കുട്ടികളിലെ കാഴ്ച വൈകല്യം: അധ്യാപകര്‍ക്ക് പരിശീലനം ഇന്ന്
തൊടുപുഴ : ലയണ്‍സ് ക്ലബ്ബുകളുടെ സഹകരണത്തോടെ അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി സഹകരിച്ച് കുട്ടികളിലെ കാഴ്ച വൈകല്യം കണ്ടെത്തുന്നതിനായി അധ്യാപകര്‍ക്ക് പരിശീലനം നല്കുന്നു.
തൊടുപുഴ, അറക്കുളം സബ് ജില്ലകളിലെ ജൂണിയര്‍ റെഡ്ക്രോസ് കൗണ്‍സലര്‍മാര്‍, സ്കൗട്ട് മാസ്റ്റര്‍മാര്‍, ഗൈഡ് ക്യാപ്റ്റന്മാര് എന്നിവരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ടത്.
പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് തൊടുപുഴ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ നഗരസഭാധ്യക്ഷ സഫിയ ജബ്ബാര്‍ നിര്‍വ്വഹിക്കും. അധ്യാപകര്‍ കണ്ടെത്തുന്ന കാഴ്ച വൈകല്യം നേരിടുന്ന കുട്ടികള്‍ക്കായി അങ്കമാലി ലിറ്റില്‍ ഫ്ളവര്‍ ആശുപത്രിയുമായി സഹകരിച്ച് തൊടുപുഴയില്‍ വച്ച് സെപ്റ്റംബര്‍ മാസം മെഡിക്കല്‍ ക്യാമ്പ് നടത്തുന്നതാണ്.
പരിശീലന പരിപാടിയില്‍ പങ്കെടുക്കേണ്ട അധ്യാപകര്‍ ഇന്ന് രാവിലെ 10 മണിക്ക് തൊടുപുഴ ലയണ്‍സ് ക്ലബ്ബ് ഹാളില്‍ എത്തിച്ചേരേണ്ടതാണെന്ന് പ്രോഗ്രാം കണ്‍വീനര്‍ ജെയിംസ് മാളിയേക്കല്‍ അറിയിച്ചു. ഫോണ്‍ : 9447723140.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."