു. ഈ തര്‍ക്കം മുര്‍ച്ഛിച്ചതാകാം കൊലപാതകത്തില്‍ കലാശിച്ചത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."